ലണ്ടൻ്റെ പടിഞ്ഞാറൻ മേഖലയായ ഈലിങ് ബ്രോഡ്‌വേയിൽ ശനിയാഴ്ച ഉച്ചയ്ക്ക് നടന്ന വാഹനാപകടത്തിൽ നിരവധി കാൽനടയാത്രക്കാർക്ക് പരിക്കേറ്റു. ഉച്ചയ്ക്ക് 2.30ഓടെ ഒരു കാർ ആളുകൾക്കിടയിലേക്ക് ഇടിച്ചു കയറിയതിനെ തുടർന്ന് അഞ്ച് പേർക്കാണ് പരിക്കേറ്റത്. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ കൊലപാതകശ്രമം, അപകടകരമായ ഡ്രൈവിംഗ് എന്നീ കുറ്റങ്ങൾ ചുമത്തി പൊലീസ് അറസ്റ്റ് ചെയ്തു.

പരിക്കേറ്റവരിൽ രണ്ടുപേർക്ക് സംഭവസ്ഥലത്തുവച്ചുതന്നെ ചികിത്സ നൽകിയപ്പോൾ മൂന്ന് പേരെ ആശുപത്രിയിലേക്ക് മാറ്റി. എല്ലാവരുടെയും പരിക്കുകൾ ഗുരുതരമോ ജീവന് ഭീഷണിയുണ്ടാക്കുന്നതോ അല്ലെന്നാണ് പ്രാഥമിക വിലയിരുത്തൽ. അപകടത്തിന് പിന്നാലെ കാർ ഓടിച്ചയാൾ സ്ഥലത്ത് നിന്ന് രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും സമീപ പ്രദേശമായ ഗ്രേഞ്ച് പാർക്കിൽ നിന്ന് പൊലീസ് ഇയാളെ പിടികൂടുകയായിരുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

സംഭവത്തെ തുടർന്ന് ആംബുലൻസ്, എയർ ആംബുലൻസ് ഉൾപ്പെടെയുള്ള അടിയന്തിരസേവന വിഭാഗങ്ങൾ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി. ഭീകരവാദ വിരുദ്ധ വിഭാഗവും തുടക്കത്തിൽ അന്വേഷണത്തിൽ പങ്കെടുത്തെങ്കിലും നിലവിൽ സംഭവം ഭീകരാക്രമണമായി കണക്കാക്കുന്നില്ലെന്ന് മെട്രോപൊളിറ്റൻ പൊലീസ് വ്യക്തമാക്കി. സംഭവത്തിന്റെ കാരണം എന്താണെന്ന് കണ്ടെത്താൻ അന്വേഷണം തുടരുകയാണെന്നും ദൃശ്യങ്ങൾ അല്ലെങ്കിൽ വിവരങ്ങൾ കൈവശമുള്ളവർ മുന്നോട്ടു വരണമെന്നും പൊലീസ് അഭ്യർഥിച്ചു.