ഗണേഷ് കുമാര്‍ ആകെ അങ്കലാപ്പിലാണ്. പണ്ട് മന്ത്രി സ്ഥാനം കളയിപ്പിച്ച അതേ സംഭവ വികാസങ്ങളാണ് ഒരിക്കല്‍ കൂടി ഗണേഷ് കുമാറിനെ വീണ്ടും കുരുക്കിലാക്കുന്നത്. ഗണേഷും സരിതയും തമ്മിലുള്ള വീഡിയോ പുറത്തു വിടുമെന്നാണ് സോളാര്‍ നായകന്‍ ബിജു രാധാകൃഷ്ണന്‍ പറയുന്നത്. മാത്രമല്ല മുമ്പ് മന്ത്രിയായിരുന്നപ്പോഴുള്ള വിവാദ തേക്കടി യാത്രയും പൊങ്ങി വരുന്നുണ്ട്. ദിലീപിനനുകൂലമായി സംസാരിച്ച് ആവശ്യമില്ലാത്തെ മമ്മൂട്ടിയെ ബലി കൊടുത്തതിന്റെ കലിപ്പില്‍ മമ്മൂക്ക ഫാന്‍സും ഇത് ആഘോഷിക്കാനൊരുങ്ങുകയാണ്.  ബിജു രാധാകൃഷ്ണനാണെന്നാണ് പറയുന്നത്. തന്റെ ഭാര്യയുമായി അവിഹിത ബന്ധം പുലര്‍ത്തുന്നുവെന്ന് പറഞ്ഞ് മന്ത്രി വസതിയില്‍ കയറി ഗണേഷിനെ തല്ലിയത് താനാണെന്ന് ബിജു തന്നെ വെളുപ്പെടുത്തിയിട്ടുണ്ട്. അതോടെയാണ് ഗണേഷ് തന്റെ കൈ തല്ലിയൊടിച്ചെന്ന് പറഞ്ഞ് യാമിനി തങ്കച്ചി രംഗത്തെത്തിയത്. പണം കൊടുത്ത് ആ കേസൊതുക്കാന്‍ ശ്രമിച്ചെങ്കിലും മന്ത്രി സ്ഥാനം രാജിവയ്‌ക്കേണ്ടി വന്നു. അവസാനം അവരുടെ വിവാഹ മോചനവും നടന്നു.

പിന്നീടാണ് സരിതാ കേസ് വലിയ ഭൂകമ്പമായി മാറിയത്. ഇതിനിടെ സരിതയുടെ കത്ത് പുറത്ത് വരികയും അന്നത്തെ മന്ത്രിമാര്‍ കൂട്ടത്തോടെ വെട്ടിലാകുകയും ചെയ്തു. ഈ കത്ത് ബാലകൃഷ്ണ പിള്ളയ്ക്ക് കിട്ടി. സരിതയുടെ കത്തിനു പിന്നില്‍ കെ ബി ഗണേഷ് കുമാര്‍ എംഎല്‍എയാണെന്ന് സരിതയുടെ മുന്‍ അഭിഭാഷകന്‍ ഫെനി ബാലകൃഷ്ണനും പറഞ്ഞു. ഇങ്ങനെ എല്ലാം നടന്നു കൊണ്ടിരുന്നപ്പോള്‍ തെരഞ്ഞെടുപ്പ് വന്നു. ഇനിയും യുഡിഎഫില്‍ നിന്നാല്‍ കരുങ്ങുമെന്ന് കണ്ട് ഗണേഷ് കുമാര്‍ സിപിഎം സഹയാത്രികനായി മത്സരിച്ച് ജയിച്ചു. ഇടതു പക്ഷത്തിന്റെ തണലില്‍ വളരുന്നെങ്കിലും ഇടതുപക്ഷത്തെ വെട്ടിലാക്കുന്ന പ്രവര്‍ത്തനമാണ് ഗണേഷ് കുമാര്‍ നടത്തുന്നത്. അമ്മയുടെ വേദിയില്‍ ഗണേഷ് കുമാര്‍ നടത്തി പ്രസ്താവനയും തുടര്‍ന്ന് ദിലീപിനെ ജയിലില്‍ പോയ്ക്കണ്ട് വിവാദ പ്രസ്താവന നടത്തിയതും പാര്‍ട്ടിയെ വെട്ടിലാക്കി. ഇതിനിടെയാണ് സിപിഎം നേതാക്കളുടെ ഉറ്റ ചങ്ങാതിയായ മമ്മൂട്ടിയ്‌ക്കെതിരെ ഗണേഷ് കുമാര്‍ ആഞ്ഞടിച്ചത്. മമ്മൂട്ടിയാണ് ദിലീപിനെ പുറത്താക്കിയതെന്ന് ഗണേഷ്‌കുമാര്‍ വരുത്തിത്തീര്‍ത്തു. ഇത് ദിലീപ് ഫാന്‍സിന്റെ കൈയ്യടി കിട്ടിയിരുന്നെങ്കിലും മമ്മൂട്ടി ഫാന്‍സുകാരെ വല്ലാതെ ചൊടിപ്പിച്ചു. തരം കിട്ടുമ്പോള്‍ പണി കൊടുക്കാനായി അവര്‍ തക്കം നോക്കിയിരുന്നു. അപ്പോഴാണ് ദേ വരുന്നു സോളാര്‍.

Image result for ganesh kumar yamini attacked

ഗണേഷ് കുമാറുമായുള്ള അടുപ്പം കാരണം സരിത സോളാര്‍ കമ്മീഷനില്‍ ഗണേഷിനെതിരെ ഒന്നും പ്രതികരിച്ചില്ല. ഇതോടെ രക്ഷപ്പെട്ടെന്ന് വിചാരിച്ച ഗണേഷിനെ വെട്ടിലാക്കിയത് ബിജു രാധാകൃഷ്ണനാണ്. സോളാര്‍ വിവാദത്തിന്റെ സൂത്രധാരന്‍ കെ.ബി ഗണേഷ് കുമാറെന്ന് ബിജു രാധാകൃഷ്ണന്‍ പറഞ്ഞത്. രാഷ്ട്രീയ നേതാക്കളുമായുള്ള ശാരീരിക ബന്ധം സരിത ചിത്രീകരിച്ചത് ഗണേഷിന്റെ നിര്‍ദേശപ്രകാരമെന്നും ഇദ്ദേഹം പറയുന്നു. വടകര ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് കോടതിയില്‍ നല്‍കിയ പരാതിയിലാണ് ഈ പരാമര്‍ശങ്ങളുള്ളത്. ടീം സോളാര്‍ കമ്പനിയുടെ യഥാര്‍ത്ഥ ഉടമസ്ഥന്‍ ഗണേഷ് കുമാറാണ്. സരിത ഗണേഷ് കുമാറിന്റെ ബിനാമിയാണെന്നും ബിജു രാധാകൃഷ്ണന്‍ ആരോപിക്കുന്നു. എന്നാല്‍ വടകര ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി പരാതി ഫയലില്‍ സ്വീകരിക്കാതെ തിരുവനന്തപുരം സി.ജെ.എം കോടതിയില്‍ സമര്‍പ്പിക്കാന്‍ നിര്‍ദേശിക്കുകയായിരുന്നു. ഈ മാസം 17 ന് പരാതി തിരുവനന്തപുരത്ത് സമര്‍പ്പിക്കാനാണ് തീരുമാനം. ഈ കോടതി അന്വേഷണത്തിനുത്തരവിട്ടാല്‍ അതോടെ ഗണേഷ് കുമാര്‍ വെട്ടിലാകും.ഗണേഷ് കുമാറും സരിതയും തമ്മിലുള്ള വീഡിയോ പുറത്തുവിടുമെന്നാണ് ബിജു രാധാകൃഷ്ണന്റെ വെളിപ്പെടുത്തല്‍. ബിജു അകത്താണെങ്കിലും അദ്ദേഹത്തിന്റെ ആള്‍ക്കാര്‍ വീഡിയോ ലീക്ക് ചെയ്യാനാണ് ശ്രമം. ഇത് സൗഹൃദത്തിന്റെ ഭാഗമാണെന്നും പീഡനമല്ലെന്നും സരിത പറയുന്നുണ്ടെങ്കിലും ജനം അത് വിശ്വസിക്കില്ല.

Image result for ganesh kumar   with dilip

അതിനിടെ അന്നത്തെ മന്ത്രിമാരായ ഗണേഷ് കുമാറും അനില്‍ കുമാറും തേക്കടിയില്‍ നടത്തിയ രാത്രി ബോട്ട് യാത്രയും ഇപ്പോള്‍ പൊങ്ങി വരുന്നുണ്ട്. ഇവരോടൊപ്പം വിവാദ നായികമാര്‍ ഉണ്ടായിരുന്നെന്നാണ് ആരോപണം. അവര്‍ സഞ്ചരിച്ച ബോട്ട് രാത്രിയിടിച്ചതാണ് സംഭവം പത്രക്കാരറിഞ്ഞത്. ഈ സംഭവത്തെ വച്ച് വാര്‍ത്തകള്‍ വന്നതിനെ തുടര്‍ന്ന് അനില്‍ കുമാര്‍ പൊട്ടിക്കരഞ്ഞിരുന്നു. അതിനിടെ ഗണേഷ് കുമാര്‍ പ്രശ്‌നത്തിലകപ്പെട്ടാല്‍ ചുമക്കേണ്ട കാര്യം തങ്ങള്‍ക്കില്ലെന്ന് സിപിഎം നേതാക്കളും പറയുന്നു. പാര്‍ട്ടി ബഹുമാന്യയായ മമ്മൂട്ടിയെ ആവശ്യമില്ലാതെ വിവാദത്തില്‍ കൊണ്ടിട്ട ഗണേഷിനെ ചട്ടം പഠിപ്പിക്കണമെന്നും കലാകാരന്‍മാരായ സിപിഎമ്മുകാര്‍ പറയുന്നു. ഇതിനേക്കാള്‍ കലിപ്പിലാണ് മമ്മൂട്ടി ഫാന്‍സ് അസോസിയേഷനും. എല്ലാം കാത്തിരുന്ന് കാണാമെന്നാണ് അവര്‍ പറയുന്നത്.