ഇസ്ലാമിക ഭീകരതയാണ് ലോകത്തിന് ഏറ്റവും വലിയ സുരക്ഷാ ഭീഷണിയെന്ന് മുന്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി ടോണി ബ്ലെയര്‍.ആശയമെന്ന നിലയിലും, അക്രമത്തിലൂടെ ലക്ഷ്യങ്ങള്‍ നേടിയെടുക്കുന്നു എന്നതിനാലും ഇസ്ലാമിക ഭീകരവാദം ലോകത്തിന് ഏറ്റവും വലിയ സുരക്ഷാ ഭീഷണിയാണ്. അഫ്ഗാനിലെ താലിബാന്‍ അധിനിവേശത്തിന്റെ പശ്ചാത്തലത്തിലായിരുന്നു ബ്ലെയറിന്റെ പ്രതികരണം.

ആഗോള ഇസ്ലാമികവത്കരണ ശക്തികളില്‍ ഏറ്റവും പ്രധാന സ്ഥാനത്തുള്ളത് താലിബാനാണെന്നും ടോണി ബ്ലെയര്‍ പറഞ്ഞു. ഇസ്ലാമിക ഭീകരവാദത്തില്‍ അടിയുറച്ച മതമൗലിക വാദികള്‍ ലക്ഷ്യം നേടാന്‍ അക്രമം ആവശ്യമാണെന്നും, ഇതിനായി ആയുധം എടുക്കാമെന്നും വിശ്വസിക്കുന്നത് വലിയ ഭീഷണി തന്നെയാണ്. ആഗോള ഇസ്ലാമിക വത്കരണത്തില്‍ പ്രധാന പങ്ക് താലിബാനാണ്. താലിബാന് പുറമേ ഇതില്‍ നിരവധി സംഘങ്ങള്‍ പങ്കാളികളാണ്. ഇവരെല്ലാം ഒരേ ആശയത്തെ പ്രതിനിധീകരിക്കുന്നുവെന്നും ബ്ലെയര്‍ ചൂണ്ടിക്കാട്ടി.