തിരുവനന്തപുരം: ക്യാൻസർ രോഗികൾക്കായി നടപ്പിലാക്കി വരുന്ന സൗജന്യ യാത്രാ പദ്ധതി അവസാനിപ്പിച്ചെന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്ന് കെഎസ്ആർടിസി വ്യക്തമാക്കി. പദ്ധതിയുമായി ബന്ധപ്പെട്ട സോഫ്റ്റ്‌വെയർ നവീകരണ പ്രവർത്തനങ്ങൾ നടക്കുന്നതിനാലാണ് പുതുക്കി നൽകേണ്ട കാർഡുകളുടെ വിതരണത്തിൽ താൽക്കാലിക കാലതാമസം നേരിട്ടതെന്നും അധികൃതർ അറിയിച്ചു.

സാങ്കേതിക പ്രശ്നങ്ങൾ പരിഹരിച്ചതിനെ തുടർന്ന് കാർഡ് വിതരണം വീണ്ടും ആരംഭിച്ചിട്ടുണ്ട്. നിലവിൽ സാധുതയുള്ള കാർഡുകൾ ഉപയോഗിക്കുന്ന രോഗികൾക്ക് യാത്രാ ആനുകൂല്യം യാതൊരു തടസ്സവുമില്ലാതെ ലഭിച്ചുവരികയാണെന്നും കെഎസ്ആർടിസി വിശദീകരിച്ചു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

സൗജന്യ യാത്രാ പദ്ധതി നിർത്തലാക്കിയെന്ന തരത്തിലുള്ള പ്രചാരണം പൊതുജനങ്ങളിൽ ആശയക്കുഴപ്പം സൃഷ്ടിക്കുന്നതാണെന്ന് കെഎസ്ആർടിസി ചൂണ്ടിക്കാട്ടി. സ്ഥിരീകരിക്കാത്ത വിവരങ്ങൾ പ്രചരിപ്പിക്കുന്നത് ഒഴിവാക്കി, ഔദ്യോഗിക അറിയിപ്പുകൾ മാത്രമാണ് വിശ്വസിക്കേണ്ടതെന്നും അധികൃതർ അഭ്യർഥിച്ചു.