മണലാരണ്യത്തിൽ കഷ്ടപ്പെടുന്ന എല്ലാവർക്കും ഒരു ഇടക്കാല ആശ്വസം.  യു.എ.ഇയില്‍ തുടര്‍ച്ചയായി അവധി വരുന്നു. നവംബര്‍ അവസാനമാണ് ആ നല്ല സമയം. ഒന്നല്ല, നാല് ദിവസമാണ് അവധി ലഭിക്കാന്‍ പോകുന്നത്.

നവംബര്‍ 30, വ്യാഴാഴ്ചയാണ് യു.എ.ഇ രക്ഷതസാക്ഷി ദിനം. അതേസമയം, യു.എ.ഇ ദേശീയ ദിനം ഡിസംബര്‍ 2, ശനിയാഴ്ചയാണ്.

സാധാരണ, യു.എ.ഇ സര്‍ക്കാര്‍ രക്ഷതസാക്ഷി ദിനത്തിന് ഒരു ദിവസവും, ദേശീയ ദിനത്തിന് രണ്ട് ദിവസവും അവധി നല്‍കാറുണ്ട്.

ഈ രീതി തുടരുകയാണെങ്കില്‍ യു.എ.ഇ നിവാസികള്‍ക്ക് നാല് ദിവസം തുടര്‍ച്ചയായി അവധി ലഭിക്കും. വ്യാഴാഴ്ച (രക്തസാക്ഷി ദിനം), വെള്ളിയാഴ്ച (വാരാന്ത്യ അവധി), ശനിയും ഞായറും (ദേശീയ ദിനം അവധി)– ഇങ്ങനെയാണ് അവധി ലഭിക്കുക.

കഴിഞ്ഞവര്‍ഷം, പൊതുമേഖലാ ജീവനക്കാര്‍ക്ക് ഡിസംബര്‍ 1 വ്യാഴാഴ്ച മുതല്‍ മൂന്ന് ദിവസവും, സ്വകാര്യ മേഖലാ ജീവനക്കാര്‍ക്ക് ഡിസംബര്‍ 1 (രക്തസാക്ഷി ദിനം), നും ഡിസംബര്‍ 2 (ദേശീയ ദിനം) നും അവധി ലഭിച്ചിരുന്നു.