രാഹുൽ ഗാന്ധിയെ പാർലിമെന്റിൽ നിന്നും അയോഗ്യനാക്കിയ ബിജെപി സർക്കാരിന്റെ ജനാധിപത്യ വിരുദ്ധ നടപടികൾക്കെതിരെയും, സംഘപരിവാർ ഗൂഡാലോചനകൾക്കെതിരെയും ഐഒസി ഗ്ലോബൽ കമ്മിറ്റിയുടെ നിർദ്ദേശാനുസരണം ആഗോള തലത്തിൽ പ്രതിഷേധങ്ങൾ സംഘടിപ്പിക്കുന്നതിന്റെ ഭാഗമായി യു കെ യിലെ രണ്ടാം ഘട്ട പ്രതിഷേധ സംഗമം നാളെ (ഞായറാഴ്ച 02/04/23) ഉച്ചയ്ക്ക് 2.30 ന് മാഞ്ചസ്റ്റർ, കത്തീഡ്രൽ യാർഡിൽ സംഘടിപ്പിക്കും. മാഞ്ചസ്റ്ററിലെ കത്തീഡ്രൽ യാർഡിലെ മഹാത്മാ ഗാന്ധിജിയുടെ പ്രതിമക്ക് മുന്നിലാണ് തികച്ചും സമാധാനപരമായി ഐഒസി പ്രതിഷേധ സംഗമം നടക്കുന്നത്.

ലണ്ടനിലെ പാർലമെന്റ് സ്‌ക്വയറിൽ കഴിഞ്ഞ ആഴ്ച സംഘടിപ്പിച്ച ആദ്യ ഘട്ട പ്രതിഷേധ യോഗo ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായിരുന്നു. യുകെയിലെ മറ്റു പ്രദേശങ്ങളിലേക്കും പ്രതിഷേധം വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായുള്ള രണ്ടാം ഘട്ടമാണ്, മാഞ്ചസ്റ്ററിൽ സംഘടിപ്പിക്കുന്ന പ്രതിഷേധയോഗം എന്ന് ഐഒസി യുകെ പ്രസിഡന്റ്‌ കമൽ ദലിവാൽ അറിയിച്ചു.

നാളെ, ഏപ്രിൽ 2 നു, ഞായറാഴ്ച ഉച്ച കഴിഞ്ഞു കൃത്യം 2:30 നു ആരംഭിക്കുന്ന പ്രതിഷേധ സംഗമത്തിൽ പങ്കെടുത്തു വിജയിപ്പിക്കുവാൻ യു കെ യിലെ മുഴുവൻ കോൺഗ്രസ്‌ അനുഭാവികളെയും, ജനാധിപത്യ വിശ്വാസികളെയും സസ്നേഹം ക്ഷണിച്ചുകൊള്ളുന്നു. മാഞ്ചസ്റ്റർ കത്തീഡ്രൽ യാർഡിലെ പ്രതിഷേധ സംഗമ വേദിയായ മഹാത്മാ ഗാന്ധി പ്രതിമക്ക് മുന്നിൽ കൃത്യ സമയത്തു തന്നെ എത്തിച്ചേരണമെന്ന് സംഘാടകർ അഭ്യർത്ഥിച്ചു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

പ്രതിഷേധ സംഗമ പരിപാടികൾക്ക് IOC UK ഭാരവാഹികളായ ബോബിൻ ഫിലിപ്പ്, റോമി കുര്യാക്കോസ്, ഗുർപ്രീത് രന്തവ തുടങ്ങിയവർ നേതൃത്വo വഹിക്കുമെന്ന് ഐഒസി വക്താവ് അജിത് മുതയിൽ പറഞ്ഞു.

കൂടുതൽ വിവരങ്ങൾക്ക്:
ബോബിൻ ഫിലിപ്പ് : +44 7799953608
റോമി കുര്യാക്കോസ് : +44 7776646163

സ്ഥലം
Cathedral Yard, (Near Mahatma Gandhi Statue)
Manchester, M3 1SX