ന്യൂസ് ഡെസ്‌ക് മലയാളം യുകെ.
കനാല്‍ വാക്കിന്റെ വിശേഷങ്ങള്‍ തുടരുകയാണ്. NHS ന് പിന്തുണയര്‍പ്പിച്ച് യുകെ മലയാളികളായ ഷിബു മാത്യുവും ജോജി തോമസ്സും നേതൃത്വം നല്‍കിയ കനാല്‍ വാക്ക് കഴിഞ്ഞ ശനിയാഴ്ച ലീഡ്‌സില്‍ പൂര്‍ത്തിയായെങ്കിലും സോഷ്യല്‍ മീഡിയയില്‍ കനാല്‍ വാക്കിന്റെ വിശേഷങ്ങള്‍ ഇപ്പോഴും തുടരുകയാണ്. അത്യധികം ആവേശകരമായി ശനിയാഴ്ച സ്‌കിപ്ടണില്‍ കനാല്‍ വാക് ആരംഭിച്ചപ്പോള്‍ സ്ത്രീകളും കുട്ടികളുമടക്കം 25 ഓളം പേരാണ് കനാല്‍ വാക്കില്‍ പങ്കെടുത്തത്. കനാല്‍ യാത്ര ആഘോഷമായി സാവധാനം തുടങ്ങിയെങ്കിലും തുടക്കത്തില്‍ തന്നെ കമലേഷും അനിയന്‍കുഞ്ഞും മുമ്പിലെത്തിയിരുന്നു. കനാല്‍ വാക്കിലുള്ള ബാക്കിയുള്ളവര്‍ പിന്നീടവരെ കണ്ടത് ലീഡ്‌സിലെ ഫിനീഷിംഗ് പോയന്റില്‍ രാത്രി എട്ട് മണിക്കാണ്. വൈകുന്നേരം നാല് മണിക്ക് കമേലഷും അനിയന്‍കുഞ്ഞും ലീഡ്‌സില്‍ എത്തിയെങ്കിലും പിന്നീടുള്ളവര്‍ എത്തിച്ചേര്‍ന്നത് എട്ട് മണിക്കാണ്. നാല് മണിക്കൂര്‍ ഇവര്‍ ലീഡ്ഡില്‍ കാത്തിരുന്നു തുടക്കത്തില്‍ കൂടെയുണ്ടായിരുന്നവരെ കാണുവാന്‍. വൈകിയെത്തിയെങ്കിലും കനാല്‍ വാക്കിന്റെ തനിമ നഷ്ടപ്പെടാതെ ബാക്കിയുള്ളവരും ലീഡ്‌സിലെത്തിയപ്പോള്‍ വന്‍ സ്വീകരണമാണ് ലഭിച്ചത്. യൂറോപ്പിലെ പ്രധാന സൗത്തിന്ത്യന്‍ റെസ്സ്‌റ്റോറന്റ്‌റായ തറവാട് റെസ്റ്റോറന്റിന്റെ മാനേജിംഗ് ഡയറക്ടര്‍ സിബി ജോസും, ലീഡ്‌സ് മലയാളി അസ്സോസിയേഷന്‍ പ്രസിഡന്റ് ജേക്കബ് കുയിലാടന്‍ വെസ്റ്റ് യോര്‍ക്ഷയര്‍ മലയാളി അസ്സോസിയേഷന്‍ പ്രസിഡന്റ് സിബി മാത്യൂ എനിവരും ചേര്‍ന്ന് വമ്പന്‍ സ്വീകരണമാണ് കനാല്‍ വാക്കിന് നല്‍കിയത്.
രണ്ടായിരം പൗണ്ട് ലക്ഷ്യമിട്ട് ഷിബു മാത്യുവും ജോജി തോമസ്സും തുടങ്ങിയ കനാല്‍ വാക്ക് ആറായിരം പൗണ്ടിലേയ്ക്ക് എത്തുകയാണ്.
ചെറിയ സഹകരണമാണെങ്കില്‍ പോലും അത് ട്രാന്‍സ്ഫര്‍ ചെയ്യാന്‍ താഴെ കാണുന്ന ലിക്കില്‍ നിങ്ങളും ക്ലിക് ചെയ്യുക.
കനാല്‍ വാക്കിന്റെ സ്‌പോണ്‍സര്‍ഷിപ്പ് 6000 പൗണ്ടിനോടടുക്കുന്നു. ഈ മാസം 30 വരെ സ്‌പോണ്‍സര്‍ ചെയ്യുവാനുള്ള അവസരവുമുണ്ട്. നിങ്ങളുടെ സംഭാവനകള്‍ താഴെയുള്ള ലിങ്കിന്‍ ക്ലിക് ചെയ്താല്‍ ഗ്രാന്‍ഫര്‍ ചെയ്യാം.