ലാപ് ടോപ്പ് സര്‍വീസിനു കൊടുത്തപ്പോള്‍ അതിലുണ്ടായിരുന്ന നഗ്‌ന ചിത്രങ്ങളും വീഡിയോകളും സര്‍വീസ് സെന്ററുകാര്‍ കോപ്പി ചെയ്തു മാറ്റിയതായി നടി കനി. ഫേസ്ബുക്ക് പോസ്റ്റിലാണ് മുമ്പ് നടന്ന സംഭവത്തെക്കുറിച്ച് കനി എഴുതിയത്. ഫേസ്ബുക്കിലെ സ്ത്രീകളുടെ സംരക്ഷണത്തിനെന്നു പറഞ്ഞ് കേരള സൈബര്‍ വാരിയേഴ്‌സ് എന്ന ഓണ്‍ലൈന്‍ ഗ്രൂപ്പ് രംഗത്തുവന്ന പശ്ചാത്തലത്തിലാണ് കനി തന്റെ അനുഭവം എഴുതിയത്. അതിങ്ങനെ:

എഴോ എട്ടോ വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഞാന്‍ ആദ്യായിട്ട് ഒള്ള പൈസ ഒക്കെ കൂട്ടി വെച്ച് ഒരു മാക് ബുക് പ്രൊ മേടിച്ചു. ഒന്നോ രണ്ടൊ മാസം ആയപ്പോള്‍ അത് പെട്ടെന്ന് ഓണ്‍ ആവണില്ല. എന്റെ ചങ്ക് പെടഞ്ഞു. അങ്ങനെ ആപ്പിള്‍ ഓതറൈസ്ട് ആയിട്ടുള്ള ഒരു കടയില് നന്നാക്കാന്‍ കൊടുത്തു. ഒരു മാസം കഴിഞ്ഞ് ട്രെയിനില്‍ തിരുവനന്തപുരത്ത് നിന്നും കണ്ണൂര്‍ക്ക് പോകുന്ന വഴിക്ക് എന്റെ ഒരു പരിചയക്കാരന്‍ കൂട്ടുകാരനോട് ആ ലാപ്‌ടോപ് കടയില്‍ നിന്നും തിരികെ വാങ്ങി സ്റ്റേഷനില്‍ കൊണ്ടന്ന് തരുവോന്ന് ഞാന്‍ ചൊദിച്ചു. അങ്ങനെ സ്റ്റേഷനില്‍ ട്രെയിന്‍ നിര്‍ത്തി. അവന്‍ എന്റെ കോച്ചിന്റെ അരികില്‍ വന്ന് ലാപ്‌ടോപ് തന്ന് തിരികെ പൊയി. അവന്‍ വല്ലാണ്ട് വിയര്‍ത്ത് കുളിച്ചിരുന്നു.

പെട്ടെന്ന് അവന്‍ വീണ്ടും എന്നെ ഫോണില്‍ വിളിക്കണ്. ഞാന്‍ വീണ്ടും വാതിലിന്റെ അടുത്ത് ചെന്നപ്പോള്‍ അവന്‍ വിറച്ചു കൊണ്ട് എന്നൊട് പറഞ്ഞു. ‘ കനീ, ഞാന്‍ വെര്‍തേ മാക് ആയൊണ്ട് ഒന്നു തുറന്ന് നോക്കി. ടെസ്‌ക്ടോപ്പില് ‘exclusive’ എന്ന് പറഞ്ഞ് ഒരു ഫയല്‍ മാത്രേ ഉണ്ടാര്‍ന്നുള്ളു. അപ്പൊ ലെ ഞാന്‍( മനസ്സില്‍: എക്‌സ്‌ക്ലൂസിവൊ? അങ്ങനെ ഒരു പേരു ഞാന്‍ ഇട്ടിട്ടില്ല എന്നു മാത്രമല്ല, അതു എന്റെ ഒരു വാക്ക് പോലുമല്ല). എന്തായാലും ഞാന്‍ ചോദിച്ചു.” ങാ, എന്നിട്ട്?” അപ്പൊ അവന്‍ പറയ്കാ. ‘ അതില്‍ കനിയുടെ nude പിക്ചര്‍ പിന്നെ വീഡിയോ അങ്ങനെ എന്തൊക്കെയൊ ഉണ്ട്. ”അവന്‍ ഇതറിയാതെ പ്ലാറ്റ്‌ഫോമില്‍ ഇരുന്ന് ആ ഫയല്‍ തുറന്നു.

അടുത്തിരുന്ന ആളുകള്‍ കണ്ടു. പെട്ടെന്ന് ലാപ്‌ടോപ് അടച്ചു വെച്ചു. ഞാന്‍ അവന്റെ വെപ്രാളം കണ്ടിട്ട് അവനെ സമധാനിപ്പിക്കാന്‍ പറഞ്ഞു. ‘ അതിനെന്താ സാരമില്ല. നീ എന്റെ കുറച്ച് ഫോട്ടോസ് കണ്ടു. അത്രെ ഉള്ളു. ട്രെയിന്‍ വിടാറായി. ശരി. ‘ അപ്പോള്‍ അവന്‍ എന്നോട് പറഞ്ഞു. ‘ കനീ, അല്ല ആ റിപ്പയര്‍ കടയിലുള്ള അവരൊക്കെ അത് അപ്പോള്‍ കണ്ടില്ലെ? അവരത് എന്താ ചെയ്യാന്‍ പോവുന്നതു എന്ന് നമുക്കറിയില്ലല്ലോ?” അപ്പൊഴെക്കും ട്രെയിന്‍ വിട്ടു തുടങ്ങി.

ആ ചിന്ത അപ്പോഴാ എന്റെ മനസ്സില്‍ വന്നത്. ഞാന്‍ അല്ലെങ്കിലും ഇതേത് ഫയല്‍ എക്‌സ്‌ക്ലുസിവ്? എന്ന് അലോചിച്ച് നിക്കാ!? ലാപ്‌ടോപ് തുറന്ന് നോക്കിയപ്പൊ സംഗതി ശരിയാ. അങ്ങനെ ഒരു ഫയലും പിന്നെ ഞാന്‍ recycle bin ന്നു വരെ ഡിലീറ്റ് ചെയ്ത വീഡിയോ ഫോട്ടോസ് ഒക്കെ. ഞാന്‍ ലാപ്‌ടോപ് വാങ്ങിയ സമയത്ത് കുറെ തുണിയില്ലാതെ ഡാന്‍സോടെ ഡാന്‍സ്. അപ്പിയിടുന്നതു അങ്ങനെ തുടങ്ങി എന്തൊക്കൊയോ എടുത്തിരുന്ന്. ആ സമയത്ത് ഒരു സിനിമക്ക് വേണ്ടി മൊട്ടയടിക്കേണ്ടി വന്നിട്ടുണ്ട്. അതില്‍ nude ആയിട്ട് അഭിനയിക്കേണ്ടിയും വന്നിട്ടുണ്ട്. അതൊണ്ട് ആണോന്ന് അറിയില്ല, തുണിയില്ലാതെ കുറെ ഫോട്ടോസ് വീഡിയോസ് ഒക്കെ എന്റെ ലാപ്‌ടോപില്‍ ഉണ്ടാര്‍ന്ന്. ഇതൊക്കെ പക്ഷെ ഞാന്‍ delete ചെയ്ത് കളഞ്ഞതാ. അപ്പോള്‍ ഈ കടയിലുള്ള വിദ്വാന്മാര്‍ അതൊക്കെ പോയി തിരിച്ചെടുത്ത്, exclusive എന്നൊരു പേരും ഇട്ട് അതു ഡെസ്‌ക്ടോപ്പില്‍ ഇട്ട് എനിക്ക് തിരികെ തന്നിരിക്കുന്നു. ആവശ്യത്തിനു കോപ്പീ അവരും എടുത്തിട്ടുണ്ടാവും.

തമാശ അതല്ല. ഈ ഇന്ത്യാ മഹാരാജ്യത്ത് എന്താണു തെറ്റ്,ശരി എന്നറിയത്തതു കൊണ്ട് ഞാന്‍ മൈത്രേയനും ജയശ്രി ചേച്ചിക്കും അപ്പോള്‍ തന്നെ വിശദമായി ഈ സംഭവത്തെ പറ്റി sms അയച്ചു. ഞാന്‍ ചോദിച്ചു, അല്ല എന്റെ തന്നെ nude പിക്, വീഡിയോ ഒക്കെ എന്റെ ലാപ്‌ടോപില്‍ ഉള്ളത് ഒരു തെറ്റ് ആണോ? എന്താല്ലെ? നാണക്കെടു തന്നെ എന്റെ കാരിയം. പിന്നെ പൊതു ബോധം, കുളിക്കുമ്പോള്‍ സ്വന്തം ശരീരം നോക്കുന്നത് പോലും തെറ്റ് എന്നിരിക്കെ എന്റെ സംശയം സ്വാഭാവികം എന്ന് കരുതി ക്ഷമിക്കാം.

ജയശ്രി ചേച്ചി ഇതിനു ഒരു മറുപടി പോലും അയച്ചില്ല. മൈത്രേയന്‍ പറഞ്ഞു: ”നിന്റെ സമ്മതം ഇല്ലാതെ അതു ചെയ്ത അവര്‍ക്ക് എതിരെ നിനക്കു കേസ് കൊടുക്കാം. ‘ ഓ എനിക്കതിനൊന്നും മിനക്കെടാന്‍ വയ്യ. ഞാന്‍ അപ്പിയിട്ടൊണ്ട് dance കളിക്കണ വീഡിയോ ഇഷ്ടായിച്ചാല്‍ എടുത്തൊട്ടെ. പക്ഷെ എന്നോട് ചോദിക്കുന്നതു ആണു അതിന്റെ ഒരു മര്യാദ. അതു മാത്രം എനിക്കിഷ്ടായില്ല.

അടുത്ത ദിവസം ജയശ്രി ചേച്ചിയെ കണ്ടപ്പോള്‍ ചേച്ചി പറയ്കാ. എന്നാലും ഫ്രീ അയിട്ടു ഇതൊക്കെ കൊടുക്കരുത്. ആളുകളു കയ്യും കാലും ഒക്കെ കാണിക്കണെനു എണ്ണി പറഞ്ഞു പൈസ മേടിക്കാറുണ്ടെയ്. അപ്പറഞ്ഞതിലും കാര്യമുണ്ട്.

എന്റെ അടുത്ത കൂട്ടുകാര്‍ കുറച്ച് നാളു youtubeല്‍ തപ്പി ‘ മൊട്ട nude dance ‘ nnokke പറഞ്ഞിട്ട്. എവിടുന്ന് ഇതുവരെ കണ്ടു കിട്ടിയിട്ടില്ല. ചിലപ്പോള്‍ തീട്ടം ഒക്കെ ഉള്ളൊണ്ട് ആയിരിക്കും. എന്താ ഇപ്പൊ ഇതൊക്കെ പറയാന്‍ ന്നു വെച്ചാല്‍ ”എന്റെ ഒക്കെ എല്ലാം നഷ്ടപ്പെട്ടതാ, ഞാന്‍ നശിച്ചതാ” ( like the tragic heroines of malayalam cinema) അതൊണ്ട് സംരക്ഷകരായ warrior മാരൊന്നും ഈ road sidilekku വരണ്ട എന്ന് ഏതു! മനസ്സിലായല്ല്… തേങ്ക്യു.