രാജ്യത്തെ 7 മുതല്‍ 11 വയസ്സ് വരെയുള്ള കുട്ടികള്‍ക്ക് ‘കോവോവാക്‌സ്’ വാക്‌സീന്‍ നല്‍കാന്‍ വിദഗ്ധ സമിതി ശുപാര്‍ശ ചെയ്തു.സീറം ഇന്‍സ്റ്റിറ്റ്യൂട്ട് ഉല്‍പാദിപ്പിക്കുന്ന രണ്ടാമത്തെ കോവിഡ് വാക്‌സീനാണ് കോവോവാക്‌സ്. ഡ്രഗ്‌സ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യയുടെ (ഡിസിജിഐ) അന്തിമ അനുമതി വരുന്നതോടെ 7 മുതല്‍ 11 വയസ്സുള്ള കുട്ടികള്‍ക്കും വാക്‌സീന്‍ കുത്തിവയ്ക്കാം.

നിലവില്‍ 12 വയസ്സിനു മുകളിലുള്ളവര്‍ക്കു മാത്രമാണ് കോവോവാക്‌സ് കുത്തിവയ്‌പെടുക്കാന്‍ അര്‍ഹതയുള്ളത്. 6-12 വയസ്സുകാര്‍ക്കു കോവാക്‌സീനും 5-12 വയസ്സുകാര്‍ക്കു കോര്‍ബെവാക്‌സും നല്‍കാന്‍ നിലവില്‍ അനുമതിയുണ്ടെങ്കിലും കുത്തിവയ്പു തുടങ്ങിയിട്ടില്ല.യുഎസ് കമ്പനിയായ നോവവാക്‌സ് വികസിപ്പിച്ച വാക്‌സീനാണ് കോവോവാക്‌സ് എന്ന പേരില്‍ സീറം ഇന്‍സ്റ്റിറ്റ്യൂട്ട് ഉല്‍പാദിപ്പിക്കുന്നത്.