സണ്ണി പത്തനംതിട്ട

ഗ്ലാസ്‌ഗോ : പ്രമുഖ എഴുത്തുകാരനും മുൻ കേന്ദ്ര-സംസ്ഥാന മന്ത്രിയും എം.പി.യുമായിരുന്ന വീരേന്ദ്രകുമാറിന്റ നിര്യാണത്തിൽ ലണ്ടൻ മലയാളി കൗൺസിൽ സാഹിത്യ വിഭാഗം അനുശോചനം വിഡിയോ കോൺഫറൻസിലൂടെ രേഖപ്പെടുത്തി.

ഇന്ത്യൻ രാഷ്ട്രീയ രംഗത്തിന് മാത്രമല്ല മലയാള ഭാഷക്കും തീരാനഷ്ടമാണ് എം.പി.വി.യുടെ മരണമെന്ന് ലണ്ടൻ മലയാളി കൗൺസിൽ പ്രസിഡന്റ് സണ്ണി പത്തനംതിട്ട അറിയിച്ചു. ജീവിതത്തിന്റ അവസാന നാളുകൾ വരെ സാമുഹ്യ തിന്മകൾക്കെതിരെ അദ്ദേഹം ലേഖനങ്ങൾ എഴുതിക്കൊണ്ടിരിന്നു. വിഡിയോ കോൺഫ്രൻസിൽ പങ്കെടുത്ത സാഹിത്യകാരൻ കാരൂർ സോമൻ, ലണ്ടൻ തന്റെ അനുഭവങ്ങൾ പങ്കുവെച്ചു. 1987 ൽ കേരള മന്ത്രി സഭയിൽ അംഗമായിരുന്ന എം.പി.വി. മനുഷ്യനെപ്പോലെ മരങ്ങളെയും സ്‌നേഹിച്ച മഹൽ വ്യക്തിത്വമായിരുന്നു. അതുകൊണ്ടാണ് മരം മുറിക്കരുതെന്ന് കർശന നിയമം മുന്നോട്ട് വെച്ചത്. അത് മരത്തിന് കോടാലികൈയ് കാലനായി പലർക്കും തോന്നി. മരത്തിന്റ ചുവട് മുറിക്കാൻ കാട്ടുകള്ളന്മാർ തറയിൽ നിൽക്കുമ്പോൾ അധികാര മരത്തിന്റ മുകളിലിരിക്കുന്ന മന്ത്രിക്കത് മനസ്സിലായില്ല. ചുരുക്കത്തിൽ മരത്തിന്റ ചുവട് മുകളിലിരിന്നു മുറിക്കുംപോലെയായി കാര്യങ്ങൾ. രാഷ്ട്രീയം എന്തായിരുന്നാലും പാവം മരത്തിനെ രക്ഷിക്കാൻ ഒറ്റ ദിവസം കൊണ്ട് രാജിവെച്ചു പുറത്തുപോയ അടിയുറച്ച കാഴ്ചപ്പാടുള്ള, കാലുറപ്പിച്ചു നിന്ന വ്യക്തിത്വമായിരുന്നു. ഇന്നുവരെ കേരള മന്ത്രിസഭയിൽ ഇതുപോലൊരാൾ കടന്നു വന്നിട്ടില്ല. പിന്നീട് കണ്ടത് ശ്രീ.എം.എ. ബേബി മന്ത്രിയായിരിക്കുമ്പോൾ മരം മുറിക്കുന്നവരെ താഴെയിറക്കിയ അനുഭവമാണ്. പ്രകൃതിയെ മാറോട് ചേർത്ത് പിടിക്കുന്നവർ ഭരണകേന്ദ്രങ്ങളിൽ ഇല്ലെന്നുള്ളതാണ് വാസ്തവം. അതിന്റ ദുരന്തങ്ങൾ നമ്മൾ പല വിധത്തിൽ അനുഭവിക്കുന്നു.

സാഹിത്യ ലോകത്തു് ചെറുതും വലുതുമായ ധാരാളം പുരസ്‌കാരങ്ങൾ നേടിയിട്ടുള്ള എം.പി.വി. ചിറ്റൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ലിപി ഫൗണ്ടേഷന്റെ രാഷ്ട്രവിജ്ഞാനി പുരസ്‌കാരത്തിന് 1998 കൾക്ക് മുൻപ് അദ്ദേഹത്തിന്റ “രാമന്റെ ദുഃഖ൦” തിരെഞ്ഞെടുത്തു. ആ കുട്ടത്തിൽ വിക്ടർ ലീനസ് സ്മാരക പുരസ്‌കാരത്തിന് എന്റെ “കദന മഴ നനഞ്ഞപ്പോൾ” എന്ന നോവലും തെരെഞ്ഞെടുത്തു. സർഗ്ഗാന്വഷണ പ്രതിഭ പുരസ്‌കാരം “കേരളത്തിലെ ഭാഷാ ന്യൂനപക്ഷങ്ങൾ” എന്ന കൃതിക്ക് ഡോ.പോൾ മണലിലിനും, കാവ്യ രത്ന പുരസ്‌കാരം പ്രൊഫ.വി.ജി തമ്പിക്കും ലഭിച്ചു. അദ്ദേഹത്തിന്റ ബുദ്ധന്റെ ചിരി, ഹൈമവതഭൂവിൽ, രാമന്റെ ദുഃഖ൦ തുടങ്ങിയ കൃതികൾ മലയാള ഭാഷക്ക് ലഭിച്ച ഏറ്റവും നല്ല കൃതികളാണ്.

രാഷ്ട്രീയ സാംസ്കാരിക സാഹിത്യ ആത്മീയ മേഖലകളിൽ ഇതുപോലെ നിറഞ്ഞ കാഴ്‌ചപ്പാടുള്ളവർ ചുരുക്കമാണ്. അദ്ദേഹത്തിന്റ രചനകൾ ചരിത്രത്തിൽ നിന്നോ പുരാണേതിഹാസങ്ങളിൽ നിന്നോ ഹിമാലയൻ യാത്രകളിൽ നിന്നോ എവിടെ നിന്നായാലും ആ രചനചാരുതയാൽ മലയാള ഭാഷ ചൈതന്യപൂർണ്ണമായെന്ന് കാരൂർ സോമൻ അഭിപ്രായപ്പെട്ടു. സെക്രട്ടറി ശശി ചെറായിയും അനുശോചനം രേഖപ്പെടുത്തി.