ന്യൂസ് ഡെസ്ക് മലയാളം യുകെ

ബ്രിട്ടീഷ് യുവതിയെ പീഡിപ്പിച്ച കേസിൽ അഞ്ച് ഇസ്രായേലി സ്വദേശികളെ പോലീസ് അറസ്റ്റ് ചെയ്‌തു. മെഡിറ്ററേനിയൻ ദ്വീപിൽ അവധിക്കാലം ആഘോഷിക്കാനെത്തിയ യുവതി, സെപ്തംബർ 3 ന് റിസോർട്ട് പട്ടണമായ അയ്യ നാപ്പയിലെ ഹോട്ടലിൽ വച്ചാണ് ആക്രമണത്തിന് ഇരയായത്. ഞായറാഴ്ച വൈകുന്നേരമാണ് ഇരയായ 20 കാരിയായ യുവതി പോലീസിൽ പരാതി നൽകിയത്. അറസ്റ്റിലായവരിൽ 19-ഉം 20-ഉം വയസ്സുള്ള പുരുഷന്മാരെ എട്ട് ദിവസത്തേക്ക് കസ്റ്റഡിയിൽ വയ്ക്കാമെന്ന് ജില്ലാ കോടതി ഉത്തരവിട്ടിട്ടുണ്ട്.

2019 ജൂലൈയിൽ 12 ഇസ്രായേലി പുരുഷന്മാർ കൂട്ടബലാത്സംഗം ചെയ്തതായി ഒരു ബ്രിട്ടീഷ് യുവതി നുണ പറഞ്ഞിരുന്നു. ഇതിന് പിന്നാലെ ശിക്ഷ ലഭിച്ച ഇവർ കഴിഞ്ഞ വർഷമാണ് കുറ്റവിമുക്തയായത്. കേസിലെ സത്യാവസ്ഥ പുറത്തുവന്ന പശ്ചാത്തലത്തിൽ അറസ്റ്റിലായവരെ വിട്ടയക്കുകയായിരുന്നു. ഇവരെ വിചാരണ ചെയ്‌തിരുന്നില്ല.

വിദേശരാജ്യങ്ങളിലേക്ക് വിനോദസഞ്ചാരത്തിനായി പോകുന്ന അവസരത്തിൽ ബ്രിട്ടീഷ് യുവതികൾ ലൈംഗികമായി ആക്രമിക്കപ്പെട്ട സംഭവങ്ങൾ ഒട്ടേറെ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. പലയിടത്തും കുറ്റകൃത്യങ്ങളുടെ കണക്കുകൾ അനുസരിച്ച് ചില രാജ്യങ്ങളിലേയ്ക്ക് യാത്ര തിരിക്കുമ്പോൾ കൂടുതൽ ജാഗ്രത പാലിക്കണമെന്ന് വിദേശകാര്യമന്ത്രാലയം നിർദ്ദേശം നൽകിയിട്ടുണ്ട്.