ഇടുക്കി നാരകക്കാനത്ത് ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ രണ്ട് പേർ മരിച്ചു. എറണാകുളം കൂത്താട്ടുകുളം മണ്ണത്തൂർ സ്വദേശിനിയായ സാറാമ്മയും ആറുമാസം പ്രായമുള്ള കുഞ്ഞുമാണ് മരിച്ചവരായി സ്ഥിരീകരിച്ചത്. കുടുംബസമേതം വിവാഹച്ചടങ്ങിൽ പങ്കെടുക്കാൻ എത്തിയ സംഘത്തിൽപ്പെട്ടവരാണ് ഇവർ. അപ്രതീക്ഷിതമായ അപകടം പ്രദേശവാസികളെയും ബന്ധുക്കളെയും ദുഃഖത്തിലാഴ്ത്തി.

വിവാഹ ചടങ്ങിൽ പങ്കെടുക്കാൻ എത്തിയവരുടെ വാഹനമാണ് അപകടത്തിൽപ്പെട്ടത്. ചടങ്ങുകൾക്ക് ശേഷം സമീപത്തെ വ്യൂ പോയിന്റിൽ സന്ദർശനം നടത്തി മടങ്ങുന്നതിനിടെയാണ് അപകടമുണ്ടായത്. കുത്തനെയുള്ള മലനിരകളും വളവുകളും നിറഞ്ഞ പ്രദേശമായതിനാൽ നിയന്ത്രണം നഷ്ടപ്പെട്ട ജീപ്പ് ഏകദേശം 200 അടി താഴ്ചയിലേക്ക് മറിഞ്ഞുവീഴുകയായിരുന്നു. റോഡിന്റെ സുരക്ഷാ സംവിധാനങ്ങളില്ലായ്മയും അപകടത്തിന് കാരണമായിരിക്കാമെന്ന സംശയവും ഉയരുന്നുണ്ട്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ജീപ്പിൽ ഏകദേശം 12 പേർ ഉണ്ടായിരുന്നുവെന്നും അപകടത്തിൽ മൂന്നുപേരുടെ നില അതീവ ഗുരുതരമാണെന്നും റിപ്പോർട്ടുകൾ പറയുന്നു. മറ്റു യാത്രക്കാരും വിവിധ പരിക്കുകളോടെ ചികിത്സയിൽ തുടരുകയാണ്. നാട്ടുകാർ ഉടൻ രക്ഷാപ്രവർത്തനത്തിന് എത്തി പരിക്കേറ്റവരെ ഇടുക്കി മെഡിക്കൽ കോളേജിലും പാലായിലെ സ്വകാര്യ ആശുപത്രികളിലേക്കും മാറ്റി. കൂടുതൽ ചികിത്സയ്ക്കായി ചിലരെ മറ്റിടങ്ങളിലേക്ക് മാറ്റാനുള്ള സാധ്യതയും അധികൃതർ പരിശോധിച്ചുവരികയാണ്.