കുടിവെള്ളക്ഷാമം അനുഭവിക്കുന്ന തമിഴ്നാടിനു ട്രെയിന്‍മാര്‍ഗം കുടിവെള്ളം എത്തിച്ചുനല്‍കാന്‍ സന്നദ്ധതയറിയിച്ച് സംസ്ഥാന സര്‍ക്കാര്‍. മുഖ്യമന്ത്രി പിണറായി വിജയന്‍റെ നിര്‍ദേശപ്രകാരം തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയുടെ ഓഫിസുമായി ബന്ധപ്പെട്ടെങ്കിലും ഇപ്പോള്‍ ആവശ്യമില്ലെന്ന മറുപടിയാണു ലഭിച്ചത്. അതേസമയം പിണറായി വിജയന് നന്ദിയറിയിച്ച് ഡി.എം.കെ. അധ്യക്ഷന്‍ എം.കെ. സ്റ്റാലിന്‍. കുടിവെള്ളമില്ലാതെ ബുദ്ധിമുട്ടുന്ന ജനങ്ങള്‍ക്ക് കേരളത്തിന്റെ സഹായത്തോടെ വെള്ളമെത്തിക്കാന്‍ വേണ്ട നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കണമെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.

തിരുവനന്തപുരത്തുനിന്ന് ചെന്നൈയിലേക്ക് ട്രെയിന്‍മാര്‍ഗം 20 ലക്ഷം ലിറ്റര്‍ കുടിവെള്ളം എത്തിക്കാമെന്നായിരുന്നു കേരളം അറിയിച്ചത്. ചെന്നൈയിലെ പ്രധാന ജലാശയങ്ങളൊക്കെ വറ്റിവരണ്ടിരിക്കുകയാണ്. കാര്‍ഷികമേഖലയെ വരള്‍ച്ച കാര്യമായി ബാധിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലായിരുന്നു കേരള സര്‍ക്കാരിന്റെ സഹായ വാഗ്ദാനം.

വെ​ള്ളം എ​ത്തി​ച്ചു ന​ല്‍​കാ​മെ​ന്ന കേ​ര​ള​ത്തി​ന്‍റെ വാ​ഗ്ദാ​നം ച​ര്‍​ച്ച ചെ​യ്യു​മെ​ന്ന് ത​മി​ഴ്നാ​ട് വ്യക്തമാക്കി. . കേ​ര​ള​ത്തി​ന്‍റെ വാ​ഗ്ദാ​നം ത​ള്ളി​യെ​ന്ന പ്ര​ചാ​ര​ണം ശ​രി​യ​ല്ലെ​ന്ന് ത​മി​ഴ്നാ​ട് ജ​ല​വി​ഭ​വ വ​കു​പ്പ് മ​ന്ത്രി അ​റി​യി​ച്ചു. ഇ​ന്നു ചേ​രു​ന്ന യോ​ഗം വാ​ഗ്ദാ​നം സം​ബ​ന്ധി​ച്ചു ച​ര്‍​ച്ച ചെ​യ്തു തീ​രു​മാ​ന​മെ​ടു​ക്കു​മെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

രൂ​ക്ഷ​മാ​യ കു​ടി​വെ​ള്ള​ക്ഷാ​മം അ​നു​ഭ​വി​ക്കു​ന്ന ത​മി​ഴ്നാ​ടി​ന് കു​ടി​വെ​ള്ളം ട്രെ​യി​ന്‍​മാ​ര്‍​ഗം എ​ത്തി​ച്ചു​ന​ല്‍​കാ​നാ​ണ് സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ സ​ന്ന​ദ്ധ​ത​യ​റി​യി​ച്ച​ത്. ത​മി​ഴ്നാ​ട് മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സു​മാ​യി ഇ​ക്കാ​ര്യം അ​റി​യി​ച്ച്‌ ബ​ന്ധ​പ്പെ​ട്ടെ​ങ്കി​ലും ഇ​പ്പോ​ള്‍ ആ​വ​ശ്യ​മി​ല്ലെ​ന്ന മ​റു​പ​ടി​യാ​ണ് ല​ഭി​ച്ച​തെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ ഫേ​സ്ബു​ക്ക് പോ​സ്റ്റി​ല്‍ അ​റി​യി​ച്ചി​രു​ന്നു. ഇ​തി​നെ​തി​രേ പ്ര​തി​ഷേ​ധ​മു​യ​ര്‍​ന്ന​തി​നെ തു​ട​ര്‍​ന്നാ​ണ് ത​മി​ഴ്നാ​ട് നി​ല​പാ​ട് മാ​റ്റി​യ​ത്.

തി​രു​വ​ന​ന്ത​പു​ര​ത്തു​നി​ന്ന് ചെ​ന്നൈ​യി​ലേ​ക്ക് ട്രെ​യി​ന്‍​മാ​ര്‍​ഗം 20 ല​ക്ഷം ലി​റ്റ​ര്‍ കു​ടി​വെ​ള്ളം എ​ത്തി​ക്കാ​നാ​യി​രു​ന്നു സ​ര്‍​ക്കാ​ര്‍ ശ്ര​മി​ച്ച​ത്. ചെ​ന്നൈ​യി​ലെ പ്ര​ധാ​ന ജ​ലാ​ശ​യ​ങ്ങ​ളൊ​ക്കെ വ​റ്റി​വ​ര​ണ്ടി​രി​ക്കു​ക​യാ​ണ്. കാ​ര്‍​ഷി​ക​മേ​ഖ​ല​യെ വ​ര​ള്‍​ച്ച കാ​ര്യ​മാ​യി ബാ​ധി​ച്ചി​ട്ടു​ണ്ട്. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​യി​രു​ന്നു കേ​ര​ള സ​ര്‍​ക്കാ​രി​ന്‍റെ സ​ഹാ​യ വാ​ഗ്ദാ​നം.