ക്ലിഫ് ഹൗസിനു സമീപത്തെ വീട്ടിൽ നടന്ന കൂട്ടക്കൊലപാതകത്തെ തുടർന്ന് ഒളിവിൽ പോയ കേഡൽ ജിൻസൺ രാജ് പിടിയിൽ. തിരുവനന്തപുരം തമ്പാനൂർ റെയിൽവേ സ്റ്റേഷനിൽ നിന്നുമാണ് ഇയാളെ പിടികൂടിയത്.

മുഖ്യമന്ത്രിയും മറ്റ് മന്ത്രിമാരുമൊക്കെ താമസിക്കുന്ന അതീവ സുരക്ഷാ മേഖലയായ ക്ലിഫ് ഹൗസിന് സമീപമുള്ള ബെയ്ൻസ് കോംപൗണ്ട് റസിഡൻസ് അസോശിയേഷൻ 117ാം നമ്പർ വീട്ടിൽ അച്ഛനും അമ്മയും മകളും ഇവരുടെ പ്രായമായ ഒരു ബന്ധുവുമാണ് കൊല്ലപ്പെട്ടത്. തമിഴ്‌നാട് മാർത്താണ്ഡം സ്വദേശി രാജ്തങ്കവും ഭാര്യ ജീൻ പത്മയും മകളും ഇവരുടെ പ്രായമായ ഒരു ബന്ധുവുമാണ് കൊല്ലപ്പെട്ട നിലയിൽ കാണപ്പെട്ടത്. വെട്ടി നുറുക്കിയ ശേഷം കത്തി കരിഞ്ഞ അവസ്ഥയിലായിരുന്നു വീട്ടിലെ ശുചിമുറിയിൽ ശവശരീരങ്ങളെല്ലാം തന്നെ കണ്ടെത്തിയത്. കൊലപതകത്തിന് പിന്നിൽ ഇവരുടെ മകൻ കേഡൽ ജിൻസൺ രാജ തന്നെയാണെന്ന നിഗമനത്തിലാണ് പൊലീസ്. പിടിയിലായ കേഡലിനെ വിശദമായി ചോദ്യം ചെയ്താലെ കൊലപാതകങ്ങളുടെ ചുരുളഴിയ്ക്കാന്‍ പോലീസിനു കഴിയൂ .