സ്വന്തം ലേഖകൻ

ലോകത്ത് ഏറ്റവും കൂടുതൽ മനുഷ്യർ ഒത്തുചേരുന്ന ആഘോഷമെന്ന ലോകറെക്കോർഡുള്ള കുംഭമേള തുടങ്ങിയപ്പോൾ ആദ്യദിനം തന്നെ ആയിരക്കണക്കിന് തീർത്ഥാടകരാണ് ഗംഗാനദീതീരത്ത് ഒത്തുകൂടിയത്. കൊറോണ വ്യാപനത്തിന്റെ പ്രതിസന്ധികൾക്കിടയിലും ഹിന്ദുമത വിശ്വാസികൾക്ക് ഏറെ പുണ്യമുള്ള ആഘോഷത്തിലേക്ക് പാപങ്ങൾ കഴുകി കളയാനായി ഒഴുകിയെത്തിയത് ആയിരങ്ങളാണ്.

മഹാമാരിയെ പിടിച്ചുനിർത്താനുള്ള മാനദണ്ഡങ്ങൾ പാലിച്ചു വേണം ജനങ്ങൾ കുംഭമേളയ്ക്ക് എത്താൻ എന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്. എന്നാൽ ആദ്യദിനം നൂറോളം പേരാണ് സ്നാനം നടത്തിയത്, ജനങ്ങളിൽ അധികംപേരും മാസ്ക് ഉപയോഗിച്ചിരുന്നില്ല. സ്നാനം നടത്തുന്നത് തങ്ങളുടെ പാപങ്ങളിൽ നിന്ന് മോക്ഷം നൽകുമെന്നും, ജനന മരണ ചക്രങ്ങളിലെ വേദനകളിൽ നിന്നും നിന്നും മോചനം നൽകാൻ കുംഭമേളയിലെ സ്നാനത്തിന് ആവുമെന്നും തീർത്ഥാടകർ വിശ്വസിക്കുന്നു. ഉത്തരാഖണ്ഡ് സംസ്ഥാനത്തിലെ ഹരിദ്വാറിലെ പുണ്യ ഭൂമിയിലാണ് മേള നടക്കുന്നത്.

യുഎസിന് ശേഷം ലോകത്തിൽ ഏറ്റവുമധികം കൊറോണ വൈറസ് കേസുകൾ റിപോർട്ട് ചെയ്യുന്നത് ഇന്ത്യയിലാണ്. എന്നാൽ ഇന്ത്യയിലെ മരണ നിരക്ക് മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് തുലോം കുറവാണ്. സാധാരണയായി മേളയ്ക്ക് പതിനായിരക്കണക്കിന് ജനങ്ങളാണ് ഹരിദ്വാറിലെ ഗംഗാ നദിയുടെ തീരത്തുള്ള ഹർ കി പൗഡിയിൽ എത്തിച്ചേരുന്നത്. കഴിഞ്ഞദിവസം പ്രാദേശികസമയം മൂന്നുമണിക്ക് തീർത്ഥാടകർ എത്തി തുടങ്ങിയതായും ഒരു മണിക്കൂറിനുശേഷം സ്നാനം ആരംഭിച്ചതായും പ്രാദേശിക ചാനലുകൾ റിപ്പോർട്ട് ചെയ്തു.

അധികൃതർ ജനങ്ങളോട് കൊറോണ വൈറസ് ടെസ്റ്റ് ചെയ് ത് നെഗറ്റീവ് ആണെന്ന് ബോധ്യപ്പെട്ടാൽ മാത്രമേ മേളയ്ക്ക് വരാവൂ എന്ന് ആവശ്യപ്പെട്ടിട്ടുണ്ട്, എല്ലാവരും മാസ്ക്കുകൾ ധരിക്കണമെന്നും സാമൂഹിക അകലം പാലിക്കണമെന്നും നിർദേശമുണ്ട്. എന്നാൽ തീർത്ഥാടകരിൽ ഭൂരിഭാഗം പേരും ഇതൊന്നും ശ്രദ്ധിക്കുന്നില്ലെന്ന് മാധ്യമപ്രവർത്തകർ റിപ്പോർട്ട് ചെയ്തു.

തീർത്ഥാടകരുടെ എണ്ണം നിയന്ത്രിച്ചില്ലെങ്കിൽ കോവിഡ് രോഗികളുടെ എണ്ണം കുത്തനെ വർധിക്കുമെന്ന് കോടതിയിൽ ഒരു കൂട്ടം പരാതിക്കാർ അടുത്തിടെ വാദിച്ചിരുന്നു. മൂന്നര മാസം നീണ്ടുനിൽക്കുന്ന കുംഭമേള കോവിഡ് പശ്ചാത്തലത്തിൽ 48 ദിവസമായി ചുരുക്കണം എന്ന നിർദേശവും കഴിഞ്ഞമാസം അധികൃതർ മുന്നോട്ടു വെച്ചിരുന്നു.