മരക്കാര്‍ അറബിക്കടലിന്റെ സിംഹം ചിത്രത്തിന്റെ റിലീസിനെ സംബന്ധിച്ച് വിവാദങ്ങള്‍ ഉയരുകയാണ്. ചിത്രം തിയേറ്ററില്‍ റിലീസ് ചെയ്യാനായി ഫിയോക് യോഗം സംഘടിപ്പിച്ചെങ്കിലും ചര്‍ച്ച പരാജയമാവുകയായിരുന്നു. 25 ലക്ഷം രൂപയാണ് ഓരോ തിയേറ്ററില്‍ നിന്നും നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂര്‍ ആവശ്യപ്പെടുന്നത്. എന്നാല്‍ ഇത് അംഗീകരിക്കാനാവില്ലെന്ന് ഫിയോക് വ്യക്തമാക്കി.

മരക്കാര്‍ ആമസോണ്‍ പ്രൈമില്‍ എത്തുമെന്ന വാര്‍ത്തകളും ഇതോടെ പുറത്തെത്തി. ഈ വിഷയത്തില്‍ പരോക്ഷമായി പ്രതികരിച്ചിരിക്കുകയാണ് നടന്‍ വിനായകന്‍. ”ആശങ്കപ്പെടേണ്ട ഇവന്മാര്‍ ആരുമില്ലേലും കേരളത്തില്‍ സിനിമയുണ്ടാകും” എന്നാണ് വിനായകന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചിരിക്കുന്നത്.

ഒ.ടി.ടി പ്ലാറ്റ്ഫോമുകളെ കുറിച്ചുള്ള വാര്‍ത്തകളും വിവരങ്ങളും പങ്കുവയ്ക്കുകയും സര്‍വേകള്‍ നടത്തുകയും ചെയ്യുന്ന ലെറ്റ്‌സ് ഒടിടി ഗ്ലോബല്‍ എന്ന പേജ് ആണ് മരക്കാര്‍ ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്യുമെന്ന വിവരം പുറത്തുവിട്ടത്. ഇതു സംബന്ധിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടാകുമെന്നാണ് വിവരം.

എന്നാല്‍ തിയറ്ററുകളുടെ എണ്ണം സംബന്ധിച്ച് ധാരണയാകാത്തതാണ് ചിത്രം ഒ.ടി.ടിക്ക് നല്‍കാന്‍ നിര്‍മാതാവിനെ പ്രേരിപ്പിച്ചത്. തിയറ്റര്‍ റിലീസിനായി പല സംഘടനകളും സമ്മര്‍ദം ചെലുത്തിയെങ്കിലും ഒടുവില്‍ മരക്കാര്‍ ആമസോണിനു നല്‍കാന്‍ അണിയറക്കാര്‍ തീരുമാനിക്കുകയായിരുന്നു.

പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത ഈ ബിഗ് ബജറ്റ് ചിത്രം രണ്ടു വര്‍ഷം കൊണ്ട് ഏതാണ്ട് 100 കോടിക്കടുത്ത് ചിലവിട്ടാണ് നിര്‍മിച്ചത്. 2020 മാര്‍ച്ച് 26-ന് റിലീസ് തീരുമാനിച്ചിരുന്ന ചിത്രം കോവിഡ് മൂലം മാറ്റി വയ്ക്കപ്പെട്ടു.

നിരവധി പേരാണ് വിനായകന്റെ പോസ്റ്റിനോട് പ്രതികരിച്ച് രംഗത്ത് വന്നിരിക്കുന്നത്. ചില കമന്റുകള്‍ പരിശോധിക്കാം:

* ” ആ സിനിമ തീയേറ്ററിൽ വരണം അത് കാണാൻ ആളും വരണം… തീയേറ്റർ കാർക്ക് വരെ അറിയാം, അവിടെ ആള് കയറണേൽ മോഹൻലാൽ സിനിമ തന്നെ വരണം എന്ന്… സേട്ടൻ ഒരു ആവേശത്തിന് അടിച്ചു വിട്ടിട്ട് അവസാനം തെയാൻ നിക്കണ്ട… തീയേറ്റർ കാർ ഈ കടുപിടിത്തം ഒക്കെ വിടും..”

* എന്നാ അവരെ അങ്ങ്‌ വിലക്കാൻ പറ ചേട്ടാ. നമ്മൾ വർഷത്തിൽ 50 കമ്മട്ടിപ്പാടം ലെവൽ പടം എടുത്ത്‌ മലയാള സിനിമയെ രക്ഷിക്കാം… മമ്മൂട്ടി അമരത്തിൽ പറഞ്ഞതെ പറയാനുള്ളൂ”

3
* ”ഇത് ലാലേട്ടനെയും ആന്റണി പെരുമ്പാവൂരിനെയും ഉദ്ദേശിച്ചല്ല എന്ന് പറയാൻ പറഞ്ഞു..”

* OTT ഒക്കെ മോശമാണ് എന്ന് പറയുന്നില്ല പക്ഷെ തിയറ്ററിൽ തന്നെ സിനിമ കാണാനാ എനിക്ക് ഇഷ്ടം. മാത്രമല്ല തിയറ്റർ മേഖലയും നിലനിൽക്കണം. സത്യൻ മാഷും നസീർ സാറും മരണപെട്ടിട്ടും മലയാള സിനിമ മരിച്ചിട്ടില്ല അപ്പോൾ പിന്നെ ചില ഇത്തിൾ കണ്ണികൾ കിടന്ന് ബഹളം ഉണ്ടാക്കുന്നത് മൈന്റ് ചെയ്യേണ്ട. സിനിമ ഇനിയും ഉണ്ടാവും. തിയറ്ററും ഉണ്ടാവും. അവിടെ സിനിമയും ഉണ്ടാവും”.

* ”അങ്ങനെ പറഞ്ഞ് കൊടുക്ക് അണ്ണാ.. അക്ബർ ജീയുടെ പുഴ മുതൽ പുഴ വരെ ഉടനെ ഇറങ്ങട്ടെ…”

4
”മലയാള സിനിമ ഏതെങ്കിലും നടനെ ആശ്രയിച്ചല്ല നിൽക്കുന്നത്. ഇന്ദ്രൻസ്, സലീം കുമാർ, സുരാജ്, എല്ലാവരും കഴിവുള്ളവരാണെന്ന് തെളിയിച്ചു കഴിഞ്ഞു. മലയാള സിനിമയിൽ ഏതെങ്കിലും താരത്തെ മാത്രം ആശ്രയിച്ച് മുന്നോട്ട് പോകുന്ന കാലം അവസാനിക്കേണ്ടതാണ്. എങ്കിലേ അറിയപ്പെടാതെ സപ്പോർട്ടിംങ് ആക്ടേഴ്സും കോമഡിയും ഒക്കെ ആയി ചെയ്തു വരുന്ന അഭിനേതാക്കളെ ഉപയോഗിച്ച് സിനിമ എടുക്കാനും അത് വിജയിപ്പിക്കാനും കഴിയുന്ന ഡയറക്ടേഴ്സും നിർമാതാക്കളും ഒക്കെ ഉണ്ടാവൂ.. കാര്യം സത്യമാണ്”.

5
”സിനിമ ഒരു നടന്റേയും കുത്തക അല്ല. ഒരു നടൻ പോയ് വേറെ ആൾ വരും .. ആർക്കും 1000 വർഷം ആയുസ് ഒന്നും ഇല്ല. സിനിമ ആസ്വദിക്കാൻ ഉള്ളവർ ഉള്ളിടത്തോളം സിനിമയും നിലനിൽക്കും. സിനിമ ഇല്ലെങ്കിൽ ഇവരാരും ഇല്ല. മലയാള സിനിമ / web series. അതിന് അങ്ങ് യൂറോപ്യൻ രാജ്യങ്ങളിൽ വരെ കാണണം എന്ന് ആഗ്രഹിച്ചു പോകുന്ന രീതിയിൽ വളരണം. അല്ലാതെ ഏതെങ്കിലും ഒരാളുടെ വളർച്ച അല്ല വേണ്ടത്”

6
* ”അന്തുവിന്റെ സ്ഥാനത്ത് നിന്ന് ചിന്തിക്കുമ്പോൾ ott ആണ് ശരി……എന്തെങ്കിലും ഉടായിപ്പ് ചർച്ച നടത്തി ആർക്കും അംഗീകരിക്കാൻ ആവാത്ത ലോകത്തെങ്ങും ഇല്ലാത്ത ഡിമാൻഡ് വെച്ച് ചർച്ച അലസിപ്പിച്ച് ott ക്ക് കൊടുക്കുക എന്ന ഒറ്റ ലക്ഷ്യം മാത്രമേ അന്തുവിന് ഉള്ളൂ….. കാരണം സിംപിൾ….. പടം എന്താണെന്ന് ഏറ്റവും നന്നായി അറിയാവുന്നത് അന്തുവിന് ആണല്ലോ….. തിയേറ്റർ റിലീസ് വന്നാൽ മഴക്കാർ ഒടിയനെക്കാളും വലിയ ദുരന്തം ആകുമെന്ന് അന്തുവിന് അറിയാം…. അങ്ങനെ സംഭവിച്ചാൽ ആശീർവാദും അന്തുവും അതോടെ ചരിത്രത്തിലോട്ട് മറയും….. ആ ദുരന്തത്തിന് തല വെച്ച് കൊടുക്കാതെ ottക്ക് കൊടുത്ത് കിട്ടിയതും വാങ്ങി തടി കഴിച്ചിലാക്കുക എന്ന ഒറ്റ അജണ്ടയേ അന്തുവിന് ഉള്ളൂ….”

7

* ”കേരളത്തിൽ സിനിമ ഉണ്ടായാൽ എന്ത് ഇല്ലെങ്കിൽ എന്ത്, ആർക്കും no problem, ഈ internet യുഗത്തിൽ ലോകത്തുള്ള ഏതു പടവും ഏതു series ഉം ഏത് documentry ഉം കാണാൻ കഴിയും, സമയം ഇല്ലാത്തതോ താത്പര്യം ഇല്ലാത്തതോ മാത്രമേ പ്രശ്നമുള്ളൂ.തീയേറ്റർ എന്ന സംഭവമേ ഇനി അധികം ഭാവി ഇല്ല, Virtual, Augmented reality technologies കൂടുതൽ പ്രചാരം നേടുമ്പോൾ Avengers, Avatar series പോലുള്ളത് വരെ full effect ഇൽ online ഇൽ കാണാൻ പറ്റും, മാറ്റങ്ങൾ ഉൾകൊള്ളാൻ ശ്രമിക്കുക”

* ” കേരളത്തില്‍ സിനിമ ഇല്ലെങ്കില്‍ ഒരുപാട് പേരുടെ ജീവിതമാര്‍ഗം ഇല്ലാണ്ടാവും അത് പടത്തില്‍ വര്‍ക്ക് ചെയ്യുന്ന ആള് മുതല്‍ തീയേറ്ററില്‍ കാറ്റീന്‍ നടത്തി ജീവിക്കുന്ന ആള് വരെ നീളും”

8
* ”മരക്കാറിന്റെ കാര്യത്തിൽ ഇനി ആന്റണിക്ക് ഒന്നേ ചെയ്യാനുള്ളൂ. പടം നിർമ്മല സീതാരാമനെ ഏൽപ്പിക്കുക. ആർക്കും ബുദ്ധിമുട്ട് വരാത്ത രീതിയിൽ മാഡം അത് വിറ്റ് കാശാക്കി തരും”

* ” ഒരാളെ മാത്രം മുന്നിൽ കണ്ട് ബിസിനസ്സ് ചെയ്ത് തുടങ്ങിയ ആളാണ് ആന്റണി, അങ്ങേരുടെ ആ നല്ല പീക്ക് പോയിന്റ്റ് കഴിഞ്ഞിരിക്കുന്നു… മലയാള സിനിമ ഒരു നടനോ നിർമ്മാതാവിനോ അവകാശപ്പെട്ടതല്ല… ആര് വന്നാലും മരണപ്പെട്ടാലും സിനിമ എന്ന മായാചാലം അത്‌ അങ്ങനെ ഒഴുകി കൊണ്ടേയിരിക്കും…”

* ”ശരിയാണ് … സത്യനും നസീറും ജയനും ഇല്ലാഞ്ഞിട്ടും മലയാള സിനിമ ഇന്നുമുണ്ട്”

9
* ”അതെ അതെ ആഷിക് അബുവിന്റെ ബ്രമാണ്ട ചിത്രം വാരിയൻ കുന്നൻ വരും തിയേറ്ററുകളുടെ രക്ഷകൻ ആകാൻ എന്ന് കൂടി പറ vro..! ”

* ” അടുത്ത തിലകൻ ആകാൻ ഉള്ള പരിപാടി ആണോ..? ഇനി സിനിമ കിട്ടാണെങ്കിൽ സ്വയം നിർമ്മിക്കേണ്ടി വരും”

* ”ഇനിയുള്ള കാലം സിനിമാ വ്യവസായം തുലയും ടെലഗ്രാം പോലുള്ള കൂടുതൽ പ്ലാറ്റ്ഫോമുകൾ വരും. തമിൾ റോക്കേഴ്സ് പോലുള്ള കൂടുതൽ ബുദ്ധിമാൻമാർ വരും സിനിമകൾ റിലീസിന് മുന്നേ ഇത്തരം പ്ലാറ്റ്ഫോമുകളിൽ ചോർന്ന് പൈസ ചിലവില്ലാതെ ജനങ്ങളിലേക്കെത്തും നിർമ്മാതാക്കളൊക്കെ സിനിമയെടുത്ത് കുത്തുപാളയെടുത്ത് ആത്മഹത്യ ചെയ്യാൻ തുടങ്ങും അവസാനം സിനിമയെന്ന വ്യവസായത്തിൽ പണം നിക്ഷേപിക്കാൻ ആളെകിട്ടാതാവും വൈകാതെ സിനിമകളും, സിനിമാ നടൻമാരും അപ്രത്യക്ഷമാവും..”