ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ: നികുതി വെട്ടികുറയ്ക്കാനുള്ള സർക്കാരിന്റെ നീക്കത്തിനെതിരെ പരസ്യവിമർശനവുമായി ഇന്റർനാഷണൽ മോണിറ്ററി ഫണ്ട്. ഈ നീക്കം പിൻവലിക്കണമെന്നും ഇല്ലാത്ത പക്ഷം ജീവിത ചിലവുകൾ വർധിക്കുന്ന സാഹചര്യത്തിലേക്ക് എത്തുമെന്നും അധികൃതർ ചൂണ്ടികാട്ടുന്നു. അസാധാരണമായ ഈ നീക്കം രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതിയെ പ്രതികൂലമായി ബാധിക്കുമെന്നും, ഇത് അസ്വമത്വം വർധിപ്പിക്കാൻ ഇടയാക്കുമെന്നും ഐഎംഎഫ് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.

ഇപ്പോൾ തന്നെ വിപണികൾ പ്രതിസന്ധിയിലാണ്. പൗണ്ടിന്റെ മൂല്യം ചരിത്രത്തിൽ താഴേക്ക് പോയതും ഈ അടുത്താണ്. എന്നാൽ നടപടി രാജ്യത്തിന്റെ സാമ്പത്തിക വളർച്ചയ്ക്ക് കരുത്തേകുമെന്നാണ് വിദഗ്ദർ പറയുന്നത്. 50 വർഷത്തിനിടെ രാജ്യത്തെ ഏറ്റവും വലിയ നികുതി പാക്കേജ് ചാൻസലർ ക്വാസി ക്വാർട്ടെങ് വെള്ളിയാഴ്ച പുറത്തിറക്കി. 45 ബില്യൺ പൗണ്ട് വെട്ടിക്കുറയ്ക്കുന്നത് സർക്കാർ കടമെടുത്താണ്. ഇതെല്ലാം രാജ്യത്തെ പ്രതിസന്ധിയിലേക്കാണ് വിരൽ ചൂണ്ടുന്നത്.

എല്ലാവരുടെയും ജീവിതനിലവാരം ഉയർത്തുന്നതിനായി സമ്പദ്‌വ്യവസ്ഥ വളർത്തുന്നതിലാണ് ഞങ്ങൾ ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന് ട്രഷറി പറഞ്ഞു. രാജ്യത്തെ ഏറ്റവും വലിയ വായ്പാ ദാതാക്കളിൽ ചിലർക്ക് തടസ്സം സൃഷ്ടിച്ചുകൊണ്ട് മോർട്ട്ഗേജ് ഇടപാടുകൾ താൽക്കാലികമായി നിർത്തിവെച്ചിരിക്കുകയാണ്.