ഡെന്റൽ ചികിത്സയ്ക്ക് ഈടാക്കുന്ന നിരക്കുകൾക്ക് നൽകേണ്ടി വന്ന ഫൈൻ അധികമാണെന്ന പരാതിയിൽ ദേശീയ ഓഡിറ്റ് ഓഫീസ് റിപ്പോർട്ട്, പബ്ലിക് അക്കൗണ്ട്‌സ് കമ്മിറ്റി പരിശോധിച്ചു.ആരോഗ്യവകുപ്പിലെ സ്ഥിരം സെക്രട്ടറി സർ ക്രിസ് വോർമൽഡ് ഈ സംവിധാനം പുനഃപരിശോധിക്കുമെന്നു വാഗ്ദാനം ചെയ്തു.പിഴ ചുമത്തുന്നതിനുമുന്പു തന്നെ രോഗികൾക്ക് സൗജന്യ ചികിത്സയ്ക്ക് അർഹതയുണ്ടെന്ന് തെളിയിക്കാൻ അവസരം നൽകുമെന്ന് അദ്ദേഹം പറഞ്ഞു. പെനാൽറ്റി ചാർജ് നോട്ടീസ് പ്രക്രിയയിൽ പ്രവേശിക്കുന്നതിന് മുമ്പ് തന്നെ രോഗികൾക്ക് സൗജന്യ ചികിത്സ ലഭിക്കണം എന്ന് സർ ക്രിസ് എം‌പിമാരോട് പറഞ്ഞു.ബ്രിട്ടീഷ് ഡെന്റൽ അസോസിയേഷൻ ഇതിനെ “രോഗികളുടെ വലിയ വിജയമാണ്” എന്ന് അഭിപ്രായപ്പെട്ടു .

ഷാർലറ്റ് വെയ്റ്റ് , ബ്രിട്ടീഷ് ഡെന്റൽ അസോസിയേഷൻ അംഗം

ആരോഗ്യ സേവനങ്ങളുടെ ഉപയോഗത്തിന് ലക്ഷക്കണക്കിന് ആളുകളോട് അന്യായമായി പണം ഈടാക്കുന്നുവെന്ന് ആരോപിക്കപ്പെടുന്ന ഒരു സംവിധാനത്തിന്റെ വിശ്വാസ്യതയെ ക്രോസ്-പാർട്ടി കമ്മിറ്റി ആവർത്തിച്ചു ചോദ്യം ചെയ്തിരുന്നു . നാഷണൽ ഓഡിറ്റ് ഓഫീസ് 2014 മുതൽ 188 മില്യൺ പൗണ്ട് വരുന്ന പിഴയുടെ മൂന്നിലൊന്ന് പിൻ‌വലിച്ചിരുന്നു. അനാവശ്യമായി പിഴ അടയ്‌ക്കേണ്ടി വരുന്ന അവസ്ഥയെ പറ്റി 2017 ഒക്ടോബറിൽ ബിബിസി റിപ്പോർട്ട്‌ ചെയ്യുകയുണ്ടായി. പെനാൽറ്റി ഫൈൻ പ്രക്രിയയിൽ കുടുങ്ങിയവരിൽ പലരും ദരിദ്രരായ ആളുകളാണെന്ന് ബ്രിട്ടീഷ് ഡെന്റൽ അസോസിയേഷൻ അംഗം ഷാർലറ്റ് വെയ്റ്റ് പറഞ്ഞു.ഇതിൽ പ്രായമായവരാണ് ഏറെയും. നിരപരാധികളായ രോഗികളെ ബുദ്ധിമുട്ടിക്കുന്നതിൽ ഞങ്ങൾക്ക് വളരെയധികം ആശങ്കയുണ്ട് എന്ന്  അവർ എംപിമാരോട് പറഞ്ഞു.

പിഴയെക്കുറിച്ചുള്ള ഭയം, താഴ്ന്ന വരുമാനമുള്ള രോഗികളെ ദന്തരോഗവിദഗ്ദ്ധന്റെ അടുത്തേക്ക് പോകുന്നതിൽ നിന്ന് പിന്തിരിപ്പിച്ചതായി ബ്രിട്ടീഷ് ഡെന്റൽ അസോസിയേഷൻ അഭിപ്രായപ്പെട്ടു. ദന്തഡോക്ടറെ സമീപിക്കുന്ന താഴ്ന്ന വരുമാനക്കാരായ രോഗികളിൽ 23% കുറവുണ്ടായതായി മിസ് വൈറ്റ് പറഞ്ഞു.”ആളുകൾക്ക് ആവശ്യമായ ചികിത്സ ലഭിക്കാതെ അവർക്ക് പിഴ ഈടാക്കുമോ എന്ന ആശങ്കയുണ്ട്.” മിസ് ഫിലിപ്സൺ പറഞ്ഞു.
കൂടുതൽ സുതാര്യമായ സംവിധാനം ഈ മേഘലയിൽ വേണമെന്നാണ് സാമൂഹിക നിരീക്ഷകർ അഭിപ്രായപ്പെടുന്നത്‌ .
ൻ കഴിയുമെന്ന് ഞങ്ങൾ കരുതുന്നു.”