ലണ്ടൻ :  കോവിഡ്- 19  വൈറസിനെ പിടിച്ചുകെട്ടാൻ ലോകം മുഴവനും സർവ്വ ശക്തി സമാഹരിക്കുമ്പോഴും വൈറസ് മരണതാണ്ഡവമാടുകയാണ്. കൊറോണ വൈറസ് വ്യാപനത്തെ തടയാനായി ഓരോ ദിവസവും പുതിയ നിയന്ത്രണങ്ങളും മാനദണ്ഡങ്ങളും പുറത്തിറക്കി പ്രധാനമന്ത്രി ബോറിസ് ജോൺസൻ എല്ലാ ദിവസവും ലൈവ് ആയി പൊതുജനത്തോട് സംസാരിക്കുന്നു. ഒരു പരിധിവരെ ജനങ്ങളുടെ ആശങ്കകൾ ദൂരീകരിക്കുവാൻ ഉപകരിക്കുകയും ചെയ്യുന്നു.  രോഗത്തെ തടഞ്ഞു നിർത്താൻ പുതിയ വഴികൾ തേടുമ്പോൾ തന്നെ അപകടകരമായ രീതിയിൽ രോഗം പടരുകയാണ്. ഇന്ന് 40 കൂടി ഉയർന്ന് മരണം 144.. രോഗബാധിതരുടെ എണ്ണം 3269  ലേക്ക് എത്തുകയും ചെയ്‌തതോടെ പുതിയ നിർദ്ദേശങ്ങളുമായി പ്രധാനമന്ത്രി ബോറിസ് ജോൺസൻ…

പ്രധാന തീരുമാനങ്ങൾ ഇവയാണ്.

പന്ത്രണ്ട് ആഴ്ചക്കുള്ളിൽ കൊറോണ വൈറസിനെ പിടിച്ചുകെട്ടുമെന്ന് പ്രധാനമന്ത്രി, എന്നിരുന്നാലും എന്ന് എന്നുള്ള കാര്യത്തിൽ ഉത്തരം പറയുക ഇപ്പോൾ സാധിക്കുകയില്ല.. എങ്കിലും ഇപ്പോൾ ഉള്ള ഗ്രാഫിനെ തിരിച്ചിറക്കാൻ സാധിക്കുമെന്ന് പ്രത്യാശ പ്രകടിപ്പിച്ചു

ഒരു മാസത്തിനുള്ളിൽ പുതിയ വാക്‌സിനിന്റെ ട്രയൽ ആരംഭിക്കും.. വേണ്ടിവന്നാൽ ലണ്ടൻ നഗരം ലോക്ക് ഡൗൺ ചെയ്യുന്ന കാര്യം പരിഗണയിലാണ്…

ലണ്ടൻ നഗരത്തിലെ പൊതുഗതാഗതം നിർത്തുന്നത് തള്ളിക്കളഞ്ഞെങ്കിലും ജനങ്ങൾ പുറത്തിറങ്ങുന്നത് തുടർന്നാൽ എൻഫോഴ്‌സ്‌മെന്റ് ഉണ്ടാകും എന്ന് സൂചിപ്പിക്കാൻ മറന്നില്ല

ബിസിനസ് സംബദ്ധമായ കൂടുതൽ പാക്കേജുകൾ നാളെ ധനമന്ത്രി പബ്ലിഷ് ചെയ്യുന്നതാണ്.

ആവശ്യമുള്ള പ്രതിരോധ കിറ്റുകളുടെ ലഭ്യത ഈ ഞായറാഴ്ചയോടു കൂടി പരിഹരിക്കുമെന്ന് ആരോഗ്യ സെക്രട്ടറി മാറ്റ് ഹാൻകോക്ക്..

ഫോർമുല വൺ ഉൾപ്പെടെയുള്ള 1400 കമ്പനികൾ വെന്റിലേറ്റർ ഉണ്ടാക്കാൻ തയ്യാറായിട്ടുണ്ട്  എന്നും സെക്രട്ടറി കൂട്ടിച്ചേർത്തു.. ഇത് ഗവൺമെന്റ് അഭ്യർത്ഥന മാനിച്ചാണ്.

ഗവൺമെന്റ് പുതിയ ഒരു ടെസ്റ്റിംഗ് രീതി പിന്തുടരുവാൻ പോവുകയാണ്… പ്രെഗ്നൻസി ടെസ്റ്റിന് ഉപോയോഗിക്കുന്ന രീതിയിലുള്ള ഒരു ഉപകരണമാണ് ഇതിനായി പരീക്ഷിക്കുന്നത്.

ബാങ്ക് ഓഫ് ഇംഗ്ലണ്ട് ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ പലിശ നിരക്ക് പുറത്തിറക്കി… 0.25% നിന്നും ൦.1% ആയി കുറച്ച് പുതുക്കിയ നിരക്ക് പ്രാബല്യത്തിൽ വന്നു.. ഒരാഴ്ചയിലെ രണ്ടാമത്തെ കുറക്കൽ..

മരിച്ചവരുടെ എണ്ണത്തിൽ ചൈനയെ കടത്തിവെട്ടി ഇറ്റലി… എണ്ണം 3405

ലോകത്താകമാനം ഇതുവരെ മരിച്ചത് 9000 പേർ .. രോഗബാധിതർ 220000 കവിഞ്ഞു.