ന്യൂസ് ഡെസ്ക്, മലയാളം യുകെ

ചെഷയറിലെ ക്രൂവിൽ പ്രവർത്തിക്കുന്ന ഒരു മതസംഘടനയുമായി ബന്ധപ്പെട്ട് അടിമത്തം, ലൈംഗിക പീഡനം, നിർബന്ധിത വിവാഹം തുടങ്ങിയ ഗുരുതര ആരോപണൾ പുറത്തുവന്നു . ഇതിന്റെ പശ്ചാത്തലത്തിൽ ഒമ്പത് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. 500-ലധികം ഉദ്യോഗസ്ഥർ പങ്കെടുത്ത റെയ്ഡുകൾ മൂന്ന് സ്ഥലങ്ങളിൽ നടന്നതായാണ് അറിയാൻ സാധിച്ചത്. ഗുരുതര ആരോപണങ്ങളെ കുറിച്ചുള്ള അന്വേഷണം കഴിഞ്ഞ മാസം ആരംഭിച്ചതായി ചെഷയർ പൊലീസ് അറിയിച്ചു. “അഹ്മദി റിലീജൻ ഓഫ് പീസ് ആൻഡ് ലൈറ്റ് (Arpol)” എന്ന പേരിൽ അറിയപ്പെടുന്ന ഈ സംഘം ഷിയാ ഇസ്ലാം അനുയായികൾ ആരംഭിച്ചതാണെങ്കിലും അവരുടെ വിശ്വാസങ്ങളെ ഷിയാ മതവിഭാഗം തള്ളിക്കളഞ്ഞതായും റിപ്പോർട്ടുണ്ട്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

2023-ൽ ആണ് ഈ വിഭാഗത്തെക്കുറിച്ചുള്ള ആരോപണങ്ങൾ ആദ്യമായി പുറത്തുവന്നത്. സംഘത്തിലെ തന്നെ അംഗമായിരുന്ന ഒരു സ്ത്രീയാണ് പരാതി നൽകിയതെന്ന് പൊലീസ് വ്യക്തമാക്കി. ക്രൂവിലെ കേന്ദ്രത്തിൽ ഏകദേശം 150 പേർ അംഗങ്ങളായി നിലവിലുണ്ടെന്നാണ് വിവരം. അറസ്റ്റ് ചെയ്തവരിൽ ആറുപേർ പുരുഷന്മാരും മൂന്നുപേർ സ്ത്രീകളുമാണ്; അമേരിക്കൻ, മെക്സിക്കൻ, ഇറ്റാലിയൻ, സ്പാനിഷ്, ബ്രിട്ടീഷ് പൗരന്മാരും ഇവരിൽ ഉൾപ്പെടുന്നു.

അതേസമയം, അറസ്റ്റ് ചെയ്തവർ സംഘാംഗങ്ങളാണെങ്കിലും മതത്തെയോ വിശ്വാസത്തെയോ ലക്ഷ്യമിട്ട് അന്വേഷണം നടത്തുന്നില്ലെന്ന് പൊലീസ് വ്യക്തമാക്കി. കൂടാതെ നിയമ ലംഘനവുമായി ബന്ധപ്പെട്ട് വേറെയും 13 പേരെ സംശയത്തെ തുടർന്ന് പിടികൂടിയിട്ടുണ്ടെങ്കിലും, ആ കേസുകൾ നിലവിലെ അന്വേഷണവുമായി ബന്ധപ്പെട്ടതല്ലെന്നും അധികൃതർ അറിയിച്ചു.