സ്കോട്‌ലൻഡിൽ മ​രി​ച്ച ഫാ. ​മാ​ർ​ട്ടി​ൻ വാ​ഴ​ച്ചി​റ​യു​ടെ മൃ​ത​ദേ​ഹം 12-ാം തീ​യ​തി​വ​രെ വി​ട്ടു​ത​രാ​നാ​കി​ല്ലെ​ന്നു സ്കോട്ടിഷ് പോലീസ്. വൈദികന്റെ മൊ​ബൈ​ൽ ഫോ​ൺ ക​ണ്ടെ​ത്തു​ന്ന​തി​നു​വേ​ണ്ടി​യു​ള്ള ശ്ര​മ​ങ്ങ​ൾ ന​ട​ക്കു​ക​യാ​ണെ​ന്നും ലാ​പ്ടോ​പ്പും സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളും വി​ശ​ദ​മാ​യി പ​രി​ശോ​ധിക്കുന്നുണ്ടെന്നും പോ​ലീ​സ് അ​റി​യി​ച്ച​താ​യി മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ക്കു​ന്ന​തു​ൾ​പ്പെ​ടെ​യു​ള്ള കാ​ര്യ​ങ്ങ​ൾ​ക്കു സി​എം​ഐ സ​ഭ ചു​മ​ത​ല​പ്പെ​ടു​ത്തി​യി​ട്ടു​ള്ള വൈദികന്‍ ഫാ.​ടെ​ബി​ൻ പു​ത്ത​ൻ​പു​ര​യ്ക്ക​ൽ പ​റ​ഞ്ഞു.

എ​ല്ലാ അ​ന്വേ​ഷ​ണ​ങ്ങ​ളും പൂ​ർ​ത്തി​യാ​ക്കി മ​ര​ണ​കാ​ര​ണ​ത്തെ​ക്കു​റി​ച്ചു​ള്ള അ​ന്തി​മ നി​ഗ​മ​ന​ത്തി​ലെ​ത്തി​യ ശേ​ഷം മാ​ത്ര​മേ മൃ​ത​ദേ​ഹം വി​ട്ടു​ത​രാ​നാകു​ക​യു​ള്ളൂ​വെ​ന്നു ഫി​സ്ക​ൽ ഉ​ദ്യോ​ഗ​സ്ഥ​ൻ അ​റി​യി​ച്ച​താ​യും ഫാ. ​ടി​ബി​ൻ കൂട്ടിചേര്‍ത്തു. ക​ഴി​ഞ്ഞ​ദി​വ​സം അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ർ പോ​സ്റ്റ്മോ​ർ​ട്ടം റി​പ്പോ​ർ​ട്ട് വി​ശ​ദ​മാ​യി വി​ല​യി​രു​ത്തി​യെ​ങ്കി​ലും മ​റ്റ് അ​ന്വേ​ഷ​ണ​ങ്ങ​ൾ പൂ​ർ​ത്തി​യാ​കാ​ത്ത​തി​നാ​ൽ മൃ​ത​ദേ​ഹം വി​ട്ടു​ത​രാ​നാ​വി​ല്ലെ​ന്ന നി​ല​പാ​ടി​ലാ​ണു പോ​ലീ​സ്.

പു​​ളി​​ങ്കു​​ന്നി​​ലെ വീ​​ട്ടി​​ൽ ആശ്വാസവുമായി ആ​​ത്മീ​​യ, രാ​ഷ്‌​ട്രീ​​യ​​രം​​ഗ​​ത്തെ പ്ര​​മു​​ഖ​​ർ. ച​​ങ്ങ​​നാ​​ശേ​​രി അ​​തി​​രൂ​​പ​​ത ആ​​ർ​​ച്ച്ബി​​ഷ​​പ് മാ​​ർ ജോ​​സ​​ഫ് പെ​​രു​​ന്തോ​​ട്ടം, സി​​എം​​ഐ തി​​രു​​വ​​ന​​ന്ത​​പു​​രം പ്രൊ​​വി​​ൻ​​ഷ്യ​ൽ ഫാ. ​സെ​​ബാ​​സ്റ്റ്യ​​ൻ ചാ​​മ​​ത്ത​​റ, മു​​ൻ മു​​ഖ്യ​​മ​​ന്ത്രി ഉ​​മ്മ​​ൻ ​ചാ​​ണ്ടി, മ​​ന്ത്രി തോ​​മ​​സ് ചാ​​ണ്ടി എന്നിവര്‍ വൈ​​ദി​​ക​​ന്‍റെ വീ​​ടു സ​​ന്ദ​​ർ​​ശി​​ച്ചു. നേരത്തെ സ്ഥ​​ലം എം​​പിയായ കൊ​​ടി​​ക്കു​​ന്നി​​ൽ സു​​രേ​​ഷ് വൈ​​ദി​​ക​​നെ കാ​​ണാ​​നി​​ല്ലെ​​ന്ന വാ​​ർ​​ത്ത​​യ​​റി​​ഞ്ഞ ദി​​വ​​സം ത​​ന്നെ വീ​​ട്ടി​​ലെ​​ത്തി അ​​ന്വേ​​ഷ​​ണ​​ത്തി​​നാ​​വ​​ശ്യ​​മാ​​യ കാ​​ര്യ​​ങ്ങ​​ൾ ഉ​​റ​​പ്പു ന​​ൽ​​കി​​യി​​രു​​ന്നു.

മു​​ഖ്യ​​മ​​ന്ത്രി പി​​ണ​​റാ​​യി വി​​ജ​​യ​​ൻ ഫാ. ​​മാ​​ർ​​ട്ടി​​ന്‍റെ സ​​ഹോ​​ദ​​ര​​നെ ഫോ​​ണി​​ൽ വി​​ളി​​ച്ചി​​രു​​ന്നു. ആ​​ർ​​ച്ച്ബി​​ഷ​​പ് മാ​​ർ ജോ​​സ​​ഫ് പ​​വ്വ​​ത്തി​​ൽ സ​​ഹോ​​ദ​​ര​​നെ ഫോ​​ണി​​ൽ ബ​​ന്ധ​​പ്പെ​​ട്ട് അ​​നു​​ശോ​​ച​​ന​​മ​​റി​​യി​​ച്ചു. എം​​എ​​ൽ​​എ​​മാ​​രാ​​യ പി.​​സി. ജോ​​ർ​​ജ്, കെ.​​സി. ജോ​​സ​​ഫ്, അ​​നൂ​​പ് ജേ​​ക്ക​​ബ്, മു​​ൻ എം​​എ​​ൽ​​എ മാ​​രാ​​യ എ.​​എ. ഷ​​ക്കൂ​​ർ, എം. ​​മു​​ര​​ളി, മു​​ൻ കേ​​ന്ദ്ര​​മ​​ന്ത്രി പി.​​സി. തോ​​മ​​സ്, മു​​ൻ എം​​പി ടി.​​ജെ. ആ​​ഞ്ച​​ലോ​​സ്,ആ​​ല​​പ്പു​​ഴ ജി​​ല്ലാ പ​​ഞ്ചാ​​യ​​ത്ത് പ്ര​​സി​​ഡ​​ന്‍റ് ജി. ​​വേ​​ണു​​ഗോ​​പാ​​ൽ തു​​ട​​ങ്ങി​​യ​​വ​​രാ​​ണ് വീ​​ട്ടി​​ൽ സ​​ന്ദ​​ർ​​ശ​​നം ന​​ട​​ത്തി​​യ പ്ര​​മു​​ഖ​​ർ.

അതേ സമയം ഇക്കഴിഞ്ഞ വ്യാ​​ഴാ​​ഴ്ച ഫാ. മാര്‍ട്ടിന്റെ മൃ​​ത​​ദേ​​ഹം പോ​​സ്റ്റ്മോ​​ർ​​ട്ടം ന​​ട​​ത്തി​​യി​​രു​​ന്നു. വീ​​ണ്ടും പ​രി​ശോ​ധ​ന ന​​ട​​ത്തു​​വാന്‍ അധികൃതര്‍ തീരുമാനിച്ചതിനെ തുടര്‍ന്നു മൃതദേഹം നാട്ടില്‍ എത്തിക്കുവാന്‍ വൈകുമെന്നാണ് സൂചന. പൗ​​രോ​​ഹി​​ത്യ സ്വീ​​ക​​ര​​ണ​​ത്തി​​നു​​ ശേ​​ഷം ന​​വ​​വൈ​​ദി​​ക​​ൻ ര​​ണ്ടു​​വ​​ർ​​ഷം സ​​ഹ​​വി​​കാ​​രി​​യാ​​യി ശു​ശ്രൂ​ഷ ചെ​യ്ത ചെ​​ത്തി​​പ്പു​​ഴ തി​​രു​​ഹൃ​​ദ​​യ ആ​​ശ്ര​​മ ദേ​​വാ​​ല​​യത്തി​​ലാ​​കും മൃതദേഹം സം​​സ്ക​​രി​​ക്കു​​ക.