ന്യൂസ് ഡെസ്‌ക്. മലയാളം യുകെ

ബ്രിട്ടന്റെ ആതുര സേവനരംഗത്തിലെ നാഡിയും നട്ടെല്ലുമായ നാഷണല്‍ ഹെല്‍ത്ത് സര്‍വ്വീസ് (NHS)

യുകെയിലെ മലയാളി കുടുംബങ്ങളില്‍ മിക്കവരുടെയും അന്ന ദാതാവും ആരോഗ്യ പരിരക്ഷകരുമാണ്. കൊറോണ ഭീതിക്കിടയിലും ഭയവിഹ്വലതകള്‍ക്കിടം നല്കാതെ നിര്‍ഭയം നേരിടാന്‍ ആത്മധൈര്യം കാണിച്ച ആതുര സേവന ദാതാക്കളെ ആദരിക്കാനും

അംഗീകരിക്കാനുമായി യുകെയിലെ ഒരു കൂട്ടം മലയാളീ സുഹൃത്തുക്കളുടെ ശ്രമത്തിന് സഹായഹസ്തവുമായി സ്‌കോട്‌ലാന്‍ഡിലെ പ്രമുഖ മലയാളി സംഘടനയായ കലാകേരളം ഗ്ലാസ്‌ഗോ രംഗത്ത്.

യോര്‍ക്ഷയര്‍ മലയാളികളായ ഷിബു മാത്യുവും ജോജി തോമസ്സും നേതൃത്വം കൊടുക്കുന്ന സ്‌പോണ്‍സേര്‍ഡ് കനാല്‍ വാക് ഫോര്‍ NHS ന് പൂര്‍ണ്ണ പിന്തുണയര്‍പ്പിച്ച് കലാകേരളം ഗ്ലാസ്‌ഗോയും രംഗത്തു വന്നിരിക്കുകയാണ്.
2006 മുതല്‍ ഗ്ലാസ്‌ഗോയിലെ കാമ്പസ് ലാംഗ് കേന്ദ്രീകൃതമായി പ്രവര്‍ത്തിച്ചിരുന്ന മലയാളി സമൂഹത്തിന്റെ സാമൂഹ്യ, സാംസ്‌കാരിക, കലാ രംഗങ്ങളിലെ സമഭാവനയുടെ സമവാക്യമായിരുന്ന കലാകേരളം ഒരു പതിറ്റാണ്ടിലേറെയായി ഒരു കുടിയേറ്റ സമൂഹത്തിന്റെ

ആചാരാനുഷ്ഠാനങ്ങളിലെനിറസാന്നിധ്യമായിരുന്നു.

തിരിച്ചുവ്യത്യാസങ്ങളില്ലാതിരുന്ന ആ നല്ല ഇന്നലെകളുടെ മാധുര്യം ഒട്ടും ചോര്‍ന്ന് പോകാതെ നെഞ്ചോട് ചേര്‍ത്ത് വയ്ക്കാന്‍ ആഗ്രഹിച്ച ഒരു കൊച്ചു സമുഹത്തിന്റെ ആത്മാര്‍പ്പണത്തിന്റെയും,ആവേശത്തിന്റെയുംസാക്ഷാത്കാരമായി 2014ല്‍ കലാകേരളം ഒരു

സംഘടനാ പദവിയിലെത്തുകയും വളരെ ചുരുങ്ങിയ പ്രവര്‍ത്തന കാലയളവുകൊണ്ട് യു കെയിലെ തന്നെ ഏറ്റവും മികച്ച സംഘടനയായി അംഗീകരിക്കപ്പെടുകയുംചെയ്തു. ചേര്‍ച്ചയുള്ള മാനസ്സങ്ങളാണ് വിജയത്തിനാധാരമെന്ന സത്യമുള്‍ക്കൊള്ളുന്ന കലാകേരളം, അംഗങ്ങള്‍ തമ്മിലുള്ള കൂട്ടായ്മയ്ക്കും സാമൂഹ്യ ഉന്നമനം ലക്ഷ്യം വച്ച് സഹജീവി സ്‌നേഹഹത്തിനുംകരുതലിനുംഏറെ പ്രാധാന്യം നല്‍കുന്നു.

നിലപാടുകളിലെ ദൃഢതയും, പ്രവര്‍ത്തനങ്ങളിലെ മികവും, കൂട്ടായ്മയുടെ ആഘോഷവും ഒത്തുചേരുന്ന കലാകേരളം, നീതിബോധവും,അര്‍പ്പണബോധവും,ആത്മാര്‍ത്ഥവുമായ സംഘടനാ പ്രവര്‍ത്തനം കൊണ്ട്

പ്രസ്ഥാനത്തിന്റെ വളര്‍ച്ചക്കും, ഒപ്പം സാമൂഹ്യ പ്രവര്‍ത്തനങ്ങള്‍ക്കും പ്രാധാന്യം കൊടുത്തുകൊണ്ടുള്ള പ്രവര്‍ത്തനങ്ങള്‍ക്കാണ് നാളിതു വരെ കലാകേരളമെന്ന പ്രസ്ഥാനം കൈകോര്‍ത്തിട്ടുള്ളത് നേരിന്റെ ശബ്ദത്തിനൊപ്പം കരമൊന്നിച്ച്, സ്വരമൊന്നിച്ച് മനമൊന്നിച്ച്

മുന്നേറുന്ന കലാകേരളത്തെ നയിക്കുന്നത് ശ്രീ സെബാസ്റ്റ്യന്‍ കാറ്റാടി, സിബി പാലയ്ക്കല്‍, സേവ്യര്‍ ഇടശ്ശേരി, ബാബു തോമസ്, ഫ്രാന്‍സീസ് മനക്കില്‍,
മഞ്ജു തോമസ് പൈനാടത്ത്, ഷിജി ജോര്‍ജ്, നിജാ മാത്യു, സെലിന്‍ തോമസ് എന്നിവരാണ്.

നൂറ് കണക്കിന് പൗണ്ടുകളാണ് ഇതിനോടകം കലാകേരളം ഗ്ലാസ്‌ഗോയില്‍ നിന്നും NHSന്റെ അക്കൗണ്ടിലേയ്ക്ക് എത്തിക്കഴിഞ്ഞത്. കൂടാതെ നിരവധി കുടുംബങ്ങള്‍ പിന്തുണ അറിയ്ച്ചിട്ടുണ്ട്.

ഈ മാസം പതിനാലിന് ശനിയാഴ്ച്ചയാണ് പ്രസ്തുത കനാല്‍ വാക്ക് നടക്കുന്നത്. അന്നേ ദിവസം രാവിലെ ഏഴ് മണിക്ക് യുക്മ നേഴ്‌സസ് ഫോറം സെക്രട്ടറി ലീനുമോള്‍ ചാക്കോയും ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപത വിമന്‍സ് ഫോറം പ്രസിഡന്റ് ജോളി മാത്യുവും കൂടി ചേര്‍ന്ന് ഫ്‌ലാഗ് ഓഫ് കര്‍മ്മം നിര്‍വ്വഹിക്കും. ലീഡ്‌സ് ലിവര്‍പൂള്‍ കനാല്‍ തീരത്ത്

സ്‌കിപ്ടണ്‍ മുതല്‍ ലീഡ്‌സ് വരെയുള്ള മുപ്പത് മൈലാണ് നടക്കുന്നത്. കനാല്‍ വാക്കിന് നേതൃത്വം നല്‍കുന്ന ഷിബുവിനേയും ജോജിയേയും കൂടാതെ മാഞ്ചെസ്റ്റര്‍, ബോര്‍ട്ടണ്‍ ബേണ്‍ലി, കീത്തിലി, വെയ്ക്ഫീല്‍ഡ് തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നുമായി സ്ത്രീകളും കുട്ടികളുമടക്കം ഇതുപതിലധികം

പേരാണ് മുപ്പത് മൈല്‍ ദൈര്‍ഘ്യമുള്ള കനാല്‍ വാക്കില്‍ പങ്കെടുക്കുന്നത്. ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് സഭയുടെ മാഞ്ചെസ്റ്റര്‍ ഇടവക വികാരി റവ. ഫാ. ഹാപ്പി ജേക്കബ് കനാല്‍ വാക്കിനെ അനുഗമിക്കും. മൂവായിരത്തോളം പൗണ്ടുകളാണ് ഇതിനോടകം NHS ന്റെ ചാരിറ്റി അക്കൗണ്ടില്‍ എത്തിച്ചേര്‍ന്നിരിക്കുന്നത്.
മലയാളം യു കെ ന്യൂസ് മീഡിയാ പാട്ണറാണ്.


നിജാ മാത്യു

സെലിന്‍ തോമസ്‌


സെബാസ്റ്റ്യന്‍ കാറ്റാടി


സേവ്യര്‍ ഇടശ്ശേരി


ഷിജി ജോര്‍ജ്


സിബി പാലയ്ക്കല്‍


മഞ്ജു തോമസ്


ഫ്രാന്‍സിസ് മനക്കില്‍


ബാബു തോമസ്