ന്യൂസ് ഡെസ്ക്, മലയാളം യുകെ

ലണ്ടൻ: കഴിഞ്ഞ ശൈത്യകാലത്ത് ബ്രിട്ടനിൽ വ്യാപകമായ ‘സൂപ്പർ-കെ’ ഫ്ലൂ വകഭേദത്തെ നേരിടാൻ പരിഷ്കരിച്ച വാക്സിൻ എത്തി. സ്കൂൾ കുട്ടികൾക്കും ഗർഭിണികൾക്കുമാണ് സെപ്റ്റംബർ മുതൽ സൗജന്യ വാക്സിൻ നൽകുന്നത്. കഴിഞ്ഞ വർഷം പതിവിലും ഒരു മാസത്തിലേറെ നേരത്തെ ഫ്ലൂ വ്യാപിച്ചതും പുതിയ വകഭേദം പടർന്നതും എൻഎച്ച്എസ് സേവനങ്ങൾക്ക് വലിയ സമ്മർദമുണ്ടാക്കിയിരുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഈ വർഷം ഫ്ലൂ സീസൺ എപ്പോൾ ശക്തമാകുമെന്നോ വ്യാപനം എത്രത്തോളം രൂക്ഷമാകുമെന്നോ വ്യക്തമായിട്ടില്ല. ഓസ്ട്രേലിയയിൽ കഴിഞ്ഞ വർഷത്തേക്കാൾ കേസുകൾ കുറഞ്ഞെങ്കിലും ന്യൂസീലൻഡിൽ രോഗബാധ ഉയർന്നത് ബ്രിട്ടനിലെ ആരോഗ്യവിദഗ്ധരും നിരീക്ഷിക്കുന്നുണ്ട്. കുട്ടികൾക്കും ഗർഭിണികൾക്കും പുറമെ 65 വയസ്സിന് മുകളിലുള്ളവർ, ദീർഘകാല രോഗങ്ങളുള്ളവർ, കെയർ ഹോമുകളിൽ കഴിയുന്നവർ തുടങ്ങിയ അർഹരായ വിഭാഗങ്ങൾക്കും സൗജന്യ ഫ്ലൂ വാക്സിൻ ലഭിക്കും.

എൻഎച്ച്എസ് ചരിത്രത്തിലെ ഏറ്റവും തിരക്കേറിയ വേനൽക്കാലത്തിലൂടെയാണ് കടന്നുപോകുന്നതെന്നും അതിനാൽ ശീതകാലത്തേക്കുള്ള തയ്യാറെടുപ്പുകൾ നേരത്തേ ആരംഭിച്ചെന്നും എൻഎച്ച്എസ് ഇംഗ്ലണ്ടിലെ ഡോ. അമൻഡ ഡോയൽ പറഞ്ഞു. ഫ്ലൂ കുട്ടികളെയും ഗർഭിണികളെയും ഗുരുതരമായി ബാധിച്ച് ആശുപത്രിവാസത്തിന് ഇടയാക്കാമെന്നും, വാക്സിൻ സ്വീകരിക്കാൻ അർഹരായവർ അത് എടുക്കുന്നത് പ്രധാനമാണെന്നും അവർ വ്യക്തമാക്കി.