ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ബിർമിംഗ്ഹാം . ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതാ വനിതാ ഫോറത്തിന്റെ വാർഷിക സമ്മേളനത്തിന് ബിർമിംഗ്ഹാമിലെ ബെഥേൽ കൺവെൻഷൻ സെന്ററിൽ തിരി തെളിഞ്ഞു . ബിർമിംഗ് ഹാം അതിരൂപത സഹായ മെത്രാൻ റൈറ്റ് റവ ഡേവിഡ് ഇവാൻസ് ആണ് വനിതാ ഫോറത്തിന്റെ ഉത്‌ഘാടനം നിർവഹിച്ചത് .
എട്ട് റീജിയണുകളിൽ നിന്നായി ഇടവക,മിഷൻ, പ്രോപോസ്ഡ് മിഷൻ എന്നിവിടങ്ങളിൽ നിന്നായി നൂറു കണക്കിന് പ്രതിനിധികൾ ആണ് വനിതാ സമ്മേളനത്തിൽ പങ്കെടുക്കുന്നത്. വനിതാ ഫോറം രൂപതയുടെ ചരിത്രത്തിൽ പുതുനാഴികക്കല്ലെന്ന് ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതാ അധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ പറഞ്ഞു .

 

രാവിലെ എട്ടരമുതൽ വൈകുന്നേരം നാലരവരെയാണ് സമ്മേളനം നടക്കുന്നത് . ഓസ്‌കോട്ട് സെന്റ് മേരീസ് കോളേജ് പ്രൊഫസർ മേരി മക്കോയിയാണ് സമ്മേളനത്തിൽ മുഖ്യപ്രഭാഷണം നടത്തുന്നത്. രൂപതാ അധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കലിന്റെ കാർമ്മികത്വത്തിൽ അർപ്പിക്കുന്ന വിശുദ്ധ കുർബാനയാണ് ഇപ്പോൾ നടക്കുന്നത് .