തിരുവനന്തപുരം: ക്രിക്കറ്റ് പരിശീലനത്തിനായി എത്തിയ വിദ്യാർഥിനിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ ക്രിക്കറ്റ് കോച്ച് എം. മനുവിന് (40) നാലാമത്തെ പോക്സോ കേസിലും 28 വർഷം കഠിനതടവും 54,000 രൂപ പിഴയും വിധിച്ചു. തിരുവനന്തപുരം അതിവേഗ പ്രത്യേക കോടതി ജഡ്ജി അഞ്ജു മീര ബിർളയാണ് ശിക്ഷ പ്രഖ്യാപിച്ചത്. നേരത്തെ വിധിച്ച മൂന്ന് കേസുകളിലെ ശിക്ഷാ കാലാവധിക്ക് ശേഷമായിരിക്കും ഈ കേസിലെ ശിക്ഷ ആരംഭിക്കുകയെന്ന് കോടതി വ്യക്തമാക്കി. ഇതോടെ നാല് കേസുകളിലായി പ്രതിക്ക് 127 വർഷം തടവും 2.23 ലക്ഷം രൂപ പിഴയുമാണ് വിധിച്ചിരിക്കുന്നത്.

2018 ജൂണിൽ തിരുവനന്തപുരത്തെ പ്രമുഖ ക്രിക്കറ്റ് പരിശീലന കേന്ദ്രത്തിലെത്തിയ വിദ്യാർഥിനിയെ പരിശീലനത്തിന്റെയും ഫിറ്റ്നസ് പരിശീലനത്തിന്റെയും പേരിൽ വിവിധ സ്ഥലങ്ങളിലേക്ക് കൊണ്ടുപോയി പീഡിപ്പിച്ചെന്നാണ് കേസ്. ഫിറ്റ്നസിന്റെ ഭാഗമാണെന്ന് പറഞ്ഞ് കുട്ടിയുടെ നഗ്നചിത്രങ്ങളും പ്രതി പകർത്തിയതായി അന്വേഷണത്തിൽ കണ്ടെത്തി. സംഭവത്തെ തുടർന്ന് ഗുരുതര മാനസിക സമ്മർദത്തിലായ കുട്ടി 2021-ൽ പരിശീലനം അവസാനിപ്പിക്കുകയും ആത്മഹത്യയ്ക്ക് ശ്രമിക്കുകയും ചെയ്തിരുന്നു. ക്രിക്കറ്റ് ഭാവി തകർക്കുമെന്ന് ഭീഷണിപ്പെടുത്തിയതിനാൽ വർഷങ്ങളോളം കുട്ടി വിവരം പുറത്തുപറഞ്ഞിരുന്നില്ല.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

2024-ൽ നടന്ന പെൺകുട്ടികളുടെ ക്രിക്കറ്റ് ടൂർണമെന്റിനിടെയാണ് കേസിന് വഴിത്തിരിവായത്. നേരത്തെ പീഡനത്തിനിരയായ മറ്റൊരു പെൺകുട്ടി മനുവിനെ കണ്ട് ഭയന്ന് നിലവിളിച്ചതോടെ സംഭവം പുറത്തറിയുകയും കൂടുതൽ ഇരകൾ പരാതിയുമായി മുന്നോട്ടുവരികയും ചെയ്തു. തുടർന്ന് മനുവിനെതിരെ ആറ് കേസുകൾ രജിസ്റ്റർ ചെയ്തതിൽ നാലെണ്ണത്തിൽ ശിക്ഷ വിധിച്ചു. ശേഷിക്കുന്ന രണ്ട് കേസുകളിൽ ശാസ്ത്രീയ പരിശോധനാ ഫലം ലഭിച്ച ശേഷമാകും വിചാരണ ആരംഭിക്കുക.