ലോകകപ്പ് മത്സരങ്ങള്‍ക്ക് ശേഷം എംഎസ് ധോണി വിരമിക്കുമെന്ന റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. പിന്നീട് അറിഞ്ഞത് വെസ്റ്റിന്‍ഡീസ് പര്യടനത്തില്‍ ധോണി കളിക്കുമെന്ന്. എന്നാല്‍, ആരാധകരെ നിരാശയിലാക്കി ധോണി ടീമില്‍ നിന്നും മാറി നില്‍ക്കും. ധോണിയുടെ സാന്നിധ്യം ഉണ്ടാവില്ല.

രണ്ട് മാസം അവധിയെടുക്കുകയാണെന്നും ടീമില്‍ ഉള്‍പ്പെടുത്തരുതെന്നും ധോണി ആവശ്യപ്പെട്ടെന്നാണ് ബിസിസിഐ അറിയിച്ചത്. മൂന്നു കാര്യങ്ങള്‍ക്ക് വ്യക്തത നല്‍കാനാണ് ഞങ്ങള്‍ ഉദ്ദേശിക്കുന്നത്. ഇപ്പോള്‍ എം.എസ് ധോണി ക്രിക്കറ്റില്‍ നിന്ന് വിരമിക്കുന്നില്ല. അദ്ദേഹം സൈനിക സേവനത്തിനായി രണ്ട് മാസം അവധിയെടുക്കുകയാണ്. അത് നേരത്തെ തന്നെ തീരുമാനിച്ച കാര്യമാണ്. ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിയേയും സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ എം.എസ്.കെ പ്രസാദിനേയും ഇക്കാര്യം അറിയിച്ചിട്ടുണ്ടെന്നും ബി.സി.സി.ഐയിലെ ഉയര്‍ന്ന ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി.

സൈന്യത്തില്‍ പാരച്യൂട്ട് റെജിമെന്റിലെ ലഫ്റ്റനന്റ് കേണലാണ് ധോണി. ഞായറാഴ്ച്ചയാണ് വെസ്റ്റിന്‍ഡീസ് പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിക്കുക. ധോണി ഉണ്ടാകില്ലെന്ന് ഉറപ്പായതോടെ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനായി ഋഷഭ് പന്തിനെയാകും ബി.സി.സി.ഐ പരിഗണിക്കുക. ഓഗസ്റ്റ് മൂന്നിനാണ് പരമ്പര ആരംഭിക്കുന്നത്