സീറോ മലബാർ ഗ്രേറ്റ് ബ്രിട്ടൺ രൂപതയുടെ ചരിത്രത്തിൽ ആദ്യമായി ഒരു പൗരോഹിത്യ അഭിഷേകത്തിന് സാക്ഷിയാകാനൊരുങ്ങുകയാണ് വിശ്വാസ സമൂഹം. ലണ്ടനിലെ ചീം, സെന്റ് ജോൺ വിയാന്നി മിഷനിൽ നിന്നുള്ള ആദ്യ സെമിനാരി വിദ്യാർത്ഥികളിൽ ഒരാളായ ഡീക്കൻ മൈക്കിൾ (ടോണി) കോച്ചേരി, മെയ് 2-ാം തീയതി ശനിയാഴ്ച പൗരോഹിത്യം സ്വീകരിക്കും.
ചങ്ങനാശേരി കോച്ചേരിയിലെ സൈമൺ–റോസമ്മ ദമ്പതികളുടെ മൂത്ത മകനായ ബ്രദർ ടോണി (മൈക്കിൾ) കോച്ചേരി, രൂപതയുടെ റെക്ടർ സെമിനാരിയിൽ പഠനം പൂർത്തിയാക്കിയ ആദ്യ വിദ്യാർത്ഥിയാണ്. നിലവിൽ റോമിലെ പോണ്ടിഫിക്കൽ ഓറിയന്റൽ ഇൻസ്റ്റിറ്റ്യൂട്ടിൽ ഈസ്റ്റേൺ കാനോൻ നിയമത്തിൽ ലൈസൻഷ്യറ്റ് പഠനം നടത്തുകയാണ് . മെയ് 3-ാം തീയതി അദ്ദേഹം ഞായറാഴ്ച, തന്റെ ആദ്യ വിശുദ്ധ കുർബാന (ഹോളി റാസ) അർപ്പിക്കും.
ഈ അനുഗ്രഹനിമിഷത്തിൽ, എല്ലാ വിശ്വാസികളെയും പങ്കുകൊള്ളാൻ രൂപത ആഹ്വാനം ചെയ്തു. അഭിഷേക ചടങ്ങ് യൂട്യൂബിലൂടെ തത്സമയം സംപ്രേഷണം ചെയ്യുന്നതാണ്.











Leave a Reply