തൊടുപുഴ: സ്റ്റോക്ക് ഓൺ ട്രെന്റിനടുത്തുള്ള ക്രൂവിൽ താമസിക്കുന്ന മനു .എൻ . ജോയിയുടെ പിതാവ് നമ്പ്യാപറമ്പിൽ ജോയ്‌ ജോസഫ് (78) നിര്യാതനായി. ഇന്ന് രാവിലെ (ഇന്ത്യൻ സമയം) ആശുപത്രിയിൽ വച്ചാണ് മരണം സംഭവിച്ചത്. സംസ്കാരം ബുധനാഴ്ച്ച വൈകീട്ട് മൂന്ന് മണിക്ക് വണ്ണപ്പുറം പള്ളിയിൽ വച്ച് നടത്തപ്പെടുന്നു. ഭാര്യ വത്സ പോത്താനിക്കാട് കുറ്റപള്ളിൽ കുടുംബാംഗം.

ഇന്നലെ വൈകീട്ട്  ക്രൂ വിൽ താമസിക്കുന്ന മകനായ മനുവിനോടും സ്കൂൾ വിട്ടുവന്ന പേരകുട്ടികളോടും കളിച്ചു ചിരിച്ച സംസാരിച്ചുകൊണ്ടിരിക്കെ ഒരു ശ്വാസം മുട്ടൽ തോന്നുന്നു എന്ന വിവരം പിതാവായ ജോയ് ജോസഫ് പങ്കുവെച്ചിരുന്നു. അങ്ങനെയെങ്ങിൽ ആശുപത്രിയിൽ പോകാൻ മനുവും കുടുംബവും ഫോണിൽ കൂടി നിർബന്ധിക്കുകയായിരുന്നു. എനിക്ക് കുഴപ്പം ഒന്നും ഇല്ലെന്നും വെറുതെ എന്തിനാണ് പണം പാഴാക്കുന്നതെന്തിനെന്നായിരുന്നു മറുപടി. എന്നിരുന്നാലും നിർബന്ധത്തിന് വഴങ്ങി വണ്ണപ്പുറത്തുനിന്നും തൊടുപുഴ സെന്റ് മേരിസ് ആശുപത്രിയിൽ രാത്രി പതിനൊന്ന് മണിയോടെ എത്തുകയും ചെയ്തു. കോവിഡ് ടെസ്റ്റിന് ശേഷം മാത്രമാണ് അഡ്മിറ്റ് ചെയ്‌തത്‌. ഇസിജി നോക്കിയപ്പോൾ അസ്വാഭാവികത തോന്നുകയും ഐ സി യൂ വിൽ അഡമിറ്റ്‌ ചെയ്യുകയും ചെയ്‌തു. എന്നാൽ ഇന്ന് രാവിലെ മരണ വാർത്തയാണ് മകനായ മനുവിനെ തേടിയെത്തിയത്. യാതൊരു വിധ ശാരീരിക ബുദ്ധിമുട്ടുകളും ഇല്ലാതിരുന്ന പിതാവിന്റെ ആകസ്മിക വേർപാടിൽ കടുത്ത ദുഃഖത്തിൽ ആയി കുടുംബാംഗങ്ങൾ മുഴുവനും.

നാളെ ഉച്ചയോടെ ഹീത്രുവിൽ നിന്നും ബാംഗ്ലൂർ വഴി നാട്ടിൽ എത്തുന്ന മനുവിനൊപ്പം തന്നെ മറ്റു മക്കളും വിദേശത്തുനിന്ന് എത്തിച്ചേരും.

മക്കൾ: മനു .എൻ . ജോയി (യു .കെ ), മധു .എൻ . ജോയി (ഓസ്ട്രേലിയ ), മിഥുൻ ജോയി (യു . എസ് . എ ) മരുമക്കൾ : ഡൈനി മനു , കാക്കനാട്ട് (കോടിക്കുളം ), ഡോണ മധു, വടക്കേടത്ത് (മൂവാറ്റുപുഴ ), ലിന്റ മിഥുൻ, ഇടവത്രപീടികയിൽ (ചെങ്ങന്നൂർ)