നടിയെ ആക്രമിച്ച കേസിൽ ദിലീപ് അതീവ ജാഗ്രതയോടെ നീക്കങ്ങൾ നടത്തിയെങ്കിലും അറസ്റ്റിലേക്കു നയിച്ചത് അമിതമായ ആത്മവിശ്വാസവും സ്വയം വരുത്തിയ പിഴവുകളും. സിനിമാ മേഖലയിലെ വിശ്വസ്തരെപ്പോലും അറിയിക്കാതെയാണ് ദീലീപും സുനിയും ചേർന്ന് ഗൂഢാലോചന നടത്തിയത്. പക്ഷേ സ്വയംവരുത്തിവച്ച ‘പിഴവുകൾ’ ദിലീപിനെ കുടുക്കുക തന്നെ ചെയ്തു.

ചോദ്യം ചെയ്യലിനു മുമ്പും പിന്നീടും ദിലീപ് വരുത്തിയ ആറ് പിഴവുകൾ:

1. ബ്ലാക്മെയിൽ പരാതിയുമായി പൊലീസിനെ സമീപിച്ചത്.

2. രണ്ടു കോടി സുനി ആവശ്യപ്പെട്ടെന്നു പറഞ്ഞു. പക്ഷേ, എവിടെ, എങ്ങനെയെന്നു പറയാനായില്ല.

3. ആദ്യം ചോദ്യംചെയ്യൽ 13 മണിക്കൂർ നീണ്ടിട്ടും ഒരിക്കൽപ്പോലും എതിർത്തില്ല. നിരപരാധിയെങ്കിൽ പ്രതിഷേധിച്ചേനെയെന്നു പൊലീസ് വിലയിരുത്തൽ.

4. രക്ഷിക്കണമെന്നു ചോദ്യംചെയ്യലിനുശേഷം കൈകൂപ്പി ഉദ്യോഗസ്ഥരോടു പറഞ്ഞത്.

5. ബ്ലാക്മെയിൽ കത്തിൽ ഭീഷണിയില്ല, ഇതു കൃത്യമായ ബന്ധത്തിന്റെ സൂചന.

6. സുനിയെ അറിയില്ലെന്നുള്ള നിലപാടിൽ ഉറച്ചുനിന്നത്. തെളിവുകൾ എതിരായി.

ആ സംഭവം ഇങ്ങനെ ?

Image result for dileep pulsar suni selfie

സുനിയുമായി ദിലീപിന് അടുത്ത ബന്ധം ഉണ്ടന്ന് തെളിഞ്ഞത്, ദൈവത്തിന്റെ കൈ തൊട്ട ഒരു സെൽഫിയിലൂടെ ആയിരുന്നു. സുനിയുമായി ദിലീപിന് ബന്ധം ഉണ്ടന്ന് പലരുടെയും മൊഴികളിലൂടെ പൊലീസിന് മനസിലായിരുന്നെകിലും അത് തെളിയിക്കാൻ പോലീസിന്റെ കൈയിൽ തെളിവുകൾ ഇല്ലായിരുന്നു, അതിനുള്ള മാർഗം അന്വേഷിച്ചു കൊണ്ടിരിക്കെ ടെന്നീസ് ക്ലബ്ബിലെ ഒരു സെൽഫി വഴിതുറന്നത്. ദിലീപ് അവിടെ എത്തിയതിനെ കുറിച്ച് ചോദിയ്ക്കാൻ ക്ലബ്  ജീവനക്കാരനെ പോലീസ് ആലുവയിലേക്കു വിളിപ്പിച്ചു. ജീവനക്കാരനിൽ നിന്നും വിവരങ്ങൾ ശേഖരിച്ച ശേഷം പോകാൻ തുടങ്ങിയ ജീവനക്കാരനോട് പോലീസ് വീണ്ടും എന്നാണ് ദിലീപ് അവിടെ വന്നത് എന്ന് ആവർത്തിച്ച് ചോദിച്ചു. തീയതി അറിയാൻ ജീവനക്കാരൻ അന്ന് ദിലീപുമായി ഒരുമിച്ചെടുത്ത സെൽഫി എടുത്തു നോക്കി . ഉടൻ ഫോൺ വാങ്ങി പോലീസ് സെൽഫി പരിശോധിച്ചു. അപ്പോളാണ് പിന്നിൽ സുനി നിൽക്കുന്നത് പോലീസ് കണ്ടത്. തനിക്കു പിന്നിൽ പൾസർ സുനിയെ ദൈവം തെളിവായി നിർത്തിയത് ക്ലബ് ജീവനക്കാരൻ അറിയുന്നതും പോലീസ് അത് കണ്ടത്തിയപ്പോൾ ആണ്