ഗോവയിൽ കനത്തസുരക്ഷ. കടൽവഴി തീവ്രവാദി ആക്രമണത്തിനുള്ള സൂചന ലഭിച്ചതിനെത്തുടർന്നാണ് സുരക്ഷ കർശനമാക്കിയത്. മത്സ്യതൊഴിലാളികളുടെ വേഷത്തിൽ തീവ്രവാദികൾ ഗോവയിലേക്ക് കടക്കാൻ സാധ്യതയുണ്ടെന്ന് സൂചനലഭിച്ചതായി തുറമുഖവകുപ്പ് മന്ത്രി ജയേഷ് സൽഗോവൻകാർ അറിയിച്ചു.

കോസ്റ്റ്ഗാർഡിനോടും മത്സ്യബന്ധനബോട്ടുകൾക്കും വള്ളങ്ങൾക്ക് ഇതേക്കുറിച്ച് മുന്നറിയിപ്പ് നൽകിക്കഴിഞ്ഞു. പടിഞ്ഞാറൻ സമുദ്രമേഖലാപ്രദേശങ്ങളിലാണ് തീവ്രവാദി ആക്രമണമുണ്ടാകാൻ സാധ്യതയെന്ന് ഇന്റലിജൻസ് വിഭാഗം അറിയിപ്പ് നൽകിയിട്ടുണ്ട്.

എന്നാൽ ഈ മുന്നറിയിപ്പ് ഗോവയ്ക്ക് മാത്രമല്ല ബാധകം, മുബൈ, ഗുജറാത്ത് തുടങ്ങിയ സംസ്ഥാനങ്ങളോടും ജാഗ്രതപുലർത്താൻ നിർദേശമുണ്ട്.
പിടിച്ചടുത്ത ഒരു മൽസ്യബന്ധനബോട്ട് പാകിസ്ഥാൻ മോചിപ്പിച്ചിട്ടുണ്ട്. ആ ബോട്ട്‌വഴി തീവ്രവാദികൾ ഇന്ത്യയിലേക്ക് കടക്കാൻ സാധ്യതയുണ്ടെന്നാണ് ഇന്റലിജൻസ് വിഭാഗം മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.