വാഹനാപകടം; പരുക്കേറ്റു ചികിത്സയിലായിരുന്ന ഗായിക മഞ്ജുഷ മോഹൻ അന്തരിച്ചു

വാഹനാപകടം; പരുക്കേറ്റു ചികിത്സയിലായിരുന്ന  ഗായിക മഞ്ജുഷ മോഹൻ അന്തരിച്ചു
August 02 09:12 2018 Print This Article

കാലടി ശ്രീശങ്കര സംസ്കൃത സർവകലാശാലയിൽ നൃത്ത ഗവേഷണ വിദ്യാർഥിയും ഗായികയുമായ മഞ്ജുഷ മോഹന്‍ദാസ് (27)അന്തരിച്ചു. റിയാലിറ്റി ഷോയിലൂടെ ജനപ്രീതി നേടിയ ഗായികയാണ് മഞ്ജുഷ. പെരുമ്പാവൂർ വളയം ചിറങ്ങര സ്വദേശിയാണ്.

ഒരാഴ്ച മുൻപ് വാഹന അപകടത്തിൽ പരിക്കേറ്റ് മഞ്ജുഷ ചികിൽസയിൽ ആയിരുന്നു. എംസി റോഡില്‍ താന്നിപ്പുഴയില്‍ മഞ്ജുഷ സഞ്ചരിച്ച സ്‌കൂട്ടറില്‍ മിനിലോറിയിടിച്ചായിരുന്നു അപകടം. മഞ്ജുഷയുടെ കൂടെ ഉണ്ടായിരുന്ന അഞ്ജനയ്ക്കും പരിക്കേറ്റിരുന്നു.

  Categories:


വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!

Comments
view more articles

Related Articles