ഇന്ത്യയുടെ വാനമ്പാടി ലത മങ്കേഷ്‌കർ ഇന്ന് പുലർച്ചെയാണ് അന്തരിച്ചത്. 92 വയസായിരുന്നു. മുംബൈയിൽ വെച്ചായിരുന്നു അന്ത്യം. കോവിഡും ന്യുമോണിയയും ബാധിച്ച് ജനുവരി എട്ടുമുതൽ ചികിത്സയിലായിരുന്നു ലതാ. 15 ഭാഷകളിലുമായി 35,000 ത്തിലേറെ ഗാനങ്ങൾ പാടിയിട്ടുണ്ട്. പ്രമുഖ ഗായിക ആശാ ഭോസ് ലെ ഇളയ സഹോദരിയാണ്.

ലതയ്ക്ക് മുപ്പത്തിമൂന്ന് വയസായിരിക്കെ താരത്തിന്റെ പാചകക്കാരൻ അവരെ സ്ലോ പോയിസൺ നൽകി കൊലപ്പെടുത്താൻ ശ്രമിച്ചിരുന്നെന്ന ഞെട്ടിക്കുന്ന സംഭവും നടന്നിട്ടുണ്ട്. ഒരു ദിവസം ശരീരിക അസ്വസ്ഥതകൾ നേരിട്ട ലതയെ വിദ​ഗ്ദ പരിശോധിക്കന് വിധേയമാക്കിയപ്പോഴാണ് ലതയുടെ ശരീരത്തിൽ സ്ലോ പോയിസൺ‍ കേറിയതായി കണ്ടെത്തിയത്. മൂന്ന് ദിവസം മരണത്തോട് മല്ലിട്ട് ലത ആശുപത്രയിൽ ആയിരുന്നു. ജീവൻ രക്ഷിക്കപ്പെട്ടെങ്കിലും പഴയ ഒരു സ്ഥിതിയിലേക്ക് രേഖ എത്താൻ മാസങ്ങളെടുത്തു. മൂന്ന് മാസത്തോളം കട്ടിലിൽ തന്നെയായിരുന്നു.

ലതയുടെ ശാരീരിക സ്ഥിതി മോശമായി തുടങ്ങി എന്നറിഞ്ഞപ്പോൾ തന്നെ അവരുടെ പാചകക്കാരൻ ഒളിവിൽ പോയിരുന്നു. ബാക്കി വരുന്ന കൂലി പോലും വാങ്ങതെ ജോലി ഉപേക്ഷിച്ച് പോയെന്നറിഞ്ഞപ്പോൾ മുതലാണ് എല്ലാവരിലും സംശയങ്ങൾ വന്ന് തുടങ്ങിയത്. ആ സംഭവത്തിന് ശേഷം മുൻകരുതൽ നടപടികൾക്കായി അന്തരിച്ച ബോളിവുഡ് ഗാനരചയിതാവ് മജ്‌റൂഹ് സുൽത്താൻപുരി പതിവായി ലതാ മങ്കേഷ്കറിന് സന്ദർശിക്കുകയും ആദ്യം അവരുടെ ഭക്ഷണം രുചിച്ച് കുഴപ്പങ്ങളിലെന്ന് ഉറപ്പ് വരുത്തിയ ശേഷമാണ് ലതയ്ക്ക് നൽകിയിരുന്നത്.

ആരോഗ്യനില വഷളായതിനെ തുടർന്ന് ശനിയാഴ്ച ഉച്ചയോടെ വെന്റിലേറ്ററിലേക്ക് മാറ്റിയിരുന്നു. 10 ദിവസത്തിനു ശേഷം കോവിഡ് ഐസിയുവിൽ നിന്നു സാധാരണ ഐസിയുവിലേക്കു മാറ്റിയിരുന്നു. എന്നാൽ ഇന്നലെ ആരോഗ്യനില വീണ്ടും വഷളാവുകയായിരുന്നെന്ന് ആശുപത്രി അധികൃതർ പറഞ്ഞു.

1942-ൽ തന്റെ 13-ാം വയസ്സിലാണ് ലത ഗാനരംഗത്തേക്ക് വരുന്നത്. വിവിധ ഭാഷകളിലായി ആയിരക്കണക്കിനു ഗാനങ്ങൾ ഇവർ പാടിയിട്ടുണ്ട്. പത്മ അവാർഡുകളും ദാദാസാഹിബ് ഫാൽക്കെ അവാർഡ് തുടങ്ങി നിരവധി പുരസ്‌കാരങ്ങളും കരസ്ഥമാക്കിയിട്ടുണ്ട്. 1929 സെപ്റ്റംബർ 28ന് മധ്യപ്രദേശിലാണ് ലതാ മങ്കേഷ്‌കറുടെ ജനനം. സംഗീതജ്ഞനും നാടകനടനുമായ ദീനാനാഥ് മങ്കേഷ്‌കറുടെയും ശിവന്തിയുടെയും 5 മക്കളിൽ മൂത്തയാൾ. ഗോവയിലെ മങ്കേഷിയിൽ നിന്ന് ഇൻഡോറിലേക്കു കുടിയേറിയ മഹാരാഷ്ട്രീയൻ കുടുംബം. ഹരിദ്കർ എന്ന പേര് ജൻമനാടിന്റെ ഓർമയ്ക്കായി മങ്കേഷ്‌കർ എന്ന് ദീനാനാഥ് മാറ്റുകയായിരുന്നു.ലത, മീന, ആശ, ഉഷ, ഹൃദയനാഥ് എന്നീ 5 മക്കളെയും അച്ഛൻ തന്നെയാണ് സംഗീതം അഭ്യസിപ്പിച്ചത്.

ഭാരതരത്‌നം, പത്മഭൂഷൺ തുടങ്ങിയ ബഹുമതികൾ ലഭിച്ചിട്ടുണ്ട്. 1929 സെപ്റ്റംബർ 28ന് ഇൻഡോറിലായിരുന്നു ജനനം. മുപ്പത്തിയഞ്ചിലേറെ ഇന്ത്യൻ ഭാഷകളിലായി മുപ്പതിനായിരത്തിലധികം ഗാനങ്ങൾ പാടി. ഇന്ത്യയുടെ ലോകശബ്ദം ആയിരുന്നു ലതാമങ്കേഷ്‌കർ. 1942 മുതൽ ആ ശബ്ദം നാലുതലമുറകളിലൂടെ ആറുപതിറ്റാണ്ടാണ് പാട്ടിന്റെ അമരത്തിരുന്ന് തുഴഞ്ഞ് മുന്നേറിയത്.