ഗതാഗത മന്ത്രി എകെ ശശീന്ദ്രന് രാജിവയ്ക്കും. മുഖ്യമന്ത്രിയെ ശശീന്ദ്രന് രാജിസന്നദ്ധത അറിയിച്ചു. മന്ത്രിയുടെ ലൈംഗിക സംഭാഷണങ്ങള്‍ പുറത്തുവന്നതിനെ തുടര്‍ന്നാണ് രാജിവയ്ക്കാന്‍ മന്ത്രി നിര്‍ബന്ധിതനായത്. മൂന്നുമണിയോടെ ശശീന്ദ്രന് മാധ്യമങ്ങളെ കാണും. എന്തെങ്കിലും വീഴ്ച പറ്റിയിട്ടുണ്ടെങ്കില്‍ അത് തന്റെത് മാത്രമായിരിക്കും എന്നാണ് രാജിസന്നദ്ധത അറിയിച്ച് എകെ ശശീന്ദ്രന് അറിയിച്ചത്.
നേരത്തെ മന്ത്രി എ.കെ ശശീന്ദ്രന് ലൈംഗീകച്ചുവയുള്ള സംഭാഷണം നടത്തിയെന്ന ആരോപണം ഗൗരവമായി കാണുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന് അറിയിച്ചു. എല്ലാ വശവും പരിശോധിച്ച ശേഷം നടപടിയെടുക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ശശീന്ദ്രൻ ഒരു വീട്ടമ്മയോട് മോശമായി സംസാരിക്കുന്നതിന്റെ വീഡിയോ സ്വകാര്യ ചാനൽ പുറത്തുവിട്ടത്.