ടോം ജോസ് തടിയംപാട്

ഇടുക്കി മുളകുവള്ളിയിലെ ബോയ്‌സ്‌കോ എന്ന ആണ്‍കുട്ടികളുടെ അനാഥമന്ദിരത്തിലെ സിസ്റ്റര്‍ ലിസ് മേരിയുടെ വീഡിയോ വളരെ ചെറിയ സമയം കൊണ്ട് കണ്ടത് ഒരു ലക്ഷത്തി പതിനയ്യായിരം പേരാണ്. ഞങ്ങളുടെ കുട്ടികള്‍ക്ക് വേണ്ടി ഒരു ഒരു ടിവി വാങ്ങി തരാമോ എന്ന ചോദ്യം കേട്ട് രണ്ടു ലിവര്‍പൂള്‍ മലയാളികളാണ് മുന്‍പോട്ടുവന്നത്. അതില്‍ പേരുവെളിപ്പെടുത്താന്‍ തല്‍പ്പര്യമില്ലാത്ത ആദ്യത്തെ ആളില്‍ നിന്നും ടിവി വാങ്ങി ഇന്നു മുളകുവള്ളിയില്‍ ഇവരുടെ സ്ഥാപനത്തില്‍ കൊണ്ടുപോയി ഫിറ്റ് ചെയ്തു കൊടുക്കുകയും ചെയ്തു.

എന്നാല്‍ നമ്മള്‍ ഈ കുട്ടികള്‍ക്ക് ടിവി മാത്രം വാങ്ങി കൊടുത്താല്‍ മതിയോ? ഇവര്‍ക്ക് വരുന്ന ഓണത്തിന് ഉടുക്കാന്‍ പുതിയ ഉടുപ്പും, കളിപ്പാട്ടങ്ങളും, ഊണും നല്‍കേണ്ടെ? അതിനുവേണ്ടിയാണ് ഇടുക്കി ചാരിറ്റി നിങ്ങളെ സമീപിക്കുന്നത്. ഇരുപത്തിയഞ്ചു അനാഥക്കുട്ടികളും അവരെ സംരക്ഷിക്കുന്ന നാലു സിസ്റ്റര്‍മാരും അടങ്ങിയതാണ് ഇടുക്കി മുളകുവള്ളിയിലെ ബോയ്‌സ്‌കോ എന്ന സ്ഥാപനം. ഇവരുടെ വേദനയില്‍ നമുക്കും പങ്കുചേരാം.

ദയവായി നിങ്ങളാല്‍ കഴിയുന്നത് സഹായിക്കുക. സിസ്റ്റര്‍ ലിസ് മേരി യുടെ ഫോണ്‍ നമ്പര്‍ ഇവിടെ കൊടുക്കുന്നു 00918281951126. ലോകത്തിന്റെ ഒരു വശത്ത് ഒരു കുട്ടിയെ ലഭിക്കാന്‍ വേണ്ടി ലക്ഷങ്ങള്‍ മുടക്കി ആളുകള്‍ അലയുന്നു. എന്നാല്‍ മറുവശത്ത് പ്രസവിച്ച അമ്മയും അപ്പനും ഈ കുഞ്ഞുങ്ങളെ നടുറോഡില്‍ എറിഞ്ഞുകളയുന്നു. തെരുവില്‍ വില്‍ക്കുന്നു, പീഡിപ്പിക്കുന്നു. അത്തരം ബാല്യങ്ങളെ ജീവിതത്തിലേക്ക് കൈപിടിച്ചുയര്‍ത്തികൊണ്ടുവരാന്‍ ശ്രമിക്കുന്ന ഈ സിസ്റ്റര്‍മാരെ നമുക്ക് സഹായിക്കാന്‍ അണിനിരക്കാം.

കുട്ടിക്കളെ തടയരുത്, അവരെ എന്റെ അടുക്കലേക്കു വിടുക എന്നുപറഞ്ഞ ക്രിസ്തു ദേവന്റെ വാക്കുകള്‍ നമുക്കും പ്രചോദനമാകട്ടെ. ഇടുക്കി ചാരിറ്റിയുടെ അക്കൗണ്ടില്‍ നിലവിലുള്ളത് കേവലം കുറച്ച് പൗണ്ട് മാത്രമാണ്. ലഭിക്കുന്ന പണം മുഴുവന്‍ സിസ്റ്ററിനു അയച്ചുകൊടുക്കും എന്നറിയിക്കുന്നു. ഞങ്ങള്‍ ഇതുവരെ നടത്തിയ സുതാര്യവും സത്യസന്ധമായ പ്രവര്‍ത്തനത്തിനു നിങ്ങള്‍ നല്‍കിയ പിന്തുണ നന്ദിയോടെ സ്മരിക്കുന്നു.

പണം തരുന്ന ആരുടെയും പേരുകള്‍ ഒരു പൊതുസ്ഥലത്തും പ്രസിദ്ധീകരിക്കുന്നതല്ല. ബാങ്ക് സ്റ്റേറ്റ്‌മെന്റ് മെയില്‍വഴി എല്ലാവര്‍ക്കും അയച്ചു തരുന്നതാണ്. ഇടുക്കി ചാരിറ്റി ഗ്രൂപ്പിന്റെ ബാങ്ക് അക്കൗണ്ട് കണ്‍വീനര്‍ സാബു ഫിലിപ്പ്, സെക്രട്ടറി ടോം ജോസ് തടിയംപാട്, ജോയിന്റ് സെക്രട്ടറി സജി തോമസ് എന്നിവരുടെ പേരിലാണ്. ഞങ്ങള്‍ നടത്തിയ എല്ലാ പ്രവര്‍ത്തനങ്ങളും ഇടുക്കി ചരിറ്റി ഗ്രൂപ്പ് എന്ന ഫേസ്ബുക്ക് പേജില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. നിങ്ങളുടെ സഹായങ്ങള്‍ താഴെ കാണുന്ന ഇടുക്കി ചാരിറ്റി ഗ്രൂപ്പ് അക്കൗണ്ടില്‍ ദയവായി നിക്ഷേപിക്കുക..

ACCOUNT NAME, IDUKKI GROUP
ACCOUNT NO 50869805
SORT CODE 20-50.-82
BANK BARCLAYS

ഇടുക്കി ചാരിറ്റി വേണ്ടി സാബു ഫിലിപ്പ് 07708181997 ടോം ജോസ് തടിയംപാട് 07859060320 സജി തോമസ് 07803276626.

സിസ്റ്റര്‍ ലിസ് മേരി യുടെ വാക്കുകള്‍ ശ്രവിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

https://www.facebook.com/Idukki-Charity-U-K-723000947766623/