തിരുപ്പതി വെങ്കിടേശ്വര ക്ഷേത്രത്തിലേക്കു ഭക്തന്റെ സംഭാവന 8.36 കോടി രൂപ വിലമതിക്കുന്ന മാല. ബ്രഹ്മോത്സവ ആഘോഷങ്ങള്‍ക്കായി ശനിയാഴ്ച ക്ഷേത്രം തുറന്നപ്പോള്‍, വ്യവസായിയായ എം.രാമലിംഗരാജുവാണ് കോടികള്‍ മൂല്യമുള്ള മാല ആന്ധ്രാ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന്റെയും മുഖ്യ പുരോഹിതരുടെയും സാന്നിധ്യത്തിൽ ക്ഷേത്രത്തിനായി സമര്‍പ്പിച്ചത്. ഇരുപത്തിയെട്ടു കിലോയോളം തൂക്കം വരുന്ന മാലയിൽ ആയിരത്തിയെട്ടു സഹസ്രനാമത്തിന്റെ പ്രതീകമായി ആയിരത്തിയെട്ടു സ്വര്‍ണനാണയങ്ങളും കോര്‍ത്തിണക്കിയതാണെന്നു ക്ഷേത്രം അധികൃതര്‍ അറിയിച്ചു. ആന്ധ്ര പ്രദേശിലെ വിജയവാഡയ്ക്കടുത്തായാണ് തിരുപ്പതി വെങ്കിടേശ്വര ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.