ക്രിക്കറ്റ്‌ പ്രേമികൾ എല്ലാം വളരെ ഏറെ ആവേശപൂർവ്വം കാത്തിരുന്ന ടി :20 ക്രിക്കറ്റ്‌ കിരീടം ഓസ്‌ട്രേലിയയ്ക്ക്. ഓസീസിന്റെ ആദ്യ ടി20 കിരീട നേട്ടം. ടോസ് നഷ്ടപ്പെട്ടു ആദ്യം ബാറ്റിങ്ങിന് ഇറങ്ങിയ ന്യൂസിലൻഡിനെ എട്ടു വിക്കറ്റിന് തകർത്താണ് ആരോൺ ഫിഞ്ചിന്റെ നേത്രത്തിൽ ഓസ്‌ട്രേലിയ കന്നി കിരീട നേട്ടം ചൂടിയത്. ക്യാപ്റ്റനെ ആദ്യം തന്നെ നഷ്ടമായെങ്കിലും വാർണറും മിച്ചൽ മാഷിന്റെയും തകർപ്പൻ പ്രകടത്തിലൂടെ ഓസ്ട്രലിയ ഏകപക്ഷിയമായി കളിയും കിരീടവും സ്വന്തമാക്കുവായിരുന്നു.

ടി20 ലോകകപ്പ് ഫൈനലുകളുടെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന സ്കോർ കണ്ടെത്തി വെല്ലുവിളിച്ചിട്ടും ഓസീസിനു മുന്നിൽ ന്യൂസീലൻഡ് രക്ഷപ്പെട്ടില്ല. ഈ ലോകകപ്പിൽ ഏറ്റവും നിർണായകമായി മാറിയ ടോസ് മുതൽ ഭാഗ്യം കൂടി കൂട്ടിനെത്തിയതോടെ ഓസ്ട്രേലിയയ്ക്ക് കന്നി ട്വന്റി20 ലോകകപ്പ് കിരീടം. ആവേശകരമായ ഫൈനലിൽ ന്യൂസീലൻഡിനെ എട്ടു വിക്കറ്റിനാണ് ഓസീസ് വീഴ്ത്തിയത്. മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ന്യൂസീലൻഡ് നിശ്ചിത 20 ഓവറിൽ നാലു വിക്കറ്റ് നഷ്ടത്തിൽ നേടിയത് 172 റൺസ്. മറുപടി ബാറ്റിങ്ങിൽ ഓസീസ് ഏഴു പന്തും എട്ടു വിക്കറ്റും ബാക്കിയാക്കി വിജയം പിടിച്ചെടുത്തു. കന്നി ട്വന്റി20 ലോകകപ്പ് കിരീടം ലക്ഷ്യമിട്ടെത്തിയ ന്യൂസീലൻഡിനെ വീഴ്ത്തി ഓസീസിന് കന്നിക്കിരീടം.

ദുബായിൽ തുടർച്ചയായ 10–ാം രാത്രി മത്സരത്തിലാണ് ചെയ്സിങ് ടീം ജയിക്കുന്നത്. തകർപ്പൻ അർധസെഞ്ചുറികളുമായി ഓസീസിന്റെ ചെയ്സിങ് അനായാസമാക്കിയ മിച്ചൽ മാർഷ്, ഓപ്പണർ ഡേവിഡ് വാർണർ എന്നിവരാണ് കിരീടവിജയത്തിന്റെ നട്ടെല്ലായത്. ഓസീസിന്റെ ടോപ് സ്കോറർ കൂടിയായ മാർഷ് 50 പന്തിൽ 77 റൺസുമായി പുറത്താകാതെ നിന്നു. നാലു സിക്സും ആറു ഫോറും ഉൾപ്പെടുന്നതാണ് മാർഷിന്റെ ഇന്നിങ്സ്. വാർണർ 38 പന്തിൽ നാലു ഫോറും മൂന്നു സിക്സും സഹിതം 53 റണ്‍സെടുത്തു.

സ്കോർ ബോർഡിൽ വെറും 15 റൺസ് മാത്രമുള്ളപ്പോൾ ക്യാപ്റ്റൻ ആരോൺ ഫിഞ്ചിനെ നഷ്ടമായ ഓസീസിന് രണ്ടാം വിക്കറ്റിൽ വാർണർ – മാർഷ് സഖ്യം പടുത്തുയർത്തിയ സെഞ്ചുറിയുടെ വക്കോളമെത്തിയ അർധസെഞ്ചുറി കൂട്ടുകെട്ടാണ് ബലമായത്. വെറും 59 പന്തിൽനിന്ന് ഇരുവരും അടിച്ചുകൂട്ടിയത് 92 റൺസ്! വെറും 31 പന്തിൽനിന്ന് 50 കടന്ന മിച്ചൽ മാർഷ്, ട്വന്റി20 ലോകകപ്പ് ഫൈനലുകളിലെ വേഗമേറിയ അർധസെഞ്ചുറിയെന്ന നേട്ടവും സ്വന്തമാക്കി. ഇതേ മത്സരത്തിൽ 32 പന്തിൽ അർധസെഞ്ചുറി പിന്നിട്ട കിവീസ് ക്യാപ്റ്റൻ കെയ്ൻ വില്യംസന്റെ റെക്കോർഡാണ് മാർഷ് ‘അടിച്ചെടുത്തത്’. ഈ മത്സരത്തിൽ 34 പന്തിൽ 50 കടന്ന വാർണർ പട്ടികയിൽ അഞ്ചാമതുണ്ട്.

ക്യാപ്റ്റൻ ആരോൺ ഫിഞ്ച് ഏഴു പന്തിൽ അഞ്ച് റൺസെടുത്ത് പുറത്തായി. ഗ്ലെൻ മാക്സ്‌വെൽ 18 പന്തിൽ നാലു ഫോറും ഒരു സിക്സും സഹിതം 28 റൺസുമായി പുറത്താകാതെ നിന്നു. പിരിയാത്ത മൂന്നാം വിക്കറ്റിൽ മാർഷ് – മാക്സ്‌വെൽ സഖ്യം വെറും 39 പന്തിൽനിന്ന് അടിച്ചുകൂട്ടിയത് 66 റൺസ്.

ടൂർണമെന്റിലുടനീളം കിവീസിന്റെ കുതിപ്പിന് ഇന്ധനമായ സ്പിന്നർ ഇഷ് സോധി, പേസ് ബോളർ ടിം സൗത്തി തുടങ്ങിയവർ കൂട്ടത്തോടെ നിരാശപ്പെടുത്തിയതാണ് അവർക്ക് വിനയായത്. സോധി മൂന്ന് ഓവറിൽ വഴങ്ങിയത് 40 റൺസ്. ടിം സൗത്തി 3.5 ഓവറിൽ 43 റൺസും വഴങ്ങി. രണ്ടു പേർക്കും വിക്കറ്റൊന്നും ലഭിച്ചില്ല. അതേസമയം, നാല് ഓവറിൽ 18 റൺസ് മാത്രം വഴങ്ങി രണ്ടു വിക്കറ്റെടുത്ത ട്രെന്റ് ബോൾട്ടിന്റെ പ്രകടനം ശ്രദ്ധേയമായി.

ടോസ് നഷ്ടമായി ബാറ്റിങ് ആരംഭിച്ച കിവീസിന് പക്ഷേ പ്രതീക്ഷിച്ച ഒരു തുടക്കമല്ല ലഭിച്ചത്. കൂടാതെ ഓപ്പണിങ്ങിൽ വെടിക്കെട്ട് ബാറ്റിങ് കാഴ്ചവെക്കാറുള്ള മാർട്ടിൻ ഗുപ്റ്റിൽ :മിച്ചൽ എന്നിവർ നിരാശകൾ മാത്രം നൽകിയപ്പോൾ മൂന്നാമനായി ബാറ്റിങ് എത്തിയ നായകൻ കെയ്ൻ വില്യംസൺ തന്‍റെ ക്ലാസ്സ്‌ ബാറ്റിങ് മികവ് എന്തെന്ന് തെളിയിച്ചു. ഒരറ്റത്ത് നിന്നും വിക്കറ്റുകൾ നഷ്ടമാകുമ്പോയും തന്റെ പതിവ് ശൈലിയിൽ നിന്നും മാറി ആക്രമിച്ച് കളിച്ച വില്യംസൺ അതിവേഗ ഫിഫ്റ്റി നേടിയാണ് ടി :20ലോകകപ്പ് റെക്കോർഡ് ബുക്കിൽ ഇടം നേടിയത്.

ആദ്യത്തെ പവർപ്ലെയിൽ പേസർ ജോഷ് ഹേസൽവുഡ് മനോഹരമായി ബൗളിംഗ് പൂർത്തിയാക്കിയപോൾ വെറും 32 റൺസാണ് കിവീസിന് അടിച്ചെടുക്കുവാൻ കഴിഞ്ഞത്. ശേഷം എത്തിയ നായകൻ വില്യംസൺ അതിവേഗം കൂടി സ്കോർ ഉയർത്തി.48 ബോളുകളിൽ നിന്നാണ് താരം 10 ഫോറും 3 സിക്സും അടക്കം 85 റൺസ് അടിച്ചെടുത്തത്. കൂടാതെ ഓസ്ട്രേലിയൻ സ്റ്റാർ ഫാസ്റ്റ് ബൗളറായ മിച്ചൽ സ്റ്റാർക്ക് എതിരെ ഒരു ഓവറിൽ 3 സിക്സ് പറത്തി ഗിയർ മാറ്റിയ കെയ്ൻ വില്യംസൺ ആദ്യത്തെ 19 ബോളിൽ വെറും 18 റൺസ് മാത്രമാണ് അടിച്ചെടുത്തത്.

പിന്നീട് അടിച്ച് കളിച്ച നായകനായ വില്യംസൺ ശേഷം നേരിട്ട 29 ബോളിൽ നിന്നും 67 റൺസ് അടിച്ചെടുത്ത് ടീം ടോട്ടൽ 172 റൺസിലേക്ക് എത്തിച്ച്. താരം ഹേസൽവുഡ് ഓവറിൽ 18ആം ഓവറിലാണ് പുറത്തായത്. ഓസിസ് സ്റ്റാർ പേസർ സ്റ്റാർക്ക് നാല് ഓവറിൽ 60 റൺസ് വഴങ്ങിയത് ശ്രദ്ധേയമായി. കൂടാതെ ടി :20 ലോകകപ്പ് ഫൈനലിലെ ഏറ്റവും ഉയർന്ന വ്യക്തികത സ്കോർ എന്ന റെക്കോർഡും താരം നേടി. 2016ലെ ടി :20 ലോകകപ്പിൽ പുറത്താവാതെ 85 റൺസ് അടിച്ച സാമുവൽസ് റെക്കോർഡ് ഒപ്പമാണ്‌ വില്യംസൺ എത്തിയത്.