കൊച്ചി:  ഓസ്കാർ എൻട്രി നേടിയ മലയാളം സിനിമയായ ടൊവിനോ തോമസിന്റെ സൂപ്പർഹിറ്റ് ചിത്രം ” 2018 ” ന്റെ DNFT പുറത്തിറങ്ങി. ഈ സിനിമയയ്ക്ക് ആദരവ് അർപ്പിച്ചുകൊണ്ട് തിങ്കളാഴ്ച ( 20 / 12 / 23 ) കൊച്ചിയിലെ ലേ മെറിഡിയൻ ഹോട്ടലിൽ വച്ച്  ENTRY TO OSCAR WITH DNFT എന്ന പരിപാടി അരങ്ങേറിയിരുന്നു. സിനിമ – ബിസിനസ്സ് മേഖലയിൽ നിന്നുള്ള അനേകർ പങ്കെടുത്ത ഈ വേദിയിൽ വച്ചാണ് 2018 സിനിമയുടെ DNFT പുറത്ത് ഇറക്കിയത്.

ലണ്ടൻ ആസ്ഥാനമായ ടെക് ബാങ്ക് മൂവിസ്, സിംഗിൾ ഐ ടി എന്നിവർ ചേർന്നാണ് കൊച്ചിയിലെ മെറിഡിയനിൽ പരിപാടി സംഘടിപ്പിച്ചത്. പ്രമുഖ സംവിധായകൻ ഹരിഹരൻ, നിർമ്മാതാവ് വേണു കുന്നപ്പിള്ളി, സംവിധായകൻ ജൂഡ് ആൻറണി ജോസഫ്, അഭിനേതാക്കളായ നരേൻ തൻഹീറാം, ടെക് ബാങ്ക് മൂവീസ് മാനേജർ അഡ്വക്കേറ്റ് സുഭാഷ് മാനുവൽ, യുകെ ആസ്ഥാനമായ ഇ എസ് ഗ്ലോബൽ ഡയറക്ടർ അലക്സി പോൾ , നിർമ്മാതാവ് രാജേഷ് കൃഷ്ണ, ക്രിക്കറ്റ് താരം ബേസിൽ തമ്പി തുടങ്ങിയവർ പങ്കെടുത്തു.

DNFT എത്തുന്നതോടെ സിനിമാ ലോകത്ത് പുതിയ വഴികൾ തുറക്കുകയാണെന്ന് സംവിധായകൻ ഹരിഹരൻ പറഞ്ഞു. നേരത്തെ മോഹൻലാൽ നായകനാകുന്ന ലിജോ ജോസ് പെല്ലിശ്ശേരി ചിത്രം മലേക്കോട്ടൈ വാലിബൻ്റെ DNFT പുറത്തിറക്കിയിരുന്നു.

200 കോടി രൂപ അടുത്ത സാമ്പത്തിക വർഷം DNFT യ്ക്കായി ടെക് ബാങ്ക് മൂവീസിൽ നിക്ഷേപിക്കുമെന്ന് ഇ എസ് ഗ്ലോബൽ ഡയറക്ടർ ടെലസ്കി പറഞ്ഞു. സിനിമാ നിർമ്മാണ രംഗത്തേക്ക് ഉടൻ പ്രവേശിക്കുമെന്ന് ടെക് ബാങ്ക് മൂവീസ് ഉടമ അഡ്വക്കേറ്റ് സുഭാഷ് മാനുവൽ പ്രഖ്യാപിച്ചു. തുടർന്ന് ഗായിക ഗൗരി ലക്ഷ്മിയുടെ സംഗീത പരിപാടി, ഫ്ലവേഴ്സ് ടിവി താരങ്ങൾ അവതരിപ്പിച്ച നൃത്ത ഹാസ്യ പരിപാടികൾ എന്നിവയും അരങ്ങേറി.