സ്റ്റോക്ക് ഓൺ ട്രെന്റ്: ഒരു വശത്തു പ്രവാസജീവിതത്തിന്റെ നൂലാമാലകൾ. കുടുംബവും ജോലിയും കുട്ടികളുടെ സ്കൂളും കൂട്ടിമുട്ടിക്കാൻ ശ്വാസം പിടിച്ചു ഓടുന്ന ദിവസങ്ങൾ… കഠിനാധ്വാനം നടത്തുന്ന പ്രവാസജീവിതത്തിൽ തങ്ങളുടെ ജീവിതാഭിലാഷങ്ങൾ പലപ്പോഴും ബലികഴിക്കപ്പെടുന്ന സാഹചര്യങ്ങൾ ആണ് പലപ്പോഴും ഉണ്ടാകുക. എന്നാൽ സ്റ്റോക്ക് ഓൺ ട്രെന്റ് മിഷനിൽ അംഗങ്ങളായ സാനു സാജനും ബിജോയി തോമസും ഒന്നിച്ചപ്പോൾ പിറന്നത് പ്രശസ്‌തനായ കെസ്റ്ററിന്റെ ആലാപനത്തിൽ ഭക്തിസാന്ദ്രമായ ഒരു  ഭക്തിഗാനം ലോകമെങ്ങുമുള്ള മലയാളികളായ  വിശ്വാസികൾക്ക് ലഭിക്കുകയായിരുന്നു.

ക്യാമറ, എഡിറ്റിംഗ്, സ്റ്റോറി, സ്ക്രിപ്റ്റ് എന്നിവ ചെയ്തത് സാനു സാജൻ തന്നെയാണ്.  കഴിഞ്ഞ ജനുവരിയിൽ യുകെയിൽ എത്തിയിരിക്കുന്ന സാനുവും കുടുംബവും യുകെയിലെ ജീവിത സാഹചര്യങ്ങളുടെ പരിമിതിയിൽ നിന്നുകൊണ്ടാണ് ഇത്രയും മനോഹരമായ ഒരു വീഡിയോ കവറേജ്‌ സ്റ്റോക്ക് ഓൺ ട്രെന്റിൽ നിന്നും ചെയ്തിരിക്കുന്നത്.

സാമ്പത്തികമായി സഹായിക്കാനായി പ്രൊഡക്ഷൻ ഏറ്റെടുത്ത മറ്റൊരു കുടുംബമാണ് ക്രൂവിൽ താമസിക്കുന്ന ബിജോയിയും കുടുംബവും. മറ്റുള്ളവരിൽ ഉള്ള കഴിവുകളെ പ്രോത്സാഹിപ്പിക്കുന്നതിൽ ഒരു മടിയും കാണിക്കാത്ത ബിജോയി ‘തൂവെള്ള അപ്പമായി’ എന്ന ഗാനത്തിന്റെ നിർമ്മാതാവായി കടന്നു വന്നപ്പോൾ സാനുവിന് ഇത് ഒരു ആഗ്രഹപൂർത്തീകരണമാണ് നടന്നത്.

ക്രിസ്തീയ ഭക്തിഗാന രംഗത്ത് ഏറ്റവും പ്രഗൽഭനായ ശ്രീ കെസ്റ്റർ ആലപിച്ച ഈ ഗാനത്തിന്റെ ഓർക്കസ്ട്രേഷൻ നിർവഹിച്ചത് നെൽസൺ പീറ്ററാണ്. B&S എന്റർട്രെയിൻമെൻറ് ബാനറിൽ ബിജോയ് തോമസ് ഈറ്റത്തോട്ട് നിർമ്മിച്ച ‘Made 4memories’ എന്ന യൂട്യൂബ് ചാനലിൽ ആണ് റിലീസ്  ചെയ്തിരിക്കുന്നത്. ഈ  ഗാനം ഇതിനോടകം  മലയാളികളുടെ ശ്രദ്ധ പിടിച്ചു പറ്റിയിരിക്കുന്നു.

പ്രൊഡ്യൂസർ ബിജോയിയും കുടുംബവും.

സനു സാജൻ സ്റ്റോക്ക് ഓൺ ട്രെന്റ് മിഷനിലെ കോയർ ഗ്രൂപ്പിലെ പ്രധാന ഗായകരിൽ ഒരാളാണ്. ഈ കഴിഞ്ഞ നവംബർ 6-ന് ഞായറാഴ്ച സ്റ്റോക്ക് ട്രെൻഡ്, ക്രൂ, സ്റ്റാഫ്‌ഫോർഡ് എന്നിവടങ്ങളിലുള്ള ഇടവക അംഗങ്ങളെ സാക്ഷിനിർത്തി ഫാദർ ജോർജ് എട്ടുപറയിലിന്റെ കാർമികത്വത്തിൽ നടന്ന ദിവ്യബലിയിൽ സാനു ഈ ഗാനം ആലപിക്കുകയും തുടന്ന് കുർബാനക്ക് ശേഷം ഗാനത്തിന്റെ പ്രസിദ്ധീകരണവും ഫാദർ ജോർജ് എട്ടുപറയിൽ നിർവ്വഹിക്കുകയും ചെയ്തു.

 

ആശംസ അർപ്പിച്ച വ്യക്തികൾ..