ന്യൂസ് ഡെസ്ക് മലയാളം യുകെ

53 % പേർക്കും മുൻതലമുറയെക്കാൾ പ്രായക്കൂടുതൽ എത്തിയാൽ മാത്രമാണ് തങ്ങൾ മധ്യവയസ്സിൽ എത്തിയതായി തോന്നുന്നത്. മിക്കവർക്കും അൻപതു വയസ്സ് കഴിഞ്ഞാൽ മാത്രമാണ് അത് സമ്മതിച്ചു നൽകുന്നതും.

രണ്ടായിരത്തോളം വ്യക്തികളിൽ നടത്തിയ പഠനത്തിൽ സ്വന്തംശരീരം അനുസരിക്കാതെ ആവുന്നതും, കുടവയറും, മികച്ച പാട്ടുകളെ പറ്റി ധാരണയില്ലാതെയാവുന്നതുമാണ് മധ്യവയസ്സ് എത്തി എന്നറിയാൻ ഉള്ള എളുപ്പവഴി. കുനിഞ്ഞ് എന്തെങ്കിലും ചെയ്യാൻ തുടങ്ങുമ്പോൾ വേദന തോന്നുന്നതും മുരളുന്നതും സമാനമായ ലക്ഷണമാണെന്നും ഇവർ കരുതുന്നുണ്ട്. ഡോക്ടർമാരും അധ്യാപകരും പോലീസുകാരും കൂടുതൽ കാലം യൗവനയുക്തരായിരിക്കുന്നു എന്നും അവർ സമ്മതിക്കുന്നുണ്ട്.

കൂടുതൽ പുരുഷന്മാരും നാല്പത്തിയെട്ടാമത്തെ വയസ്സിൽ മധ്യവയസ്സിൽ എത്തിയതായി സമ്മതിക്കുമ്പോൾ സ്ത്രീകളിൽ അത് 45 വയസ്സാണ്. സ്ത്രീകൾക്ക് ആർത്തവ വിരാമത്തോട് അനുബന്ധിച്ചുള്ള ആരോഗ്യ പ്രശ്നങ്ങളും ഏറെയാണ്.

പക്ഷെ പത്തിലൊരു ശതമാനം പേരും മധ്യവയസ്സ് വളരെ താമസിച്ചു മാത്രം എത്തി ചേരുന്ന ഒരു അവസ്ഥയാണെന്നും ഹൃദയാഘാതത്തെയോ മറ്റ് ആരോഗ്യപ്രശ്നങ്ങളെയോ വളരെ നേരത്തെ ഭയപ്പെടേണ്ടതില്ല എന്നും ചിന്തിക്കുന്നവരാണ്. ഡോക്ടർ മെഗ് ആരോൾ എന്ന സൈക്കോളജിസ്റ്റ് പറയുന്നത് ഇത്തരത്തിൽ ശുഭാപ്തി വിശ്വാസവും പ്രതീക്ഷയുമുള്ള മാനസികാവസ്ഥ തന്നെ പകുതിയിലധികം രോഗങ്ങളെ ചെറുത്തു നിർത്തുമെന്നാണ്.

വാർദ്ധക്യം എത്തുന്നതിനു തൊട്ടു മുൻപ് മാത്രമാണ് മിക്കവരും മധ്യവയസ്സിൽ എത്തിയതായി സമ്മതിച്ചു തരുന്നത്. അധികം പേർക്കും മധ്യവയസ്സ് എന്നാൽ പ്രായമല്ല മാനസിക അവസ്ഥയാണ്. മുൻപ് ചെയ്തിരുന്ന ജോലികൾ ഒക്കെയും ചെയ്യാൻ ആയാസം തോന്നുന്നതാണ് പ്രധാന പ്രശ്നം. അവർക്ക് പുതു തലമുറക്ക് അറിയുന്നതിനേക്കാൾ കൂടുതൽ കാര്യങ്ങൾ അറിയാം എന്നത് സന്തോഷമുള്ള കാര്യമാണെങ്കിലും, പുതുതായി നടക്കുന്ന കാര്യങ്ങൾ അറിയാതെ ആവുന്നതും, പുതിയ തലമുറയുടെ ഭാഷാ രീതിയും ആശയങ്ങളും മനസ്സിലാക്കാതെ പോകുന്നതും അവരെ അലട്ടുന്നുണ്ട്.  സ്ത്രീകളിലാണ് കൂടുതലായി ഉറക്കക്കുറവ്, ബലക്ഷയം, മാനസിക ബുദ്ധിമുട്ടുകൾ എന്നിവ കണ്ടുവരുന്നത്.