സ്വന്തം ലേഖകൻ

ഡെൽഹി : 2017 ലെ നിയമസഭ തെരഞ്ഞെടുപ്പ് വേളയിൽ പഞ്ചാബിലെ ഇന്റലിജൻസും , സകല മാധ്യമങ്ങളും നടത്തിയ റിപ്പോർട്ടുകളിലും , സർവ്വേ ഫലങ്ങളിലും ആം ആദ്മി പാർട്ടി വൻ ഭൂരിപക്ഷത്തോടെ പഞ്ചാബിൽ അധികാരത്തിൽ  എത്തുമെന്ന് പ്രവചിച്ചിരുന്നു. എന്നാൽ ഫലം പുറത്ത് വന്നപ്പോൾ 23 % വോട്ട് ഷെയറും 36 ലക്ഷം വോട്ടുകളും നേടി ആം ആദ്മി പാർട്ടി മൂന്നാം സ്ഥാനത്ത് എത്തുകയാണ് ഉണ്ടായത്.

എന്നാൽ ഭരണകക്ഷിയായ ബിജെപിയും പ്രതിപക്ഷമായ കോൺഗ്രസും ചേർന്ന് ഡെൽഹിക്ക് പുറത്ത് പൂർണ്ണ അധികാരമുള്ള ഒരു സംസ്ഥാനം ആം ആദ്മി പാർട്ടിക്ക്  ലഭിക്കാതിരിയ്ക്കാൻ വോട്ടിംഗ് മെഷിനിൽ വ്യാപകമായ തിരിമറികൾ നടത്തിയെന്ന് വാർത്തകൾ പുറത്ത് വന്നിരുന്നു.

അന്ന് മുതൽ എല്ലാ പാർട്ടികളും ഒന്നിച്ച് നിന്ന് ജനാധിപത്യം ഇല്ലാതാക്കുന്ന വോട്ടിംഗ് മെഷിൻ തട്ടിപ്പിനെതിരെ പോരാടണമെന്ന് കെജ്‍രിവാൾ ആവശ്യപ്പെടുകയും കോടതിയിൽ കേസ് ഫയൽ ചെയ്യുകയും ചെയ്തിരുന്നു. അതോടൊപ്പം ഡെൽഹി നിയമസഭയിൽ ആം ആദ്മി എം എൽ എ സൗരവ് ഭരദ്വാജ് വോട്ടിംഗ് മെഷിനുമായി വന്ന് എങ്ങനെ ബിജെപിക്ക് അനുകൂലമായി കള്ള വോട്ടിംഗ് നടത്താമെന്ന് പരസ്യമായി തെളിയിക്കുകയും ചെയ്തിരുന്നു.

എന്നാൽ അതിനെ ഒക്കെ പരിഹസിച്ച് തള്ളുകയായിരുന്നു അന്നത്തെ പല കോൺഗ്രസ്സ് നേതാക്കന്മാരും മറ്റ് പല പാർട്ടിയിലെ നേതാക്കളും ചെയ്തത്. ബാലറ്റ് പേപ്പറിലൂടെ വോട്ടിംഗ് നടത്തിയാൽ ശരിയായ വോട്ടുകൾ നേടി ആം ആദ്മി പാർട്ടി പല സംസ്ഥാനങ്ങളിലും അധികാരം പിടിക്കാൻ സാധ്യതയുണ്ട് എന്ന ഭയമാണ് കോൺഗ്രസിനെയും മറ്റ് പാർട്ടികളെയും അറിഞ്ഞുകൊണ്ട് തന്നെ ഈ തെറ്റിന് കൂട്ട് നിൽക്കാൻ പ്രേരിപ്പിച്ചത്.

പഞ്ചാബ് കോൺഗ്രസ് പാർട്ടിയിലെ 30 % വരുന്ന അഴിമതിക്കാരായ നേതാക്കളാണ് ഈ തെറ്റിന് അന്ന് കൂട്ടു നിന്നത് . പഞ്ചാബിൽ ആം ആദ്മിയെ ഒഴിവാക്കി കോൺഗ്രസിന് നൽകികൊണ്ട് മറ്റ് നാല് സംസ്ഥാനങ്ങളും ഇതേ തട്ടിപ്പിലൂടെ ബിജെപി പിടിച്ചെടുത്തിരുന്നു. എന്നാൽ ഇന്ന് 2022 ൽ ഗുജറാത്ത് നിയമസഭയിലെ ഫലം പുറത്ത് വന്നപ്പോൾ 2017 ൽ ആം ആദ്മിയെ ഇല്ലാതാകാൻ ചെയ്ത ആ തെറ്റിന് കനത്ത ശിക്ഷയാണ് ഗുജറാത്തിൽ നിന്ന് കോൺഗ്രസിന് ലഭിച്ചിരിക്കുന്നത്.

ഈ കഴിഞ്ഞ ഡിസംബർ 5 ന് ഗുജറാത്തിൽ നടന്ന രണ്ടാം ഘട്ട വോട്ടെടുപ്പിൽ വൈകിട്ട് 5 മുതൽ 6 വരെയുള്ള സമയങ്ങളിൽ 16 ലക്ഷത്തിലധികം വോട്ടുകൾ പോൾ ചെയ്തതായി ഇന്നലെ കോൺഗ്രസ് നേതാവ് പവൻ ഖേര വെളിപ്പെടുത്തി . പല സീറ്റുകളിലും അവസാന മണിക്കൂറിൽ 11.55 ശതമാനം വോട്ട് നേടിയത് സംശയാസ്പദമാണെന്ന് പാർട്ടി പറഞ്ഞു. ഇത് സാധ്യമല്ലെന്നും , ഒരു വോട്ട് രേഖപ്പെടുത്താൻ ഒരു വോട്ടർക്ക് കുറഞ്ഞത് ഒരു മിനിറ്റെങ്കിലും എടുക്കുമെന്നും, കണക്കുകൾ പരിശോധിച്ചാൽ പല സീറ്റുകളിലും വോട്ടർമാർ  25-30 സെക്കൻഡുകൾക്കുള്ളിൽ വോട്ട് രേഖപ്പെടുത്തിയെന്നും , അത് സാങ്കേതികമായും , മാനുഷികമായും അസാധ്യമാണെന്നും കോൺഗ്രസ് പാർട്ടിയുടെ മീഡിയ ആൻഡ് പബ്ലിസിറ്റി ചെയർമാൻ പവൻ ഖേര ആരോപിച്ചു. ഇത് വോട്ടിംഗ് മെഷീൻ ഉപയോഗപ്പെടുത്തി നടന്ന വലിയ തെരഞ്ഞെടുപ്പ് തട്ടിപ്പാണെന്നും കോൺഗ്രസ് ആരോപിക്കുന്നു.

ഞങ്ങൾ റിപ്പോർട്ടുകൾ ശേഖരിക്കുകയാണെന്നും, ഇതിനെതിരെ പരാതി നൽകുമെന്നും, വ്യത്യസ്‌ത വിഷയങ്ങളുമായി ബന്ധപ്പെട്ട് പലതവണ തിരഞ്ഞെടുപ്പ് കമ്മിഷനെ സമീപിച്ചെങ്കിലും നീതി ലഭിച്ചില്ലെന്നും , ജനാധിപത്യം സംരക്ഷിക്കാൻ ഞങ്ങൾ എല്ലാ നടപടികളും സ്വീകരിക്കുമെന്നും , ഇത് വിശകലനം ചെയ്യുന്നതിനായി എല്ലാ സ്ഥാനാർത്ഥികളിൽ നിന്നും വിശദാംശങ്ങൾ ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഖേര കൂട്ടിച്ചേർത്തു. 

ഇന്ത്യയെ പിടിച്ചെടുക്കാൻ എത്ര വലിയ ക്രമക്കേടുകൾ നടത്തുവാനും മടിയില്ലാത്ത ഒരു പാർട്ടിയാണ് ബിജെപിയെന്ന്‌ നിരവധി തവണ തെളിയിച്ചിട്ടും, അതിനെതിരെ ഒറ്റകെട്ടായി നീങ്ങാൻ തടസ്സമായി മാറുന്നത് എല്ലാ പാർട്ടിയിലെയും അഴിമതിക്കാരായ ചുരുക്കും ചില നേതാക്കൾ മാത്രമാണ്. ഭൂരിപക്ഷം ഇന്ത്യൻ ജനതയും ആഗ്രഹിക്കുന്ന ബാലറ്റ് പേപ്പർ വോട്ടിംഗ് സംവിധാനത്തിലേയ്ക്ക് ഇന്ത്യൻ തെരഞ്ഞെടുപ്പിനെ തിരികെ കൊണ്ടുവന്ന് , ജനാധിപത്യം പുനഃസ്ഥാപിക്കുവാൻ ആം ആദ്മി പാർട്ടിയുമായി സഹകരിക്കേണ്ടത് ഇന്ത്യ നേരിടുന്ന എല്ലാ പ്രശ്നങ്ങൾക്കുമുള്ള യഥാർത്ഥ പരിഹാരമാണെന്ന് പ്രതിപക്ഷ പാർട്ടികൾ മനസ്സിലാക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. 

അതുകൊണ്ട് തന്നെ 2017 ൽ കോൺഗ്രസിന് പറ്റിയ തെറ്റുകളെ തിരുത്തികൊണ്ട് ശശി തരൂരിനെ പോലെയുള്ള കോൺഗ്രസ് നേതാക്കൾക്ക് മുന്നോട്ട് വരുവാൻ 2022 ലെ ഗുജറാത്തിലെ തെരഞ്ഞെടുപ്പ് ഫലവും , വോട്ടിങ് മെഷീൻ തട്ടിപ്പും കാരണമാകട്ടെ എന്ന് പ്രത്യാശിക്കുന്നു.