കൊറോണയുടെ താണ്ഡവം തുടരുമ്പോൾ സ്വർണ്ണവില പുതിയ ഉയരങ്ങളിലേയ്ക്ക് . മഞ്ഞലോഹത്തിൻെറ വില 31,000 കടന്നു

കൊറോണയുടെ താണ്ഡവം തുടരുമ്പോൾ സ്വർണ്ണവില പുതിയ ഉയരങ്ങളിലേയ്ക്ക് . മഞ്ഞലോഹത്തിൻെറ വില 31,000 കടന്നു
February 22 00:20 2020 Print This Article

30100 പിന്നിട്ട് സ്വർണ്ണവില കുതിക്കുന്നു. പവന് രണ്ട് ഘട്ടങ്ങളിലായി 400 രൂപ ഇന്നലെ ഉയർന്നതോടെ വില 31, 280 രൂപയായി . രാജ്യാന്തര വിപണിയിലെ വില വർധനയാണ് ആണ് ആഭ്യന്തര വിപണിയിലും പ്രതിഫലിക്കുന്നത്

കൊറോണ വൈറസ് ബാധ ആഗോള സമ്പദ്ഘടനയുടെ വളര്‍ച്ചയെ ബാധിക്കുമെന്ന ആശങ്കയാണ് വിലവര്‍ധനയ്ക്ക് ഇടയാക്കിയത്. ആഗോള വിപണിയില്‍ സ്വര്‍ണ്ണവില ഏഴുവര്‍ഷത്തെ ഉയര്‍ന്ന നിലവാരത്തിലാണ്.

2020 തുടങ്ങിയതു മുതല്‍ സ്വര്‍ണ്ണവിലയില്‍ ആറു ശതമാനമാണ് വര്‍ധനവ് ഉണ്ടായത്. ഈ വില വര്‍ധന തുടരാന്‍ തന്നെയാണ് സാധ്യതയെന്നാണ് നിക്ഷേപക ലോകം വിലയിരുത്തുന്നത്.

കൊച്ചി∙ റെക്കോർഡുകൾ തകർത്ത് സ്വർണവില പുതിയ ഉയരങ്ങളിലേക്ക്. ഇന്നലെ പവന് 280 രൂപ ഉയർന്നതോടെ വില 30,680 രൂപയിലെത്തി. ഗ്രാമിന് 35 രൂപ ഉയർന്ന്, വില 3835 രൂപയായി. രാജ്യാന്തര വിപണിയിലെ വിലവർധനയാണ് ആഭ്യന്തര വിപണിയെയും ബാധിക്കുന്നത്. നിക്ഷേപകർ സ്വർണം വൻതോതിൽ‌ വാങ്ങിക്കൂട്ടുകയാണ്. ആഗോള സാമ്പത്തികമേഖലയിലുണ്ടാകുന്ന ചലനങ്ങൾക്കൊപ്പം കൊറോണ വൈറസ് ഭീതിയും സ്വർണവില ഉയരാൻ കാരണമാകുന്നുണ്ട്. വൈറസ് ബാധ ചൈനയുടെ സമ്പദ്‌വ്യവസ്ഥയിലുണ്ടാക്കിയ തിരിച്ചടി ആഗോള വിപണിയിൽ അനിശ്ചിതത്വമുണ്ടാക്കി. ഇതു മൂലം സുരക്ഷിതനിക്ഷേപമെന്ന നിലയിലുള്ള സ്വർണം വാങ്ങൽ കൂടുകയാണ്.

 ജനുവരി ഒന്നിന് 29,000 രൂപയായിരുന്നു കേരളത്തിൽ ഒരു പവൻ സ്വർണത്തിന്റെ വില. 1680 രൂപയാണ് ഇന്നലെവരെ കൂടിയത്. ഗ്രാമിന് 210 രൂപയും ഉയർന്നു. രാജ്യാന്തര വിപണിയിൽ ഒരു മാസത്തിനുള്ളിൽ 53 ഡോളറാണ് സ്വർണത്തിനു കൂടിയത്. ട്രോയ് ഔൺസിന് (31.1 ഗ്രാം) വില 1610 ഡോളറായി ഉയർന്നു. രാജ്യാന്തര വിപണിയിൽ സ്വർണവില 7 വർഷത്തെ ഉയർന്ന നിലവാരത്തിലാണ്. ഡിമാൻഡ് ഉയർന്നു നിൽക്കുന്ന സാഹചര്യത്തിൽ കേരളത്തിൽ വില ഇനിയും ഉയരാനാണു സാധ്യത.

മറ്റു സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ കേരളത്തിലാണ് സ്വർണവില കുറവ്. തമിഴ്നാട്ടിൽ ഒരു ഗ്രാം സ്വർണത്തിന് 3915 രൂപയാണു വില. കർണാടകയിൽ 3845 രൂപയാണു വില. ഡൽഹിയിൽ 3999 രൂപ. ഹൈദരാബാദിൽ 3915.മുംബൈയിൽ 3975 രൂപ. വില കുത്തനെ ഉയരുന്നതിനാൽ കേരളത്തിൽ മാർജിൻ കുറച്ചാണ് വില നിശ്ചയിക്കുന്നത്.

വില കുത്തനെ ഉയർന്നതോടെ ആഭ്യന്തര വിപണിയിൽ സ്വർണാഭരണങ്ങളുടെ ഡിമാൻഡ് കുറഞ്ഞു. വിവാഹ സീസൺ കൂടി കഴിഞ്ഞതോടെ ജ്വല്ലറികളിലെ കച്ചവടം ഗണ്യമായി കുറഞ്ഞു. അതേസമയം, സ്വർണം മാറ്റിവാങ്ങാനും വിൽക്കാനുമെത്തുന്നവരുടെ എണ്ണം കൂടി.

  Categories:


വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!

Comments
view more articles

Related Articles