ഹോർമുസ് കടലിടുക്കിലൂടെ സഞ്ചരിച്ചിരുന്ന യു.എ.ഇയുടെ രണ്ട് ദേശീയ എണ്ണ ടാങ്കറുകൾക്ക് നേരെ മിസൈൽ ആക്രമണം നടന്നതായി യു.എ.ഇ പ്രതിരോധ മന്ത്രാലയം അറിയിച്ചു. ഒമാൻ സമുദ്രാതിർത്തിക്ക് സമീപം നടന്ന ആക്രമണത്തിൽ ഒരു ഇന്ത്യൻ ജീവനക്കാരൻ കൊല്ലപ്പെടുകയും എട്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. പരിക്കേറ്റവരിൽ ചിലരുടെ നില ഗുരുതരമാണെന്നാണ് റിപ്പോർട്ട്.
ആക്രമണത്തെ തുടർന്ന് ടാങ്കറുകളിൽ തീപിടിത്തമുണ്ടായെങ്കിലും നിയന്ത്രണവിധേയമാക്കാൻ സാധിച്ചു. അന്താരാഷ്ട്ര നിയമങ്ങളുടെ ഗുരുതര ലംഘനമാണ് സംഭവമെന്ന് യു.എ.ഇ പ്രതികരിച്ചു. രാജ്യത്തിന്റെ പരമാധികാരവും സുരക്ഷയും സംരക്ഷിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കാനുള്ള അവകാശം തങ്ങൾക്കുണ്ടെന്നും അധികൃതർ വ്യക്തമാക്കി.
ലോകത്തിലെ പ്രധാന എണ്ണക്കടത്ത് പാതകളിലൊന്നായ ഹോർമുസ് കടലിടുക്കിൽ നടന്ന ഈ സംഭവം പശ്ചിമേഷ്യയിലെ സംഘർഷം കൂടുതൽ രൂക്ഷമാക്കുമെന്ന ആശങ്ക ഉയർത്തിയിട്ടുണ്ട്. ആഗോള എണ്ണ-വാതക ഗതാഗതത്തിന്റെ വലിയൊരു പങ്ക് ഈ പാതയിലൂടെയാണ് നടക്കുന്നത്. ആക്രമണത്തെ തുടർന്ന് മേഖലയിൽ സുരക്ഷാ ആശങ്കകൾ വർധിച്ചിരിക്കുകയാണ്.











Leave a Reply