മിസോറി: മിസോറിയില്‍ നീന്തല്‍ കുളത്തില്‍ ഇറങ്ങിയ സുസീ ടൊറസിന്റെ ചെവിയ്ക്കുള്ളില്‍ നിന്ന് വിഷചിലന്തിയെ പുറത്തെടുത്തു. മിസോറിയിലെ കാനസസ് സിറ്റിയിലാണ് സംഭവം. നീന്തല്‍ കുളത്തില്‍ നിന്ന് കയറിയ ശേഷം സുസീക്ക് ചെവിയ്ക്കുള്ളില്‍ അസ്വാഭാവികമായി എന്തോഉള്ളതായി തോന്നിയിരുന്നു. എന്നാല്‍ നീന്തുന്നതിനിടെ ചെവിയില്‍ വെള്ളം കയറിയതാകും എന്നാണ് സൂസി കരുതിയിരുന്നത്.

പിറ്റേന്ന് ഉറക്കമുളര്‍ന്നപ്പോള്‍ സൂസിയുടെ ചെവിക്കുള്ളില്‍ നിന്ന് എന്തോ ശബ്ദം കേള്‍ക്കാന്‍ തുടങ്ങി. തുടര്‍ന്ന് അസഹനീയമായ വേദനയെ തുടര്‍ന്ന് സൂസി അശുപത്രിയില്‍ എത്തി. തുടര്‍ന്ന് സൂസിയുടെ ചെവിയില്‍ പരിശോധന നടത്തുന്നതിനിടെ മെഡിക്കല്‍ അസിസ്റ്റന്റ് മുറിയില്‍ നിന്ന് ഇറങ്ങിയോടുകയായിരുന്നു. ശേഷം ഉടന്‍ തന്നെ സഹപ്രവര്‍ത്തകരുമായി അവര്‍ വീണ്ടും മുറിയിലെത്തി. സൂസിയുടെ ചെവിയില്‍ നിന്ന് വലിയ വിഷ ചിലന്തിയെയാണ് പുറത്തെടുത്തത്.

കൊടിയ വിഷമുള്ള ചിലന്തിയാണ് ചെവിക്കുള്ളില്‍ കുടുങ്ങിയതെന്നാണ് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചത്. അതേസമയം സൂസിയെ ചിലന്തി കടിച്ചിട്ടില്ലെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കി. വയലിന്‍ സ്‌പൈഡര്‍ എന്ന് വിളിക്കുന്ന ബ്രൗണ്‍ റെക്ലുസ് സ്‌പെഡര്‍ എന്ന ചിലന്തിയാണ് സൂസിയുടെ ചെവിയില്‍ കയറിയത്. ഇവ കടിച്ചാല്‍ പേശീ വേദന, ഛര്‍ദ്ദി, ശ്വാസതടസ്സം, എന്നീ ലക്ഷണങ്ങളുണ്ടാകുമെന്ന് ഡോക്ടര്‍മാര്‍ പറയുന്നു.