2022 ജൂലൈ 31ന് തീയതി മാഞ്ചസ്റ്റർ സെന്റ് മേരീസ് യാക്കോബായ സുറിയാനി ഓർത്തഡോൿസ് പള്ളിയിൽ യു കെ പാത്രിയാർക്കൽ വികാരി അഭിവന്ദ്യ ഡോക്ടർ മാത്യൂസ് മോർ അന്തീമോസ് തിരുമേനിയുടെ അധ്യക്ഷതയിൽ കൂടിയ പള്ളി പ്രതി പുരുഷയോഗത്തിൽ 2022 -24വർഷത്തേക്കുള്ള കൗൺസിലിനെ തിരഞ്ഞെടുത്തു. ഭദ്രാസനത്തിലെ വൈദീകരും 31 പള്ളികളിൽ നിന്നുമുള്ള പ്രതിനിധികളും പങ്കെടുത്ത യോഗത്തിലെ ചർച്ചകളും തീരുമാനങ്ങളും യു കെ ഭദ്രാസനം പരിശുദ്ധ സഭക്ക് അഭിമാനമായി. വളർച്ചയുടെ പാതയിലൂടെ സഞ്ചരിക്കുന്നു എന്ന് ഓർമ്മപ്പെടുത്തുന്നതായിരുന്നു .പരിശുദ്ധ അന്ത്യോഖ്യ സിംഹാസനത്തോടും പരിശുദ്ധ പാത്രിയർക്കീസ് മോറാൻ മോർ ഇഗ്നാത്തിയോസ് അഫ്രേം രണ്ടാമൻ ബാവയോടും ശ്രേഷ്ഠ കാതോലിക്ക ആബൂൻ മോർ ബസ്സേലിയോസ് തോമസ് പ്രഥമൻ ബാവയോടും മലങ്കര സഭയോടുമുള്ള കൂറും വിധേയത്വവും പ്രഘ്യാപിച്ചുകൊണ്ട് ആരംഭിച്ച യോഗത്തിൽ അഭിവന്ദ്യ ഡോക്ടർ മാത്യൂസ് മോർ അന്തീമോസ് തിരുമേനി മലങ്കരയിൽ പരിശുദ്ധ സഭ കടന്നു പോകുന്ന വിഷമകരമായ സാഹചര്യങ്ങളെ അതിജീവിക്കാൻ എല്ലാവരും പ്രാർത്ഥനയോടെ മുൻപോട്ടു പോകണമെന്ന് ഓർമ്മിപ്പിക്കുകയും ഒപ്പം പുണ്യ ശ്ലോകനായ സക്കറിയാസ് മോർ പോളിക്കാർപ്പോസ് തിരുമേനിയെ അനുസ്മരിക്കുകയും ചെയ്തു .

2020-22 കാലഘട്ടത്തിലെ ഭദ്രാസന കൌൺസിൽ ചെയ്ത പ്രവർത്തനങ്ങളെ വിലയിരുത്തുകയും തിരുമേനിയോടൊപ്പം കൗൺസിലിന് നേതൃത്വം നൽകിയ വൈസ് പ്രസിഡന്റും വൈദീക സെക്രട്ടറിയുമായ ബഹുമാനപ്പെട്ട ഗീവർഗീസ് തണ്ടായത്ത്‌ അച്ചൻ,സെക്രട്ടറി ബഹുമാനപ്പെട്ട എൽദോസ് കൗങ്ങമ്പിള്ളിൽ അച്ചൻ ,ട്രഷറർ ശ്രീ മധു മാമ്മൻ അദ്ധ്യാത്മീയ പ്രസ്ഥാനങ്ങളുടെ വൈസ് പ്രെസിഡന്റുമാർ മറ്റ് കൌൺസിൽ അംഗങ്ങൾ എന്നിവരുടെ കൂട്ടായ പ്രവത്തനത്തിന് അഭിവന്ദ്യ തിരുമേനി നന്ദിയും രേഖപ്പെടുത്തി തുടന്ന് 2022-24 വർഷത്തേക്കുള്ള കൗൺസിലിനെ തിരഞ്ഞെടുക്കുകയും ഭദ്രാസന കൌൺസിൽ വൈസ് പ്രസിഡന്റും വൈദീക സെക്രട്ടറിയും ആയി ബഹുമാനപ്പെട്ട രാജു ചെറുവിള്ളിൽ അച്ചനെയെയും,സെക്രട്ടി ആയി ബഹുമാനപ്പെട്ട എബിൻ ഊന്നുകല്ലിങ്കൽ അച്ചനെയും ട്രഷറർ ആയി ശ്രീ ഷിബി ചേപ്പനാത്തിനെയും തെരെഞ്ഞെടുത്തു . കൂടാതെ എക്യൂമെനിക്കൽ റിലേഷൻ വൈസ് പ്രെസിഡന്റായി ബഹുമാനപ്പെട്ട എൽദോസ് കൗങ്ങമ്പിള്ളിൽ അച്ചനയും വിദ്യാർത്ഥി പ്രസ്ഥാനം – മാധ്യമ വിഭാഗം വൈസ് പ്രെസിഡന്റായി ബഹുമാനപ്പെട്ട എൽദോസ് വട്ടപ്പറമ്പിൽ അച്ചനെയും പ്രാർത്ഥന സംഘം വൈസ് പ്രെസിഡന്റായി ബഹുമാനപ്പെട്ട എൽദോസ് കറുകയിൽ അച്ചനെയും വനിതാ സമാജ വൈസ് പ്രെസിഡന്റായി ബഹുമാനപ്പെട്ട ജോൺസൻ പീറ്റർ അച്ചനെയും സൺഡേസ്കൂൾ വൈസ് പ്രെസിഡന്റായി ബഹുമാനപ്പെട്ട ഫിലിപ്പ് തോമസ് അച്ചനയെയും യൂത്ത് അസോസിയേഷൻ വൈസ് പ്രെസിഡന്റായി ബഹുമാനപ്പെട്ട ജെബിൻ ഐപ്പ് അച്ചനെയും ശുശ്രൂഷക സംഘം വൈസ് പ്രെസിഡന്റായി അഖിൽ ജോയ്അച്ചനയെയും തെരഞ്ഞെടുത്തു. ഒപ്പം ഓഡിറ്റർ ആയി ശ്രീ ബേസിൽ ജോണിനെയും തിരഞ്ഞെടുത്തു . കൂടാതെ അഭിവന്ദ്യ തിരുമേനിയുടെ അധ്യക്ഷതയിൽ ഭദ്രാസന വികസനത്തിന് ഒരു ഡെവലെപ്മെന്റ് കമ്മിറ്റിയും രൂപീകരിച്ചു തുടർന്ന് അഭിവന്ദ്യ തിരുമേനി പുതിയ കൗൺസിലിനെയും ഭാരവാഹികളെയും അഭിനന്ദിക്കുകയും പുതിയ ഭരണ സമിതിക്ക്‌ അഭിമാനകരമായ പ്രവർത്തനങ്ങൾ കാഴ്ചവെക്കാൻ സാധിക്കട്ടെ എന്ന് ആശംസിക്കുകയും ചെയ്തു . പങ്കെടുത്ത എല്ലാ പ്രതിനിധികൾക്കും ആതിഥേയരായ മാഞ്ചസ്റ്റർ ഇടവകക്കും നന്ദി പറഞ്ഞു കൊണ്ട് അഭിവന്ദ്യ തിരുമേനി പ്രാർത്ഥിച്ചുകൊണ്ട് യോഗം അവസാനിപ്പിച്ചു