മണിയെ വീഴ്‌ത്താൻ ശ്രമിച്ച ആ നടൻ വേർപാടിൽ കണ്ണീർ പൊഴിക്കുന്നത് കണ്ടപ്പോൾ ഞെട്ടിപ്പോയി  എന്ന് നടന്‍ സലിംകുമാര്‍ .ഒരു ചാനല്‍ പരിപാടിക്ക് ഇടയില്‍ ആണ് കലാഭവന്‍ മണിയെ വീഴ്ത്താന്‍ ശ്രമിച്ച ആ നടനെ കുറിച്ചു സലിംകുമാര്‍ പറഞ്ഞത് .എന്നാല്‍ ഇപ്പോള്‍ സലിംകുമാർ ലക്ഷ്യമിട്ടത് ആരെ എന്ന ചോദ്യം മലയാള സിനിമാ പ്രവർത്തകർക്കിടയിൽ വലിയ ചർച്ചയാവുകയാണ് .
ഒരു പ്രമുഖ ചാനല്‍ സംപ്രേക്ഷണം ചെയ്യുന്ന കോമഡി പരിപാടിയ്ക്ക് ഇടയിലാണ് മണിയെ കുറിച്ചു ചില വേദനിപ്പിക്കുന്ന വസ്തുതകൾ അദ്ദേഹം വെളിപ്പെടുത്തിയത്. മണിക്ക് മഹാനാകാൻ ഒന്ന് മരിക്കേണ്ടി വന്നു എന്നാണ് സലിം കുമാർ പറഞ്ഞത്. ‘മണിയെ  തലകറങ്ങി വീഴ്‌ത്താൻ മുൻകൈ എടുത്ത ഒരു നടൻ, അദ്ദേഹത്തിന്റെ വേർപാടിൽ കണ്ണീർ പൊഴിക്കുന്നത് കണ്ടപ്പോൾ ഞെട്ടിപ്പോയി. വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും എന്ന ചിത്രത്തിന്റെ റിസൾട്ട് പ്രഖ്യാപിക്കുന്ന ദിവസം ഒരു വിഡ്ഢി എന്ന രീതിയിൽ കളിയാക്കാൻ വേണ്ടി ശ്രമിച്ചവരാണ്.ഇത്രയൊക്കെ ക്രൂരത മണിയോട് കാണിച്ചിട്ട്, മണി മരിച്ചു കഴിഞ്ഞപ്പോൾ, മണി ഞങ്ങളിലൂടെ ജീവിക്കുന്നു എന്ന് പറഞ്ഞ് കേട്ടപ്പോൾ ഒരു നാണമാണ് നമുക്കൊക്കെ തോന്നുന്നത് സലിം കുമാർ പറഞ്ഞു.

പരിപാടിയിൽ സലിം കുമാറിനൊപ്പം നാദിർഷയും കട്ടപ്പനയിലെ ഋത്വിക് റോഷൻ ചിത്രത്തിലെ നായകൻ വിഷ്ണുവും എത്തിയിരുന്നു.എന്നാല്‍ ഈ ആരോപണം നടന്‍ മോഹന്‍ലാലിനെ ഉദേശിച്ചാണ് എന്നാണ് ചില വിലയിരുത്തലുകൾ. ഇതിന് കാരണം മണിക്ക് അവാർഡ് നിഷേധിക്കപ്പെട്ടപ്പോൾ അത് കിട്ടിയത് മോഹൻലാലിനാണെന്നതാണ്. ഇക്കാര്യം വിനയനും സൂചിപ്പിച്ചിട്ടുണ്ട്.അതിങ്ങനെ :

അവാർഡിന്റെ പ്രശ്‌നമുണ്ടായ സമയത്തു ഞാൻ മദ്രാസിൽ ഷൂട്ടിങ്ങിലായിരുന്നു. അഴഗപ്പനായിരുന്നു എന്നോടൊപ്പം ക്യാമറ  ചെയ്തിരുന്നത്. അഴഗപ്പന്റെ സുഹൃത്തുക്കൾ ജൂറിയിലുണ്ടായിരുന്നു. വാസന്തിയുടെ ക്യാമറമാനും അഴഗപ്പനായിരുന്നു. അയാൾ പറഞ്ഞു, മണി ഫൈനൽ ലിസ്റ്റിലുണ്ട്, മിക്കവാറും അവാർഡ് കിട്ടും. അപ്പോൾ ഞാൻ പറഞ്ഞു, അതൊന്നും പ്രതീക്ഷിക്കണ്ട, ഇതൊക്കെ ഒരു ലോബിയാണ് പ്രഖ്യാപനം വരട്ടെയെന്ന്.

ഇതിനിടയിൽ മണി എന്നെ രണ്ടുമൂന്നു തവണ വിളിച്ചു. സാർ അവാർഡ് എനിക്കാണെന്നു പറയുന്നു, അപ്പോഴും ഞാൻ പറഞ്ഞു പ്രഖ്യാപനം വന്നിട്ട് ആഘോഷിക്കാം. കാത്തിരിക്കെന്ന്.  പക്ഷെ മണി പുരസ്‌കാരം തനിക്കാണെന്ന് ഉറപ്പിച്ചിച്ചു കഴിഞ്ഞിരുന്നു. മണിയുടെ കൂട്ടുകാരൊക്കെ ചേർന്ന് ലഡുവിതരണവും പായസം വയ്ക്കലുമൊക്കെ നടത്തിക്കഴിഞ്ഞിരുന്നു, പ്രഖ്യാപിച്ചപ്പോഴാകട്ടെ അവാർഡ് മോഹൻലാലിനും. അയാൾ ബോധം കെട്ട് വീണത് ഒരു പച്ച മനുഷ്യയനായതുകൊണ്ടാണ്. വികാരങ്ങൾ മറച്ചുവയ്ക്കാനറിയില്ലായിരുന്നു. സന്തോഷത്തിൽ പൊട്ടിച്ചിരിക്കുകയും , ദുഃഖത്തിൽ പൊട്ടിക്കരയുകയും ചെയ്യുന്ന മനുഷ്യന്‍ ആയിരുന്നു മണി എന്നും  വിനയൻ പറയുന്നു .