സ്വന്തം ലേഖകൻ

ലോക്ക്ഡൗൺ ഒരു യൂണിവേഴ്സിറ്റി വിദ്യാർത്ഥിയുടെ ജീവിതത്തിൽ എന്ത് മാറ്റങ്ങളാണ് ഉണ്ടാക്കിയതെന്ന് 22 കാരിയായ മാദലിൻ ഹോൾഡിൻസ്കി പറയുന്നു. ഓഹിയോയിലെ സിൻസിനാറ്റിയിൽ പതിനേഴുകാരിയായ അനുജത്തിക്ക് ഒപ്പമാണ് താമസം. മാർച്ച് 20 ന് സമൂഹ അകലം( സോഷ്യൽ ഡിസ്റ്റൻസിങ് ) പാലിച്ചുകൊണ്ട് ബോയ്ഫ്രണ്ടിനൊപ്പം വാൾനട്ട് ഹിൽസിൽ നടക്കാൻ പോയിരുന്നു. ആറടിയിലേറെ അകലം പാലിച്ചാണ് നടന്നത്. സുഹൃത്തുക്കളോട് അകലം പാലിച്ചു കഴിയുക എന്നത് ഏറ്റവും ബുദ്ധിമുട്ടുള്ള കാര്യമാണ്, പ്രത്യേകിച്ചും, മൂന്നുവർഷമായി ലോങ്ങ് ഡിസ്റ്റൻസ് റിലേഷൻഷിപ്പ് തുടരുന്ന വല്ലപ്പോഴും ഒരിക്കൽ മാത്രം കണ്ടുമുട്ടാൻ അവസരം ലഭിക്കുന്ന ഞങ്ങൾക്കിടയിൽ. ഇപ്പോൾ ഞങ്ങൾ മുഴുവൻ സമയവും വീട്ടിലുണ്ട് അതുകൊണ്ട് ദൂരത്ത് നിന്നെങ്കിലും കാണാൻ സാധിക്കുന്നു. എന്നാണ് ഇനി ലോക്ഡൗൺ മാറി പുറത്തൊക്കെ കറങ്ങിനടക്കാൻ കഴിയുന്നത് എന്ന് അറിയില്ല, എല്ലാവർക്കും നല്ലതു മാത്രം വരട്ടെ എന്ന് ആഗ്രഹിക്കുന്നു.

മാർച്ച് 29 ഓടെ വീട്ടിൽ പുതിയ ലോക്ക്ഡൗൺ നിയമങ്ങൾ വന്നു. ജോലി കഴിഞ്ഞാൽ ഉടനെ വസ്ത്രങ്ങൾ അലക്കുകയും കൈകൾ ഇടയ്ക്കിടെ കഴുകുകയും ചെയ്യുമായിരുന്നു. കൊറോണാ വൈറസ് ലോക്ക്ഡൗൺ മൂലം ദുരിതമനുഭവിക്കുന്ന താഴെക്കിടയിലുള്ള ആളുകളുടെ ജീവിതത്തെക്കുറിച്ച് പഠിക്കുന്നുണ്ടായിരുന്നു, അതിന്റെ റിപ്പോർട്ട് തയ്യാറാക്കാനായി ഇടയ്ക്ക് ഹോംലെസ് ഷെൽറ്റർ സന്ദർശിക്കാറുണ്ടായിരുന്നു. ഓഹിയോ യൂണിവേഴ്സിറ്റി ഓൺലൈൻ ക്ലാസ്സ് നൽകുന്നുണ്ട്. അതിനാൽ വീട്ടിലിരുന്ന് തന്നെയാണ് പഠനം. മാർച്ച് 30ന് അനുജത്തിക്കൊപ്പം കാറിൽ മൗണ്ട് ആദംസിൽ പോയെങ്കിലും കാറിൽനിന്ന് പുറത്തേക്ക് ഇറങ്ങിയില്ല. അപ്പോഴേക്കും വീടിനു തൊട്ടടുത്തുള്ള ഒരുപാട് പേർക്ക് കൊറോണ സ്ഥിരീകരിച്ചിരുന്നു. അതിനു ശേഷം അധികം വീടിനു പുറത്തിറങ്ങിയിട്ടില്ല.

അനുജത്തി ഹൈസ്കൂളിൽ അവസാന വർഷം പഠിക്കുകയാണ്. സ്കൂളിൽ പോകാൻ കഴിയാത്തതിനാൽ അവൾ മാനസികമായി നല്ല ബുദ്ധിമുട്ട് നേരിടുന്നുണ്ട്. പക്ഷേ ഓൺലൈൻ ക്ലാസുകൾ ഉള്ളതിനാൽ അക്കാദമിക്സ് മാറ്റി വെക്കുന്നില്ല. ഏകദേശം ഏപ്രിൽ 8 ഓടുകൂടി ഹോം ക്വാറന്റൈൻ ശീലമായി. വീട്ടിൽ എല്ലാവരും ഒരുമിച്ചിരുന്നു ഭക്ഷണം കഴിക്കുകയും, പ്രൊജക്ടർ ഉപയോഗിച്ച് അയലൽക്കാർ ഉൾപ്പെടെ സാമൂഹ്യ അകലം പാലിച്ച് ഒരുമിച്ചിരുന്ന് സിനിമ കാണുകയും ചെയ്തു. ഈ മഹാമാരിയുടെ സമയത്ത് എല്ലാവരും പരസ്പരം എത്ര സ്നേഹവും കരുതലുമാണ് നൽകുന്നത് വളരെ പ്രതീക്ഷ നൽകുന്ന കാര്യമാണ്. പപ്പ, സംഗീതജ്ഞനാണ് ഇപ്പോൾ വീട്ടിനുള്ളിൽ മ്യൂസിക് കംപോസ് ചെയ്യുകയും ഓൺലൈൻ ക്ലാസുകൾ നൽകുകയും ചെയ്യുന്നു. മമ്മ ലോക്കൽ ഹൈസ്കൂളിലെ വോളണ്ടിയർ കോഡിനേറ്റർ ആണ്. ഇപ്പോൾ വീട്ടിലെ പഴയ തുണികളും കർട്ടനുകളും ഉപയോഗിച്ച് മാസ്ക്കുകൾ തുന്നുന്നു. അമ്മയുടെ സ്കൂളിലെ ഒരു ടീച്ചർ മരിച്ചപ്പോൾ കാറിന് പുറത്ത് പ്രത്യേക അനുശോചന സന്ദേശം എഴുതി ഒട്ടിച്ചാണ് മരണാനന്തര ചടങ്ങിൽ പങ്കെടുത്തത്.

കുടുംബത്തെ പറ്റിയും പ്രിയപ്പെട്ടവരെപറ്റിയും അവരോട് ചെലവഴിക്കുന്ന ക്വാളിറ്റി സമയത്തെപറ്റിയുമുള്ള കാഴ്ചപ്പാട് തികച്ചും വ്യത്യസ്തമായി. ഞങ്ങൾക്കിടയിൽ ചെറിയ പിണക്കങ്ങൾ ഉണ്ടാകുന്നുണ്ടെങ്കിലും, എല്ലാ കാര്യങ്ങളും ഒരുമിച്ച് ചെയ്യുന്നതിന്റെ പ്രത്യേക സന്തോഷം തിരിച്ചറിഞ്ഞു. തൊട്ടടുത്ത വീട്ടിലെ കുട്ടിയുടെ പിറന്നാൾ ആഘോഷിച്ചതും, ഒരു അപ്പാർട്ട്മെന്റ്കാർക്ക് മുഴുവൻ കാണാൻ പാകത്തിൽ പ്രൊജക്ടർ വച്ച് സിനിമ പ്രദർശനം നടത്തുന്നതും തുടങ്ങി. വ്യക്തികൾ പരസ്പരം സ്നേഹിക്കുകയും കരുതുകയും ചെയ്യുന്നുണ്ട്. ഈ മഹാമാരിക്കിടയിലും അത് പകർന്നു നൽകുന്ന സന്തോഷം ചെറുതല്ല.