ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ:അന്തരിച്ച പെഡോഫിൽ ഫിനാൻഷ്യർ ജെഫറി എപ്‌സ്റ്റൈനുമായുള്ള ബന്ധത്തെ ചുറ്റിപ്പറ്റിയുള്ള അഴിമതിയുടെ പശ്ചാത്തലത്തിൽ ആൻഡ്രൂ രാജകുമാരനെ രാജകുടുംബത്തിൽ നിന്ന് പുറത്താക്കി. ഇതേ തുടർന്ന് കൊട്ടാരവുമായുള്ള ഔദ്യോഗിക ബന്ധങ്ങൾ നിലച്ചതായും വാർത്തകൾ പുറത്ത് വരുന്നുണ്ട്.

രാജാവിന്റെ തീരുമാനത്തെ തുടർന്ന് കത്തിടപാടുകൾക്ക് പോലും രാജകുടുംബത്തിന്റെ വിലാസം ആൻഡ്രൂ രാജകുമാരന് ഇനി ഉപയോഗിക്കാൻ കഴിയില്ല. മൂന്നു വർഷം മുൻപാണ് ജോലിയിൽ നിന്ന് അദ്ദേഹം വിരമിച്ചത്. ഗ്രനേഡിയർ ഗാർഡ്‌സിന്റെ കേണലായ ഡ്യൂക്കിന്റെ പകരക്കാരനായി കോൺസോർട്ട് കാമില രാജ്ഞിയെ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് നടപടി വന്നിരിക്കുന്നത്.

2017 ൽ പിതാവ് എഡിൻബെർഗ് ഡ്യുക്കിൽ നിന്നാണ് ആൻഡ്രൂ രാജകുമാരന് ഗ്രനേഡിയർ ഗാർഡിന്റെ കേണൽ സ്ഥാനം ലഭിച്ചത്. 2019 ൽ അദ്ദേഹം ബിബിസിയ്ക്ക് നൽകിയ അഭിമുഖത്തെ തുടർന്നുണ്ടായ വിവാദത്തിൽ ഔദ്യോഗിക ചുമതലകളിൽ നിന്ന് ഒഴിയാൻ രാജ്ഞി നിർബന്ധിച്ചിരുന്നു. എന്നാൽ പിന്നീട് പലവിധ വിവാദങ്ങൾ ഉയർന്നിരുന്നെങ്കിലും അതെല്ലാം അവഗണിച്ചുകൊണ്ട് സമവായത്തിൽ മുൻപോട്ട് കൊണ്ടുപോകാൻ അദ്ദേഹം ശ്രമിച്ചിരുന്നു. അതേസമയം രാജകുമാരൻ നാളെ കുടുംബത്തിലെ ക്രിസ്മസ് വിരുന്നിന്റെ ഭാഗമായി സാൻഡ്രിംഗ്ഹാമിൽ ചാൾസ് രാജാവിനോപ്പം ഒത്തുകൂടുമെന്ന് മാധ്യമങ്ങൾ റിപ്പോർട്ട്‌ ചെയ്യുന്നുണ്ട്.