കാബൂളില്‍ വിവാഹ ആഘോഷചടങ്ങിനിടെ സ്ഫോടനം: 40 പേര്‍ കൊല്ലപ്പെട്ടു

കാബൂളില്‍ വിവാഹ ആഘോഷചടങ്ങിനിടെ സ്ഫോടനം: 40 പേര്‍ കൊല്ലപ്പെട്ടു
August 18 04:03 2019 Print This Article

അഫ്‍ഗാന്‍ തലസ്ഥാനമായ കാബൂളില്‍ വിവാഹചടങ്ങിനിടെ സ്ഫോടനം. സ്ഫോടനത്തില്‍ 40 പേര്‍ കൊല്ലപ്പെടുകയും നൂറിലേറെ പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ആക്രമണത്തിന്‍റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല.

പ്രാദേശികസമയം രാത്രി 10.40 നാണ് സ്ഫോടനമുണ്ടായത്. വിവാഹചടങ്ങുകള്‍ നടന്നിരുന്ന ഹാളിന്‍റെ റിസപ്ഷന്‍ ഏരിയയിലാണ് സ്ഫോടനം ഉണ്ടായത്. സംഭവസമയം സ്ഥലത്ത് നാനൂറിലേറെപ്പേരുണ്ടായിരുന്നു.

ഷിയ വിഭാഗത്തില്‍പ്പെട്ട മുസ്ലീങ്ങള്‍ പങ്കെടുത്ത വിവാഹ ചടങ്ങിലാണ് സ്ഫോടനം ഉണ്ടായത്. ഭീകരസംഘടനകളായ താലിബാനും ഐഎസും ഷിയാ വിഭാഗങ്ങള്‍ക്കെതിരെ നിരന്തരം ആക്രമണം നടത്താറുണ്ട്. കഴിഞ്ഞ ദിവസം കാബൂള്‍ പൊലീസ് സ്റ്റേഷനില്‍ നടന്ന സ്ഫോടനത്തില്‍ 14 പേര്‍ കൊല്ലപ്പെട്ടിരുന്നു.

  Categories:


വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!

Comments
view more articles

Related Articles