ന്യൂഡല്‍ഹി: രാജ്യത്തെ ഞെട്ടിച്ച് വീണ്ടും നിര്‍ഭയ മോഡല്‍. രാജ്യതലസ്ഥാനത്തിനടുത്ത നോയിഡയിലാണ് ഇരുപത്തൊന്നുകാരി കൂട്ടമാനഭംഗത്തിനിരയായത്. ഡെറാഡൂണ്‍ സ്വദേശിനിയായ യുവതിയെ ഓട്ടോ റിക്ഷയില്‍ കയറ്റിയശേഷം ഒഴിഞ്ഞ പ്രദേശത്ത് എത്തിച്ചു മാനഭംഗപ്പെടുത്തുകയായിരുന്നു. നോയിഡ സെക്ടര്‍ 36/37ല്‍ കഴിഞ്ഞ ദിവസം വൈകിട്ട് എഴോടെയായിരുന്നു സംഭവം.

കോള്‍ സെന്റര്‍ ജീവനക്കാരിയായ പെണ്‍കുട്ടി മൊഹാലിയില്‍ പേയിംഗ് ഗസ്റ്റായി താമസിക്കുന്നിടത്തേക്ക് പോകുന്ന വഴിയാണ് ക്രൂര പീഡനത്തിന് ഇരയായത്. താമസസ്ഥലത്തേക്കു പോകുന്നതിനായി യുവതി അതുവഴിയെത്തിയ ഓട്ടോറിക്ഷയ്ക്കു കൈാണിച്ചു. മറ്റുരണ്ടുപേര്‍കൂടി ഓട്ടോയില്‍ ഉണ്ടായിരുന്നെങ്കിലും മൊഹാലിയില്‍ ഇറക്കാമെന്ന രെഡവറുടെ വാക്ക് വിശ്വസിച്ച് യുവതി വാഹനത്തില്‍ കയറി. കുറച്ചുസമയത്തിനുശേഷം ഇന്ധനം തീര്‍ന്നെന്നു പറഞ്ഞ് രെഡവര്‍ ഗ്യാസ് ഫില്ലിംഗ് സ്‌റ്റേഷനു സമീപത്ത് വാഹനം നിര്‍ത്തി.

WhatsApp Image 2024-12-09 at 10.15.48 PM

തുടര്‍ന്ന് വാഹനത്തിലുണ്ടായിരുന്ന മറ്റു രണ്ടുപേര്‍ ഇറങ്ങി വാഹനം തള്ളിനീക്കി ഫില്ലിംഗ് സ്‌റ്റേഷനിലെത്തിച്ചു ഗ്യാസ് നിറച്ചു. ഇതിനുശേഷം വാഹനം ഓടിയെങ്കിലും ഇടയ്ക്കു വച്ച് വാഹനം നിന്നു. ഓട്ടോ കേടായെന്ന വാക്ക് വിശ്വസിച്ച് പുറത്തിറങ്ങിയ പെണ്‍കുട്ടിയെ സംഘം സമീപത്തെ കുറ്റിക്കാട്ടിലേക്കു വലിച്ചിഴച്ചു മാനഭംഗപ്പെടുത്തുകയായിരുന്നു. ശബ്ദമുണ്ടാക്കിയാല്‍ കൊന്നുകളയുമെന്ന് സംഘം ഭീഷണിപ്പെടുത്തുകയും ചെയ്തു.

പിന്നീട് ഒന്പതോടെ ഇതുവഴിയെത്തിയ ബൈക്ക് യാത്രികനാണ് പെണ്‍കുട്ടിയെ കാണുന്നതും ആശുപത്രിയിലെത്തിക്കുന്നതും.
സാന്പത്തിക സ്ഥിതി മോശമാണെന്ന രെഡവറുടെ വാക്കുകള്‍ പരിഗണിച്ച് താന്‍ അധികം പണം നല്‍കി മിനിറ്റുകള്‍ക്കുള്ളിലാണ് രെഡവര്‍ തന്നെ ആക്രമിച്ചതെന്ന് യുവതി പോലീസിനു മൊഴി നല്‍കി. നാലു പേര്‍ മാനഭംഗപ്പെടുത്തിയതില്‍ ഓട്ടോ ഡ്രൈവറെ മാത്രമാണ് യുവതി തിരിച്ചറിഞ്ഞത്. പ്രതികളെ ഇതുവരെ കണ്ടെത്താന്‍ കഴിഞ്ഞില്ല.