നെഹ്‌റു ട്രോഫി വള്ളംകളി മത്സരത്തില്‍ പങ്കെടുത്ത ടീമുകളേയും ക്യാപ്റ്റന്‍മാരേയും അയോഗ്യരാക്കി. ഫൈനല്‍ മത്സരം വൈകിയതിന്റെ പേരിലാണ് നടപടി. നെഹ്‌റു ട്രോഫി ബോട്ട് റേസ് കമ്മിറ്റിയുടേതാണ് തീരുമാനം.
മൂന്ന് വര്‍ഷം മുതല്‍ അഞ്ച് വര്‍ഷം വരെയാണ് വിലക്ക്. ന്യൂ ബോട്ട് ക്ലബ് തുഴഞ്ഞ ദേവസ് വള്ളത്തിന്റെ ക്യാപ്റ്റനേയും ലീഡിങ് ക്യാപ്റ്റനേയും അഞ്ച് വര്‍ഷത്തേക്ക് മത്സരത്തില്‍ പങ്കെടുക്കുന്നതില്‍ നിന്നും വിലക്കിയിട്ടുണ്ട്. യുബിസി കൈനകരി, കുമരകം ടൗണ്‍ ബോട്ട് ക്ലബ് എന്നിവയുടെ ക്യാപ്റ്റന്മാര്‍ക്കും മൂന്ന് വര്‍ഷത്തേക്ക് വിലക്കേര്‍പ്പെടുത്തി.

Image result for nehru trophy 2017 issue boat club banned
മത്സരത്തിനു വേണ്ടി ഉപയോഗിക്കുന്ന സ്റ്റാര്‍ട്ടിംഗ് സംവിധാനത്തിലും ടൈമറിലും തകരാര്‍ വന്നതില്‍ ദുരൂഹത ഉണ്ടെന്ന് കമ്മിറ്റി വിലയിരുത്തി. തകരാറിനെ തുടര്‍ന്ന് പത്ത് ലക്ഷം രൂപയുടെ കരാര്‍ എടുത്ത കരാറുകാരന് പണം നല്‍കേണ്ടതില്ലെന്നും കമ്മിറ്റി തീരുമാനിച്ചു.
ഒന്നര മണിക്കൂര്‍ നീണ്ട പ്രശ്‌നങ്ങള്‍ക്കും പ്രതിഷേധങ്ങള്‍ക്കും ശേഷമാണ് കഴിഞ്ഞ നെഹ്‌റു ട്രോഫി ഫൈനല്‍ മത്സരം നടന്നത്. നെഹ്‌റു ട്രോഫി വള്ളംകളി മത്സരത്തിന്റെ ചരിത്രത്തില്‍ ഇതാദ്യമായാണ് വള്ളങ്ങളും താരങ്ങളും ഇത്രയും വലിയ ഒരു അച്ചടക്ക നടപടി നേരിടുന്നത്.